Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'എങ്ങനെയെങ്കിലും അയാളുടെ ബാറ്റ് വീണ്ടും പഴയപോലെ ശബ്ദിച്ചിരുന്നെങ്കിലെന്ന് ആഗ്രഹിച്ചതാണ്. തുടക്കത്തിൽ 23 പന്തിൽ നിന്ന് 15 റണ്ണുള്ളപ്പൊ എങ്ങാനും ഔട്ടായിരുന്നെങ്കിൽ അപ്പുറത്ത് വീണ നാല് വിക്കറ്റ് കാണാതെ അയാളെ വിമർശിക്കാനും ആളുണ്ടായേനെ.പക്ഷേ പതിയെ കോഹ്ലി കളിയുടെ നിയന്ത്രണമേറ്റെടുത്തു...' പാക്കിസ്ഥാനെ അടിച്ചൊതുക്കി ഇന്ത്യ, കൊഹ്‌ലിയെ പ്രശംസിച്ച് കുറിപ്പ്

23 OCTOBER 2022 07:24 PM IST
മലയാളി വാര്‍ത്ത

ട്വന്റി20 ലോകകപ്പിലെ വാശിയേറിയ പോരാട്ടത്തില്‍ അവസാന പന്തിൽ വിജയം പിടിച്ചെടുത്തുകൊണ്ട് സിനിമയെ വെല്ലുന്ന ക്ലൈമാക്സ് ആണ് ടീം ഇന്ത്യ കാഴ്ചവച്ചത്. അവസാന ഓവറിൽ ജയിക്കാൻ 16 റൺസ് വേണ്ട മത്സരത്തിൽ ഇന്ത്യൻ ബാറ്റർമാരുടെ മികവും പാക്ക് ബോളർ മുഹമ്മദ് നവാസിന്റെ പിഴവുമാണു ഇന്ത്യയ്ക്കു തുണയായി മാറിയത്. 53 പന്തുകൾ നേരിട്ട വിരാട് കോലി 82 റൺസുമായി പുറത്താകാതെ നിന്നു. ഇപ്പോഴിതാ കൊഹ്‌ലിയെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഡോ. നെൽസൺ ജോസഫ്.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

സത്യം പറഞ്ഞാൽ ഇന്ന് കോഹ്ലി അടിച്ച് ജയിപ്പിച്ചപ്പൊ കണ്ണ് നിറഞ്ഞു. കാരണം അത്രയ്ക്ക് ആഗ്രഹിച്ചിരുന്നു അയാളുടെ തിരിച്ചുവരവ്. കാരണം ഇതിന് മുൻപ് ഉള്ള കുറച്ച് മാസങ്ങളിൽ അയാളുടെ ബാറ്റിൽ നിന്ന് റൺ വരാൻ വിഷമിച്ചപ്പൊ അത്രയ്ക്ക് അയാൾ ആക്രമണം നേരിട്ടിരുന്നു. അതിന് ആക്കം കൂട്ടാനായി ക്യാപ്റ്റൻസി കയ്യിൽ നിന്ന് പോയതും കളത്തിന് പുറത്തെ വാക്കുകളുമെല്ലാമുണ്ടായി..

അപ്പൊഴൊക്കെ എണ്ണിയാൽ തീരാത്തത്ര നേട്ടങ്ങൾ ഇന്ത്യൻ ടീമിനായി കൊണ്ടുവന്നതാണ് അയാളെന്നോ ഒരല്പം സമയം അയാൾക്ക് കൊടുക്കാമെന്നോ ഒന്നും ആരും ഓർത്തെന്ന് തോന്നിയില്ല. ആരും ഇല്ലാതായിപ്പോയേക്കാവുന്ന സമയം.. അങ്ങനെയൊരു ഇറങ്ങിപ്പോവൽ അയാൾ അർഹിക്കുന്നില്ലെന്ന് നൂറ് ശതമാനം വിശ്വസിച്ചതാണ്.. എങ്ങനെയെങ്കിലും അയാളുടെ ബാറ്റ് വീണ്ടും പഴയപോലെ ശബ്ദിച്ചിരുന്നെങ്കിലെന്ന് ആഗ്രഹിച്ചതാണ്. തുടക്കത്തിൽ 23 പന്തിൽ നിന്ന് 15 റണ്ണുള്ളപ്പൊ എങ്ങാനും ഔട്ടായിരുന്നെങ്കിൽ അപ്പുറത്ത് വീണ നാല് വിക്കറ്റ് കാണാതെ അയാളെ വിമർശിക്കാനും ആളുണ്ടായേനെ.

പക്ഷേ പതിയെ കോഹ്ലി കളിയുടെ നിയന്ത്രണമേറ്റെടുത്തു..അൻപതിലേക്കടുക്കുന്നു..അപ്പൊഴും ഇന്ത്യ ഒരു കര പറ്റിയിട്ടില്ല..അപ്പൊ ആഗ്രഹിച്ചു..കോഹ്ലി അൻപതെടുക്കണമെന്നും കളി ജയിക്കണമെന്നും..

അല്ല, കോഹ്ലി തന്നെ കളി ജയിപ്പിക്കണമെന്ന്... അവസാന മുപ്പത് പന്തിൽ 67 റണ്ണാണ് ആ ബാറ്റിൽ നിന്ന് ഒഴുകിയത്. അവസാന 11 പന്തിൽ 36 ഉം.. റൗഫിനെ അടക്കം എയറിലെത്തിച്ച ഓവർ.. അങ്ങനെ ഒരു രാജകീയമായ തിരിച്ചുവരവ് അയാൾ അർഹിക്കുന്നുണ്ട്. കാരണം അയാളൊരു കിരീടം വയ്ക്കാത്ത രാജാവ് തന്നെയാണ്. വർത്തമാനകാല ഇന്ത്യൻ ക്രിക്കറ്റിലെ, പ്രതിഭയുടെ ധാരാളിത്തമുള്ള..
ഒരേ ഒരു രാജാവ്..

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (19 minutes ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (21 minutes ago)

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (36 minutes ago)

സങ്കടക്കാഴ്ചയായി.... ബെെക്ക് ഡിവെെഡറിലിടിച്ചുണ്ടായ അപകടം... രണ്ട് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (43 minutes ago)

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (1 hour ago)

ദേവസ്വം മന്ത്രി കെ മുരളീധരന്‍ തിങ്കളാഴ്ച രാവിലെ ഗുരുവായൂരിലെത്തും...  (1 hour ago)

യാത്രകളിലും പ്രധാന രേഖകളിലും അതീവ ശ്രദ്ധ വേണം! കന്നി, മകരം, കുംഭം രാശിക്കാർക്ക് ജാഗ്രത!  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും... നാലു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു....  (2 hours ago)

അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം  (2 hours ago)

ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...  (2 hours ago)

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (11 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (11 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (12 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (12 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (12 hours ago)

Malayali Vartha Recommends