ശ്രീലങ്കയ്ക്ക് എതിരായ ട്വന്റി-20 ക്രിക്കറ്റ് പരമ്പര സ്വന്തമാക്കാന്‍ ഹാര്‍ദിക് പാണ്ഡ്യയും സംഘവും ഇന്ന് കളത്തിലിറങ്ങുന്നു...

ശ്രീലങ്കയ്ക്ക് എതിരായ ട്വന്റി-20 ക്രിക്കറ്റ് പരമ്പര സ്വന്തമാക്കാനായി ഹാര്‍ദിക് പാണ്ഡ്യയും സംഘവും ഇന്ന് കളത്തിലിറങ്ങുന്നു. മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ രാത്രി ഏഴിനാണ് മത്സരം നടക്കുക.
ആദ്യ ട്വന്റി-20യില്‍ രണ്ട് റണ്‍സിന് ജയിച്ച ഇന്ത്യക്ക് ഇന്ന് വിജയിച്ചാല്‍ പരമ്പര നേടാനാകും. അതേസമയം, സഞ്ജു സാംസണ്‍ പരിക്കേറ്റ് പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി. ആദ്യ ട്വന്റി-20ക്കിടെ ബൗണ്ടറി തടയാനുള്ള ശ്രമത്തിനിടെ കാല്‍മുട്ടിന് പരിക്കേറ്റതാണ് താരത്തിന് വിനയായത്.സഞ്ജുവിന് പകരക്കാരനായി ജിതേഷ് ശര്‍മയെ ടീമില്‍ ഉള്‍പ്പെടുത്തി.
ഐപിഎലിലെ തകര്‍പ്പന്‍ പ്രകടനമാണ് ജിതേഷിന് നേട്ടമായത്. പഞ്ചാബിനായി കഴിഞ്ഞ സീസണില്‍ 12 മത്സരങ്ങളില്‍ നിന്ന് 160+ സ്‌ട്രൈക്ക് റേറ്റില്‍ 234 റണ്‍സാണ് താരം നേടിയെടുത്തത്.
"
https://www.facebook.com/Malayalivartha
























