Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ട്വന്‍റി20 ലോകകപ്പിൽ ഇംഗ്ലണ്ടിനോട് പത്തു വിക്കറ്റിന്‍റെ ദയനീയ തോൽവി; ഇന്ത്യ-പാക് സ്വപ്ന ഫൈനലിന് കാത്തിരുന്ന ആരാധകരെ ഏറെ നിരാശരാക്കി ഫൈനൽ കാണാതെ ഇന്ത്യ പുറത്തേക്ക്.... തോൽവി വഴങ്ങിയതിലെ നിരാശ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ തുറന്നുപറഞ്ഞ് മുൻ നായകൻ വിരാട് കോഹ്ലി

12 NOVEMBER 2022 11:39 AM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസം ആരാധകരെ ഒന്നടങ്കം നിരാശയിലാഴ്ത്തി ട്വന്‍റി20 ലോകകപ്പിൽ ഇംഗ്ലണ്ടിനോട് പത്തു വിക്കറ്റിന്‍റെ ദയനീയ തോൽവി വഴങ്ങിയാണ് ഇന്ത്യ ഫൈനൽ കാണാതെ പുറത്തായത്. ഇന്ത്യ-പാക് സ്വപ്ന ഫൈനലിന് കാത്തിരുന്ന ആരാധകരെ ഏറെ നിരാശരാക്കിയിരുന്നു. അങ്ങനെ ഇന്ത്യൻ ടീം ആസ്ട്രേലിയയിൽനിന്ന് മടങ്ങുകയാണ്.

അതോടൊപ്പം തന്നെ ഫൈനലിൽ ഞായറാഴ്ച ഇംഗ്ലണ്ട് പാകിസ്താനെ നേരിടും. ഇന്ത്യൻ ടീമിന്‍റെ മോശം പ്രകടനത്തിലും ടീം തെരഞ്ഞെടുപ്പിലും വ്യാപക വിമർശനം ഉയരുകയാണ്. ടീമിൽ കാര്യമായ മാറ്റങ്ങളുണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരം എന്നത്. ഇതിനിടെയാണ് മുൻ നായകൻ വിരാട് കോഹ്ലി തോൽവി വഴങ്ങിയതിലെ നിരാശ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ തുറന്നുപറഞ്ഞിരിക്കുകയാണ് അദ്ദേഹം.

'ഞങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാൻ കഴിയാതെ ടീം ആസ്ട്രേലിയൻ തീരം വിടുകയാണ്, ഞങ്ങളുടെ ഹൃദയങ്ങളിൽ ഏറെ നിരാശയുണ്ട്. പക്ഷേ ഒരു ടീമെന്ന നിലയിൽ അവിസ്മരണീയമായ ഒരുപാട് നിമിഷങ്ങൾ ഓർത്തെടുക്കാനുണ്ട്. ഇവിടെ നിന്ന് കൂടുതൽ മെച്ചപ്പെടുകയാണ് ലക്ഷ്യം. സ്‌റ്റേഡിയങ്ങളിൽ ഞങ്ങളെ പിന്തുണക്കാനെത്തിയ വലിയ ആരാധകക്കൂട്ടത്തിന് നന്ദി. ഈ ജഴ്‌സി അണിഞ്ഞ് രാജ്യത്തെ പ്രതിനിധീകരിക്കുന്നതിൽ അഭിമാനം തോന്നുന്നു' - എന്ന് കോഹ്ലി ഇൻസ്റ്റഗ്രാമിൽ കുറിക്കുകയുണ്ടായി.

അതേസമയം ടൂർണമെന്‍റിൽ താരം മികച്ച പ്രകടനമാണ് നടത്തിയത്. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ 40 പന്തിൽ 50 റൺസെടുക്കുകയുണ്ടായി. നാലു അർധസെഞ്ച്വറികളാണ് താരം ടൂർണമെന്‍റിൽ നേടിയിരുന്നത്. ആറു മത്സരങ്ങളിൽ നിന്നായി 296 റൺസാണ് താരത്തിന്‍റെ സമ്പാദ്യം എന്നത്. ലോകകപ്പിലെ മികച്ച താരത്തിന് നൽകുന്ന പ്ലെയർ ഓഫ് ദ ടൂർണമെന്‍റ് പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടികയിൽ സൂര്യകുമാർ യാദവിനൊപ്പം കോഹ്ലിയും ഇടംനേടിയിട്ടുണ്ട്. എട്ടു താരങ്ങളാണ് അവസാന റൗണ്ടിൽ ഉൾപ്പെട്ടിരിയ്ക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (36 minutes ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (57 minutes ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (1 hour ago)

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....  (1 hour ago)

കർണാടക ആർ.ടി.സി. വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര കാസർകോട് ജില്ലയിലെ വിദ്യാർഥികൾക്കുകൂടി അനുവദിക്കാൻ സർക്കാർ നിർദേശം നൽകിയതായി സൂചന..  (1 hour ago)

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്​ ... എ​സ്.​ഐ.​ടി ഇന്ന് വീണ്ടും സ​ന്നി​ധാ​ന​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തും  (2 hours ago)

വനിത ടി20... ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും...  (2 hours ago)

ശബരിമല നട മിഥുന മാസ പൂജകൾക്കായി നാളെ തുറക്കും...  (2 hours ago)

ഓവർസീസ് എൻ സി പി കുവൈറ്റ്- എൻ സി പി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു  (3 hours ago)

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (3 hours ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (3 hours ago)

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (3 hours ago)

സങ്കടക്കാഴ്ചയായി.... ബെെക്ക് ഡിവെെഡറിലിടിച്ചുണ്ടായ അപകടം... രണ്ട് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (3 hours ago)

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (4 hours ago)

Malayali Vartha Recommends