Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചുമകളോട് ലൈം​ഗികാതിക്രമം.. യുവാവിനെ വടിവാൾ കൊണ്ടി വെട്ടി മുത്തശ്ശി..പൊലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ചു..നടുകുന്ന് ദൃശ്യങ്ങൾ പുറത്ത്..


സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും ബോണസ് അനുവദിച്ചു കൊണ്ടുള്ള ഉത്തരവിറക്കി സംസ്ഥാന സർക്കാർ...വി ഡി സതീശന്‍ സര്‍ക്കാരിൻ്റെ ആദ്യ ബോണസ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്..


എൽനിനോ പ്രതിഭാസം കൂടുതൽ ശക്തിപ്രാപിക്കുന്നതായി രാജ്യാന്തര കാലാവസ്ഥാ നിരീക്ഷണ ഏജൻസികൾ.. 2026ന്റെ രണ്ടാം പകുതിയോടെയും 2027ന്റെ തുടക്കത്തിലും ഇത് ഏറ്റവും ശക്തമായ ഘട്ടത്തിലെത്തും..


അവൾ എന്റെ ഭാര്യയാണെന്ന് കരുതി...!' ഷാർജയിൽ വഴിപോക്കായ യുവതിയുടെ കഴുത്തിൽ കുത്തിപ്പിടിച്ച് യുവാവിന്റെ പരാക്രമം; ഒടുവിൽ കോടതിയിൽ വിചിത്ര വാദം...


വീട്ടിലെ പിശാചുക്കളെ കൊന്ന് സ്വർഗ്ഗത്തിലേക്ക് അയച്ചു!" ഇടുക്കിയിൽ മാതാപിതാക്കളെ മകൻ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...

രഞ്ജി ചരിത്രത്തില്‍ ഇത് ആദ്യം: ഗുജറാത്തിനെതിരെ രണ്ട് റണ്‍സിന്റെ നിര്‍ണ്ണായക ലീഡുമായി കേരളം ഫൈനലിലേക്ക്

21 FEBRUARY 2025 11:03 PM IST
മലയാളി വാര്‍ത്ത

രഞ്ജി ട്രോഫിയില്‍ ചരിത്ര നേട്ടവുമായി കേരളം. ഗുജറാത്തിനെതിരെ രണ്ട് റണ്‍സിന്റെ നിര്‍ണ്ണായക ലീഡുമായി കേരളം ഫൈനലിലേക്ക്. രഞ്ജി ചരിത്രത്തില്‍ ഇത് ആദ്യമായാണ് കേരളം ഫൈനലിലെത്തുന്നത്. കേരളത്തിന്റെ ആദ്യ ഇന്നിങ്‌സ് സ്‌കോറായ 457നെതിരെ 455 റണ്‍സിന് ഗുജറാത്ത് ഓള്‍ ഔട്ടാവുകയായിരുന്നു. ശേഷിക്കുന്ന മൂന്ന് വിക്കറ്റുകളും വീഴ്ത്തി വിജയത്തിലേക്ക് വഴി തുറന്ന ആദിത്യ സര്‍വാടെ ആയിരുന്നു അവസാന ദിവസം കേരളത്തിന്റെ താരം. ഫൈനല്‍ പ്രതീക്ഷകള്‍ മങ്ങിത്തുടങ്ങുന്നതിന്റെ ആശങ്കകളുമായിട്ടായിരുന്നു കേരളം അവസാന ദിവസം കളിക്കാനിറങ്ങിയത്. മൂന്ന് വിക്കറ്റ് ശേഷിക്കെ കേരളത്തിന്റെ സ്‌കോര്‍ മറികടന്ന് ലീഡ് നേടാന്‍ ഗുജറാത്തിന് 29 റണ്‍സ് കൂടി മതിയായിരുന്നു.

ഇതിനകം നിലയുറപ്പിച്ചിരുന്ന ജയ്മീത് പട്ടേലും സിദ്ദാര്‍ഥ് ദേശായിയും ചേര്‍ന്നുള്ള കൂട്ടുകെട്ട് ഗുജറാത്തിനെ ലീഡിലേക്ക് നയിച്ചേക്കുമെന്ന ഘട്ടത്തിലാണ് മൂന്ന് വിക്കറ്റുകളുമായി ആദിത്യ സര്‍വാടെ ആഞ്ഞടിച്ചത്. 79 റണ്‍സെടുത്ത ജയ്മീത് പട്ടേലാണ് സര്‍വാടെയ്ക്ക് മുന്നില്‍ ആദ്യം വീണത്. സര്‍വാടെയുടെ പന്തില്‍ മൊഹമ്മദ് അസറുദ്ദീന്‍ ഉജ്ജ്വലമായൊരു സ്റ്റംപിങ്ങിലൂടെയാണ് ജയ്മീതിനെ പുറത്താക്കിയത്. വൈകാതെ തന്നെ സിദ്ദാര്‍ഥ് ദേശായിയും പുറത്ത്. ഒരു വിക്കറ്റ് കയ്യിലിരിക്കെ ലീഡിനായി 12 റണ്‍സാണ് ഗുജറാത്തിന് വേണ്ടിയിരുന്നത്. കരുതലോടെ ബാറ്റ് വീശി അര്‍സാന്‍ നാഗസ്വെല്ലയും പ്രിയജിത് സിങ് ജഡേജയും.

