Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വീണ്ടും ശ്രദ്ധ നേടി കാര്യവട്ടം; അടുത്ത മൂന്ന് മാസത്തേക്കുള്ള ഇന്ത്യൻ ടീമിന്റെ ഹോം ഷെഡ്യൂൾ പ്രഖ്യാപിച്ച് ബിസിസിഐ, പരമ്പരയിലെ അവസാന ഏകദിനത്തിന് തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാവും

08 DECEMBER 2022 03:54 PM IST
മലയാളി വാര്‍ത്ത

അടുത്ത മൂന്ന് മാസത്തേക്കുള്ള ഇന്ത്യൻ ടീമിന്റെ ഹോം ഷെഡ്യൂൾ ബിസിസിഐ പ്രഖ്യാപിക്കുകയുണ്ടായി. അടുത്ത വർഷം ശ്രീലങ്ക, ന്യൂസിലൻഡ്, ഓസ്‌ട്രേലിയ എന്നീ ടീമുകളെയാണ് ഇന്ത്യൻ ടീം സ്വന്തം തട്ടകത്തിൽ നേരിടാൻ പോകുന്നത്. ജനുവരിയിൽ ശ്രീലങ്കയ്‌ക്കെതിരായ ടി20, ഏകദിന പരമ്പരയോടെയാണ് ഹോം മത്സരങ്ങൾക്ക് ആരംഭിക്കുകയാണ് ചെയ്യുക. പരമ്പരയിലെ തന്നെ അവസാന ഏകദിനത്തിന് തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാകുന്നതാണ്.

കൂടാതെ അടുത്ത വർഷം 9 ഏകദിനങ്ങൾക്കും 6 ടി20കൾക്കും 4 ടെസ്റ്റ് മത്സരങ്ങൾക്കും ഇന്ത്യ ആതിഥേയത്വം വഹിക്കും. ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയോടെയാണ് ടീം ഇന്ത്യയുടെ ഹോം ഷെഡ്യൂൾ ആരംഭിക്കുന്നത്. ജനുവരി 3 മുതൽ 15 വരെ 3 ടി20യും 3 ഏകദിനവും അടങ്ങുന്നതാണ് ഈ പരമ്പര. ജനുവരി 3 ന് മുംബൈയിലാണ് ആദ്യ ടി20. അഞ്ചിന് പുനെയിലും ഏഴിന് രാജ്‌കോട്ടിലും രണ്ടും മൂന്നും ടി20കൾ നടക്കുന്നതാണ്. പത്തിന് ഗുവാഹത്തിയിലാണ് ഏകദിന പരമ്പരയിലെ ആദ്യ മത്സരം. 12 ന് രണ്ടാം ഒഡിഐ കൊൽക്കത്തയിലും അവസാന മത്സരം 15 ന് തിരുവനന്തപുരത്തും നടക്കുകയും ചെയ്യും.

അതേസമയം ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിന് ശേഷം ജനുവരി 18 മുതൽ ഇന്ത്യ ന്യൂസിലൻഡിനെ നേരിടും. കീവികൾക്കെതിരെ മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളും ഇന്ത്യ കളിക്കുന്നതാണ്. ഇടവേളയുടെ അഭാവം താരങ്ങളുടെ ഫോമിന് നല്ലതാണെങ്കിലും പരുക്കുകളിലേക്ക് നയിക്കാനുള്ള സാധ്യത കൂടുതലാണ്. രണ്ടു പരമ്പരകൾ അവസാനിക്കുന്നതോടെ ഇന്ത്യ സ്വന്തം തട്ടകത്തിൽ ഓസ്‌ട്രേലിയയെ നേരിടും. പര്യടനത്തിനിടെ ടീമുകൾ നാല് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും കളിക്കുന്നതാണ്.

ന്യൂസിലൻഡ് പര്യടനം

ജനുവരി 18 ഒന്നാം ഏകദിനം ഹൈദരാബാദ്
ജനുവരി 21 രണ്ടാം ഏകദിനം റായ്പൂർ
ജനുവരി 24 മൂന്നാം ഏകദിനം ഇൻഡോർ
ജനുവരി 27 1 ടി20 റാഞ്ചി
ജനുവരി 29 രണ്ടാം ടി20 ലഖ്‌നൗ
ഫെബ്രുവരി 1 3 ടി20 അഹമ്മദാബാദ്
ഓസ്ട്രേലിയൻ പര്യടനം

ഫെബ്രുവരി 9-13 ഒന്നാം ടെസ്റ്റ് നാഗ്പൂർ
ഫെബ്രുവരി 17–21 രണ്ടാം ടെസ്റ്റ് ഡൽഹി
മാർച്ച് 1–5 മൂന്നാം ടെസ്റ്റ് ധർമശാല
മാർച്ച് 9–13 നാലാം ടെസ്റ്റ് അഹമ്മദാബാദ്
മാർച്ച് 17 ഒന്നാം ഏകദിനം മുംബൈ
മാർച്ച് 19 രണ്ടാം ഏകദിനം വിശാഖപട്ടണം
മാർച്ച് 22 മൂന്നാം ഏകദിനം ചെന്നൈ

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടപ്പള്ളിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ പരാതി പിന്‍വലിച്ചു  (4 hours ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (4 hours ago)

സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍  (4 hours ago)

വീടിന് മുന്നിലെ തോട്ടില്‍ വീണ് ആലപ്പുഴയില്‍ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം  (5 hours ago)

ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴു; ബിസ്‌ക്കറ്റ് കമ്പനി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി  (5 hours ago)

കടക്കാവൂരിലെ കടകളിൽ മോഷണം  (8 hours ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (8 hours ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (8 hours ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (9 hours ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (9 hours ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (9 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (10 hours ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (11 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (11 hours ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (11 hours ago)

Malayali Vartha Recommends