ട്വന്റി-20 ലോകകപ്പ് സെമി ഫൈനലില്‍ സ്ഥാനമുറപ്പിക്കാനായുള്ള ഗ്രൂപ്പ് രണ്ട് പോരാട്ടത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ബാറ്റിംഗ്
ട്വന്റി-20 ലോകകപ്പ് സെമി ഫൈനലില്‍ സ്ഥാനമുറപ്പിക്കാനായുള്ള ഗ്രൂപ്പ് രണ്ട് പോരാട്ടത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ബാറ്റിംഗ്. ടോസ് നേടിയ ബംഗ്ലാദേശ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
പേസ് നിരയെ ശക്തമാക്കാന്‍ സൗമ്യ സര്‍ക്കാരിന് പകരം ഷോരിഫുള്‍ ഇസ്ലാമിനെ ബംഗ്ലാ ടീമില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ ഇന്ത്യ ദീപക് ഹൂഡയ്ക്ക് പകരം അക്സര്‍ പട്ടേലിനെ ടീമിലെടുത്തു.
മൂന്ന് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റുമായി രണ്ടാം സ്ഥാനത്താണ് നീലപ്പടയുള്ളത്. നാല് പോയിന്റുള്ള ബംഗ്ലാ കടുവകള്‍ നെറ്റ് റണ്‍നിരക്കിന്റെ(1.533) അടിസ്ഥാനത്തില്‍ മൂന്നാം സ്ഥാനത്താണ്.
" f
https://www.facebook.com/Malayalivartha