ഫീല്‍ഡിങ് ക്രമീകരിച്ച് സമ്മര്‍ദ്ദം ശക്തമായി കേരള ബൌളിങ് നിരയും. ഒടുവില്‍ അര്‍സാന്‍ നാഗസ്വെല്ല അടിച്ച പന്ത് സല്‍മാന്‍ നിസാറിന്റെ ഹെല്‍മെറ്റില്‍ തട്ടിയുയര്‍ന്നത് സച്ചിന്‍ ബേബി കൈയിലൊതുക്കുമ്പോള്‍ പുതിയൊരു ചരിത്രത്തിന്റെ വക്കിലായിരുന്നു കേരളം. ഗുജറാത്ത് 455 റണ്‍സിന് ഓള്‍ ഔട്ട്. കേരളത്തിന് നിര്‍ണ്ണായകമായ രണ്ട് റണ്‍സ് ലീഡ്. കേരളത്തിന് വേണ്ടി ജലജ് സക്‌സേനയും ആദിത്യ സര്‍വാടെയും നാല് വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ ബേസില്‍ എന്‍ പിയും നിധീഷ് എം ഡിയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് തുടക്കത്തില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ വീണത് ആരാധകരുടെ സമ്മര്‍ദ്ദം ഉയര്‍ത്തി.

അക്ഷയ് ചന്ദ്രന്‍ ഒന്‍പതും വരുണ്‍ നായനാര്‍ ഒരു റണ്ണും എടുത്ത് പുറത്തായി. എന്നാല്‍ രോഹന്‍ കുന്നുമ്മലും ജലജ് സക്‌സേനയും ചേര്‍ന്ന് ഇന്നിങ്‌സ് മുന്നോട്ട് നീക്കി. 32 റണ്‍സെടുത്ത രോഹനും 10 റണ്‍സെടുത്ത സച്ചിന്‍ ബേബിയും അടുത്തടുത്ത് മടങ്ങിയെങ്കിലും ജലജ് സക്‌സേനയും അഹ്‌മദ് ഇമ്രാനും ചേര്‍ന്ന് കേരളത്തിന്റെ നില ഭദ്രമാക്കി. നാല് വിക്കറ്റിന് 114 റണ്‍സെടുത്ത് നില്‌ക്കെ മല്‌സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു. ജലജ് സക്‌സേന 37ഉം അഹ്‌മദ് ഇമ്രാന്‍ 14ഉം റണ്‍സുമായി പുറത്താകാതെ നിന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"കൈയിൽ കൊന്തയും ബൈബിളും ദൈവം വിളിച്ച് സാറേ.. തള്ളയെയും തന്തയെയും വെട്ടിക്കൊന്ന് തലച്ചോർ പുറത്ത്.. ലവന്റെ മോങ്ങൽ"  (6 hours ago)

VVR-ന്റെ ഒന്നൊന്നര നട്ടെല്ല്..! വൻ ബോംബിട്ട് മേയർ..! വന്ദേമാതരം വിഴുങ്ങി VD-യും പിണറായിയും..!  (6 hours ago)

പ്രവാസി കുഴഞ്ഞ് വീണ് മരിച്ചു..!ഇത് സ്ഥിരം വാർത്ത പ്രവാസികളെ സൂക്ഷിക്കുക..! വീണ്ടും മരണം..!!  (6 hours ago)

7.7 തീവ്രത; ഭൂമി കുലുങ്ങി ! ജനം നിലവിളിച്ച് ഇറങ്ങിയോടി; സുനാമി ഭീതിയില്‍ രാജ്യം ജനങ്ങളെ കൂട്ടത്തോടെ മാറ്റുന്നു  (6 hours ago)

കടലിനടിയിൽ 7.7 തീവ്രത വന്‍ഭൂചലനം..!ഭൂമി കുലുങ്ങി വിറച്ചു സുനാമി മുന്നറിയിപ്പ്..! ജനങ്ങൾ ഇറങ്ങിയോടി...!  (6 hours ago)

മോട്ടോറോള മോട്ടോ ജി മാക്‌സ് അവതരിപ്പിച്ചു...  (11 hours ago)

Tamil-Nadu- സംഭവം തമിഴ്നാട്ടിലെ കരൂരിൽ  (11 hours ago)

ഓണം ടൂറിസം വാരാഘോഷം: 16 ന് നഗരത്തില്‍ സൈക്കിള്‍ റാലി  (11 hours ago)

ടെക്നോപാര്‍ക്കില്‍ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു...  (11 hours ago)

ONAM ഓണം സ്പെഷ്യൽ  (12 hours ago)

അവൾ എന്റെ ഭാര്യയാണെന്ന് കരുതി...!' ഷാർജയിൽ വഴിപോക്കായ യുവതിയുടെ കഴുത്തിൽ കുത്തിപ്പിടിച്ച് യുവാവിന്റെ പരാക്രമം; ഒടുവിൽ കോടതിയിൽ വിചിത്ര വാദം...  (12 hours ago)

വീട്ടിലെ പിശാചുക്കളെ കൊന്ന് സ്വർഗ്ഗത്തിലേക്ക് അയച്ചു!" ഇടുക്കിയിൽ മാതാപിതാക്കളെ മകൻ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...  (12 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ചക്രവാതച്ചുഴി; കേരളത്തിൽ ഓഗസ്റ്റ് 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത, 9 ജില്ലകളിൽ മുന്നറിയിപ്പ്!  (12 hours ago)

നീലക്കണ്ണുകളുള്ളൊരു വെൺ മേഘ പക്ഷി; ലോ ആന്റ് ഓർഡറിലെ ആദ്യ വീഡിയോ ഗാനമെത്തി!!!!  (12 hours ago)

CLIMATE CHANGE കാലാവസ്ഥയിൽ വലിയ വ്യതിയാനങ്ങൾ  (12 hours ago)

Malayali Vartha Recommends