Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ടി20 ലോകകപ്പ്! “ഇന്ത്യ നിങ്ങൾ തയ്യാറാണോ?" ഐസിസി ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ വിരാട് കോലി ഇല്ല... ഇന്ത്യൻ ആരാധകരെ ചൊടിപ്പിച്ച് ഐസിസിയുടെ നടപടി

19 OCTOBER 2022 05:16 PM IST
മലയാളി വാര്‍ത്ത

ടി20 ലോകകപ്പിന്റെ എട്ടാം പതിപ്പാണ് ഓസ്‌ട്രേലിയയിൽ നിലവിൽ നടക്കുന്നത്. ശ്രീലങ്കയും വെസ്റ്റ് ഇൻഡീസും ഉൾപ്പെടെ 8 ടീമുകൾ തമ്മിലാണ് ആദ്യ റൗണ്ട് മത്സരങ്ങൾ നടക്കുക. കൂടാതെ സൂപ്പർ 12 മത്സരങ്ങൾ ഒക്ടോബർ 22 മുതൽ ആരംഭിക്കുന്നതാണ്. ഒക്ടോബർ 23ന് ചിരവൈരികളായ പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം എന്നാണ് റിപ്പോർട്ട്. ഈ മത്സരങ്ങൾക്ക് മുമ്പ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ടീം ഇന്ത്യയുടെ ഒരു വീഡിയോ പങ്കിടുകയുണ്ടായി. എന്നാൽ ഈ വീഡിയോയിൽ തൃപ്തരല്ലാത്ത ആരാധകർ ഐസിസിയെ വിമർശിക്കുകയാണ്.

അതായത് ചൊവ്വാഴ്ച ഐസിസി ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്യുകയുണ്ടായി. “ഇന്ത്യ നിങ്ങൾ തയ്യാറാണോ?” എന്ന ക്യാപ്ഷനോടെയാണ് വീഡിയോ. അതിൽ ക്യാപ്റ്റൻ രോഹിത് ശർമ്മ, ഓപ്പണർ കെ.എൽ രാഹുൽ, സ്റ്റാർ ബാറ്റ്സ്മാൻ സൂര്യകുമാർ യാദവ്, സ്പിന്നർ യുസ്‌വേന്ദ്ര ചാഹൽ എന്നിവരെ കാണാൻ കഴിയും. എന്നാൽ ഈ മുഴുവൻ വീഡിയോയിലും വിരാട് കോലി എവിടെയും പ്രത്യക്ഷപ്പെട്ടില്ല.

അതേസമയം ഐസിസിയുടെ ഈ നടപടി ഇന്ത്യൻ ആരാധകരെ ചൊടിപ്പിച്ചു. വീഡിയോയുടെ കമന്റ് വിഭാഗത്തിൽ രൂക്ഷ വിമർശനമാണ് പലരും ഉന്നയിക്കുന്നത്. വിരാടില്ലാതെ ടീം ഇന്ത്യ പൂർണമിക്കില്ലെന്നാണ് ഭൂരിപക്ഷം ആരാധകരുടെ അഭിപ്രായം എന്നത്. ക്രിക്കറ്റിൻ്റെ “രാജാവ് എവിടെ?” എന്ന് മറ്റുചിലർ ചോദിക്കുകയും ചെയ്യുന്നുണ്ട്. ഐസിസി ചെയ്തത് തെറ്റാണെന്നും, മനഃപൂർവം കോലിയെ അപമാനിക്കാനുള്ള ശ്രമമാണിതെന്നും മറ്റുചിലർ ചൂണ്ടിക്കാണിക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (17 minutes ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (19 minutes ago)

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (34 minutes ago)

സങ്കടക്കാഴ്ചയായി.... ബെെക്ക് ഡിവെെഡറിലിടിച്ചുണ്ടായ അപകടം... രണ്ട് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (41 minutes ago)

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (1 hour ago)

ദേവസ്വം മന്ത്രി കെ മുരളീധരന്‍ തിങ്കളാഴ്ച രാവിലെ ഗുരുവായൂരിലെത്തും...  (1 hour ago)

യാത്രകളിലും പ്രധാന രേഖകളിലും അതീവ ശ്രദ്ധ വേണം! കന്നി, മകരം, കുംഭം രാശിക്കാർക്ക് ജാഗ്രത!  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും... നാലു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു....  (2 hours ago)

അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം  (2 hours ago)

ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...  (2 hours ago)

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (11 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (11 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (12 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (12 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (12 hours ago)

Malayali Vartha Recommends