Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

02 FEBRUARY 2025 10:30 PM IST
മലയാളി വാര്‍ത്ത

More Stories...

ഇ​ന്ത്യ​ൻ വ​നി​ത ക്രി​ക്ക​റ്റ് ടീ​മി​ന്റെ മു​ഴു​വ​ൻ സ​മ​യ നാ​യി​ക​യാ​യി ചു​മ​ത​ല​യേ​റ്റ സ്റ്റാ​ർ ഓ​പ​ണ​ർ സ്മൃ​തി മ​ന്ദാ​ന​ക്ക് ആ​ദ്യ ദൗ​ത്യം

ഇന്ത്യക്കെതിരായ നാലാം ടി20 മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് 24 റണ്‍സിന്റെ വിജയം....

ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...

സമനില പിടിച്ച് അഫ്ഗാനിസ്ഥാന്‍... ചരിത്രമെഴുതി അഫ്ഗാനിസ്ഥാന് നിര്‍ണായക സമനില സമ്മാനിച്ച് ബാറ്റര്‍ സെദിഖുല്ല അടല്‍

ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ട്വന്റി 20 പരമ്പര... നാലാം മത്സരം നാളെ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ

ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയിലെ അഞ്ചാമത്തേയും അവസാനത്തേയും മത്സരത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം. മുംബയില്‍ 150 റണ്‍സിന്റെ റെക്കോഡ് ജയത്തോടെ പരമ്പര 4-1ന് ഇന്ത്യ സ്വന്തമാക്കി. ഇന്ത്യ ഉയര്‍ത്തിയ 248 റണ്‍സ് വിജലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലീഷുകാരുടെ മറുപടി 10.3 ഓവറുകളില്‍ വെറും 97 റണ്‍സില്‍ അവസാനിച്ചു. സെഞ്ച്വറിക്ക് പുറമേ ബൗളിംഗിലും തിളങ്ങിയ അഭിഷേക് ശര്‍മ്മയാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.

കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് ഗംഭീര തുടക്കമാണ് ഫിലിപ്പ് സാള്‍ട്ട് 55(23) നല്‍കിയത്. അര്‍ദ്ധ സെഞ്ച്വറി നേടിയ താരത്തിന് പിന്തുണ നല്‍കാന്‍ മറുവശത്ത് ആളുണ്ടായില്ല. 10 റണ്‍സ് നേടിയ ജേക്കബ് ബെഥല്‍ മാത്രമാണ് രണ്ടക്കം കടന്ന മറ്റൊരു ബാറ്റര്‍. ബെന്‍ ഡക്കറ്റ് 0(1), ജോസ് ബട്ലര്‍ 7(7), ഹാരി ബ്രൂക് 2(4). ലിയാം ലിവിംഗ്സ്റ്റണ്‍ 9(5), ബ്രൈഡന്‍ കാഴ്സ് 3(4) തുടങ്ങിയ മുന്‍നിര ബാറ്റര്‍മാരില്‍ എല്ലാവരും നിറംമങ്ങി.

ജേമി ഓവര്‍ടണ്‍ 1(3), ജോഫ്ര ആര്‍ച്ചര്‍ 1*(2), ആദില്‍ റഷീദ് 6(6), മാര്‍ക് വുഡ് 0(1) എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സംഭാവന. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ വരുണ്‍ ചക്രവര്‍ത്തി, ശിവം ദൂബെ, അഭിഷേക് ശര്‍മ്മ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതവും രവി ബിഷ്ണോയ് ഒരു വിക്കറ്റും വീഴ്ത്തി.

