Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സഞ്ജു സാംസൺ മികച്ച താരമാണ്, നല്ല പ്രതിഭയുണ്ട്, പക്ഷേ ചിലപ്പോഴൊക്കെ ഷോട്ട് സെലക്ഷൻ പാളുന്നത് താരത്തെ താഴ്ത്തിക്കളയുന്നു.... താരം നിരാശപ്പെടുത്തിയ മറ്റൊരു അവസരം കൂടി കഴിഞ്ഞുപോയിരിക്കുന്നു'...സഞ്ജുവിനെ വിമർശിച്ച് ക്രിക്കറ്റ് ലോകം..! തളരാതെ സഞ്ജു

04 JANUARY 2023 03:20 PM IST
മലയാളി വാര്‍ത്ത

 

ശ്രീലങ്കക്കെതിരെയുള്ള ആദ്യ ടി20യിൽ നിരാശപ്പെടുത്തിയ മലയാളി താരം സഞ്ജു സാംസണെതിരെ മുൻ താരങ്ങളായ സുനിൽ ഗവാസ്‌കറും ഗൗതം ഗംഭീറും. ക്യാപ്റ്റൻ രോഹിത് ശർമ, സൂപ്പർ താരം വിരാട് കോഹ്‌ലി എന്നിവരില്ലാതിരുന്ന ടീമിൽ സഞ്ജുവിന് നാലാം നമ്പറിൽ ഇടം കിട്ടിയിരുന്നു. എന്നാൽ ആറു പന്തിൽ അഞ്ചു റൺസ് മാത്രം നേടി താരം പുറത്തായി. ഇതോടെയാണ് മുൻ താരങ്ങൾ വിമർശനമുന്നയിച്ചത്.

 

 

 

'ഇക്കുറി, ഷോർട്ട് തേർഡ് മാനിലേക്കുള്ള ലീഡിംഗ് എഡ്ജ്... സഞ്ജു സാംസൺ മികച്ച താരമാണ്, നല്ല പ്രതിഭയുണ്ട്, പക്ഷേ ചിലപ്പോഴൊക്കെ ഷോട്ട് സെലക്ഷൻ പാളുന്നത് താരത്തെ താഴ്ത്തിക്കളയുന്നു. താരം നിരാശപ്പെടുത്തിയ മറ്റൊരു അവസരം കൂടി കഴിഞ്ഞുപോയിരിക്കുന്നു' ഗവാസ്‌കർ ചാനൽ ചർച്ചയിൽ കുറ്റപ്പെടുത്തി.

 

 

അവസരങ്ങൾ ഉപയോഗപ്പെടുത്താതിരുന്നതിൽ ഗംഭീറും താരത്തോടുള്ള അനിഷ്ടം പ്രകടിപ്പിച്ചു. 'അദ്ദേഹത്തിന് എന്തുമാത്രം പ്രതിഭയുണ്ടെന്ന് നമ്മളെല്ലാവരും സംസാരിക്കുന്നു, പക്ഷേ അദ്ദേഹം അവസരങ്ങൾ ഉപയോഗിക്കേണ്ടിയിരിക്കുന്നു' ബൈജൂസ് ക്രിക്കറ്റ് ലൈവ് ഷോയിൽ ഗംഭീർ പറഞ്ഞു.'നമ്മൾ ബാറ്റ് കൊണ്ട് ഒരുപാട് പിഴവുകൾ വരുത്തിയിട്ടുണ്ട്. സഞ്ജു പുറത്തായത് മോശം ഷോട്ടിലാണ്, സഞ്ജുവിന്റെ ആരാധകർ എന്ത് ചിന്തിക്കുന്നുവെന്ന് എനിക്ക് അറിയില്ല. അത് മോശം ഷോട്ടായിരുന്നു. ആ സാഹചര്യത്തിൽ ഷോട്ട് വേണ്ടിയിരുന്നില്ല' മുൻ ഇന്ത്യൻ താരം ചോപ്ര യൂട്യൂബ് ചാനലിൽ പറഞ്ഞു.

 

 

 

ടി 20യിൽ സഞ്ജുവിന് ഏറ്റവും നല്ലത് നാലാം സ്ഥാനത്ത് കളിക്കുന്നതാണെന്ന് ഈയടുത്ത് രാജസ്ഥാൻ റോയൽസ് ഹെഡ് കോച്ചും മുൻ ശ്രീലങ്കൻ താരവുമായ കുമാർ സംഗക്കാര പറഞ്ഞിരുന്നു. എന്നാൽ ഈ സ്ഥാനത്താണ് കഴിഞ്ഞ മത്സരത്തിൽ താരം ഇറങ്ങിയത്. മത്സരത്തിൽ ഓപ്പണറായ ശുഭ്മാൻ ഗിൽ അഞ്ചു പന്തിൽ ഏഴും വൺഡൗണായിറങ്ങിയ സൂര്യകുമാർ യാദവ് 10 പന്തിൽ ഏഴും റൺസുമായി പുറത്തായിരുന്നു. സമീപ കാല മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തുന്ന താരമാണ് സൂര്യയെങ്കിൽ ഗില്ലിന്റെ ടി 20 അരങ്ങേറ്റമായിരുന്നു ഇന്നലെ നടന്നത്. അടുത്ത രണ്ടു ടി20 മത്സരങ്ങളിലും സഞ്ജു സാംസൺ കളിക്കാനിടയുണ്ട്. താരം മികച്ച പ്രകടനം കാഴ്ച വെക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിജയ്- സംഗീത വിവാഹമോചന കേസ് ഒത്തുതീര്‍പ്പിലേക്ക്  (5 minutes ago)

ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയില്‍ നടക്കും  (15 minutes ago)

കേന്ദ്ര സര്‍ക്കാരിനെതിരെ ജെന്‍ സികളെ അണിനിരത്തി പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്  (20 minutes ago)

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും  (29 minutes ago)

ലാന്‍ഡിങ്ങിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍32 വിമാനം തകര്‍ന്ന് വീണു  (38 minutes ago)

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (1 hour ago)

ലോക രക്തദാന ദിനാചരണം: അമൃത ആശുപത്രിയിൽ രക്തദാതാക്കളെ ആദരിച്ചു  (2 hours ago)

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....  (2 hours ago)

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (2 hours ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (2 hours ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (3 hours ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (3 hours ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (3 hours ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (4 hours ago)

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....  (4 hours ago)

Malayali Vartha Recommends