ഫൈനലില്‍ പാകിസ്ഥാനെ തകര്‍ത്ത് ട്വന്റി20 ലോകകപ്പ് കിരീടം സ്വന്തമാക്കി ഇംഗ്ലണ്ട്

ഏകപക്ഷീയമായ ഫൈനലില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇംഗ്ലണ്ട് ട്വന്റി20 ലോകകപ്പ് കിരീടം സ്വന്തമാക്കി. ഇന്നലെ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ അഞ്ചുവിക്കറ്റിനാണ് ജോസ് ബട്ട്‌ലറും സംഘവും പാകിസ്ഥാനെ കീഴടക്കിയത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാനെ 137/8 എന്ന സ്‌കോറില്‍ ഒതുക്കിയശേഷം ഒരോവറും അഞ്ചുവിക്കറ്റുകളും ശേഷിക്കേ ഇംഗ്ലണ്ട് ലക്ഷ്യത്തിലെത്തി.
നാല് ഓവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ സാം കറാനും പുറത്താകാതെ 52 റണ്‍സ് നേടിയ ബെന്‍ സ്റ്റോക്‌സുമാണ് ഇംഗ്ലണ്ടിന്റെ വിജയശില്‍പ്പികള്‍.
കറാനാണ് മാന്‍ ഒഫ് ദ മാച്ചും മാന്‍ ഒഫ് ദ ടൂര്‍ണമെന്റും. 1992ലെ ഏകദിന ലോകകപ്പില്‍ ഇതേവേദിയില്‍ പാകിസ്ഥാന്‍ തങ്ങളെ തോല്‍പ്പിച്ചതിനുള്ള പ്രതികാരം കൂടിയായി ഇംഗ്ലണ്ടിന്റെ ഈ വിജയം.
"
https://www.facebook.com/Malayalivartha


