നേരത്തെ ടോസ് നേടിയ ജോസ് ബട്‌ലര്‍ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. 37 പന്തുകളില്‍ സെഞ്ച്വറി തികച്ച് 54 പന്തുകളില്‍ 134 റണ്‍സ് അടിച്ചെടുത്ത യുവതാരം അഭിഷേക് ശര്‍മ്മയുടെ പ്രകടനമാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. 13 സിക്‌സറുകളും ഏഴ് ബൗണ്ടറികളുമാണ് താരം അടിച്ച് കൂട്ടിയത്.ആദ്യ പന്ത് തന്നെ സിക്‌സറിന് പറത്തി മലയാളി താരം സഞ്ജു സാംസണ്‍ നയം വ്യക്തമാക്കി. ജോഫ്ര ആര്‍ച്ചര്‍ എറിഞ്ഞ ആദ്യ ഓവറില്‍ രണ്ട് സിക്‌സും ഒരു ബൗണ്ടറിയും ഉള്‍പ്പെടെ 16 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. എന്നാല്‍ തൊട്ടടുത്ത ഓവറില്‍ മാര്‍ക് വുഡിനെ സിക്‌സറിന് പറത്താനുള്ള ശ്രമം ഡീപ് സ്‌ക്വയറില്‍ ജോഫ്ര ആര്‍ച്ചറുടെ കൈകകളിലൊതുങ്ങിയപ്പോള്‍ 16(7) റണ്‍സ് നേടി താരം പുറത്തായി.

സഞ്ജു പുറത്തായതിന് പിന്നാലെ ഇന്നിംഗ്‌സിന്റെ നിയന്ത്രണം അഭിഷേക് ഏറ്റെടുത്തു. തിലക് വര്‍മയും 24(15) കിട്ടിയ അവസരങ്ങളില്‍ ആക്രമിച്ച് കളിച്ചു. നാലാമനായി എത്തിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് 2(3) ഒരിക്കല്‍കൂടി നിരാശപ്പെടുത്തി. മറുവശത്ത് അഭിഷേക് ശര്‍മ്മ 17 പന്തില്‍ അര്‍ദ്ധ സെഞ്ച്വറിയും 37 പന്തുകളില്‍ സെഞ്ച്വറിയും മറികടന്നു.ശിവം ദൂബെ 13 പന്തുകളില്‍ നിന്ന് 30 റണ്‍സ് നേടി മികവ് കാണിച്ചു. ഹാര്‍ദിക് പാണ്ഡ്യ 9(6), റിങ്കു സിംഗ് 9(6) എന്നിവര്‍ക്ക് തിളങ്ങാനായില്ല.

പേരുകേട്ട ഇംഗ്ലീഷ് ബൗളര്‍മാര്‍ എല്ലാവരും നന്നായി തല്ല് വാങ്ങികൂട്ടി. നാലോവറില്‍ 38 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ബ്രൈഡന്‍ കാഴ്‌സ്, 32 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ മാര്‍ക്ക് വുഡ് എന്നിവര്‍ മാത്രമാണ് അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്. ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റഷീദ് എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതം ലഭിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (11 minutes ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (58 minutes ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (2 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (3 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (3 hours ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (3 hours ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (4 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (4 hours ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (4 hours ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം റിയാസും വീണയും ഹാജരാകാൻ സമയം തേടി അഭിഭാഷകർ മുഖേന സമയം തേടി, സർക്കാർ അഭിഭാഷകന് രേഖകളുടെ പകർപ്പ് നൽകാൻ കോടതി ഉത്തരവ്, ജനുവരി 29 ന് വീണ്ടും കേസ  (4 hours ago)

  യുവേഫ ചാമ്പ്യൻസ് ലീഗ്.. ഗോൾവേട്ടക്കാരുടെ പട്ടികയിൽ റയൽ മഡ്രിഡ് ഇതിഹാസം റൗൾ ഗോൺസാലസിനെ മറികടന്ന് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ  (5 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഫുട്ബാൾ താരമായ കൊടുവള്ളി സ്വദേശിക്ക് ദാരുണാന്ത്യം  (5 hours ago)

Mini-cooper accident ഞെട്ടിക്കുന്ന സാംപിൾ റിപ്പോർട്ട്;  (5 hours ago)

മാഹി പെരുന്നാൾ ചിത്രീകരിക്കാൻ പോകുന്നതിനിടെ സ്‌കൂട്ടറിന് പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ വ്ളോഗർക്ക് ദാരുണാന്ത്യം..  (5 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,08,120 രൂപ  (5 hours ago)

Malayali Vartha Recommends