ഇന്ത്യ - ബംഗ്ലാദേശ് ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം കുറിക്കും... ആദ്യ മത്സരം ഇന്ന് ഉച്ചയ്ക്ക് ധാക്കയില്‍
ഇന്ത്യ - ബംഗ്ലാദേശ് ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം കുറിക്കും. ബംഗ്ലാദേശിനെതിരായ മൂന്ന് ഏകദിനങ്ങളാണ് പരമ്പരയിലുള്ളത്. ഇതില്‍ ആദ്യ മത്സരം ഇന്ന് ഉച്ചയ്ക്ക് 12.30 ന് ധാക്കയില്‍ തുടങ്ങും.
ബാറ്റിംഗില്‍ ഇന്ത്യന്‍ ക്യാപ്ടന് രോഹിത് ശര്‍മ്മയ്ക്കൊപ്പം ആരിറങ്ങും എന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. അദ്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ ശിഖര്‍ ധവാന് തന്നെയാവും രോഹിതിന് കൂട്ടാവുക.
സീനിയര്‍ താരങ്ങള്‍ മടങ്ങിയെത്തിയത് ഇന്ത്യന്‍ ക്യാമ്പന് ആശ്വാസം പകരുന്നു. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ബാക്കി രണ്ട് മത്സരങ്ങള്‍ ഏഴ്, പത്ത് തീയതികളിലാണ് നടക്കുക.
ലോകം ഫുട്ബോളിന് പിന്നാലെ കൂടുമ്പോഴും ക്രിക്കറ്റ് പ്രേമികള്‍ക്ക് ആവേശമായെത്തുകയാണ് ഇന്ത്യ - ബംഗ്ലാദേശ് ഏകദിന മത്സരം.
അടുത്തവര്‍ഷം ലോകക്കപ്പ് മത്സരം നടക്കുമെന്നതിനാല്‍ പരീക്ഷണങ്ങളുടെ വേദിയായി ഈ പരമ്പരയെ ഇന്ത്യ മാറ്റുമെന്ന് ഉറപ്പാണ്. ബാറ്റിംഗ് ഓര്‍ഡറിലടക്കം ഈ പരീക്ഷണങ്ങള്‍ നടന്നേക്കുമെന്നതിനാല്‍ ആരാധകരും വളരെയേറെ പ്രതീക്ഷയിലിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha