ഐസിസി പുരുഷ ട്വന്റി-20 ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് ബൗളിംഗ്... സ്പിന്നര്‍മാരായി ഇടം പിടിച്ച് അക്‌സര്‍ പട്ടേലും ആര്‍. അശ്വിനും

ഐസിസി പുരുഷ ട്വന്റി-20 ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് ബൗളിംഗ്. ടോസ് നേടിയ ഇന്ത്യ പാക്കിസ്ഥാനെ ബാറ്റിംഗിന് അയക്കുകയായിരുന്നു.
ഇന്ത്യ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ പന്തിനെ ഒഴിവാക്കി കാര്‍ത്തിക്കിനെ ഉള്‍പ്പെടുത്തി. സ്പിന്നര്‍മാരായി അക്‌സര്‍ പട്ടേലും ആര്‍. അശ്വിനും ഇടം പിടിച്ചു. പാക് നിരയില്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രീദിയുണ്ട്.
മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിംഗ് ത്രയമാണ് പേസ് ആക്രമണം നയിക്കുന്നത്.
https://www.facebook.com/Malayalivartha























