Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചുമകളോട് ലൈം​ഗികാതിക്രമം.. യുവാവിനെ വടിവാൾ കൊണ്ടി വെട്ടി മുത്തശ്ശി..പൊലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ചു..നടുകുന്ന് ദൃശ്യങ്ങൾ പുറത്ത്..


സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും ബോണസ് അനുവദിച്ചു കൊണ്ടുള്ള ഉത്തരവിറക്കി സംസ്ഥാന സർക്കാർ...വി ഡി സതീശന്‍ സര്‍ക്കാരിൻ്റെ ആദ്യ ബോണസ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്..


എൽനിനോ പ്രതിഭാസം കൂടുതൽ ശക്തിപ്രാപിക്കുന്നതായി രാജ്യാന്തര കാലാവസ്ഥാ നിരീക്ഷണ ഏജൻസികൾ.. 2026ന്റെ രണ്ടാം പകുതിയോടെയും 2027ന്റെ തുടക്കത്തിലും ഇത് ഏറ്റവും ശക്തമായ ഘട്ടത്തിലെത്തും..


അവൾ എന്റെ ഭാര്യയാണെന്ന് കരുതി...!' ഷാർജയിൽ വഴിപോക്കായ യുവതിയുടെ കഴുത്തിൽ കുത്തിപ്പിടിച്ച് യുവാവിന്റെ പരാക്രമം; ഒടുവിൽ കോടതിയിൽ വിചിത്ര വാദം...


വീട്ടിലെ പിശാചുക്കളെ കൊന്ന് സ്വർഗ്ഗത്തിലേക്ക് അയച്ചു!" ഇടുക്കിയിൽ മാതാപിതാക്കളെ മകൻ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...

ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ കിരീടമുയര്‍ത്തി ഇന്ത്യ; ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 252 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 49 ഓവറില്‍ ലക്ഷ്യം മറികടന്നു; സ്‌കോര്‍- ന്യൂസീലന്‍ഡ്: 251-7, ഇന്ത്യ: 254-6

09 MARCH 2025 11:32 PM IST
മലയാളി വാര്‍ത്ത

ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ന്യൂസിലാന്‍ഡിനെ തോല്‍പ്പിച്ച് കിരീടമുയര്‍ത്തിയതിന്റെ അഭിമാനത്തിലാണ് ഇന്ത്യ. ടൂര്‍ണമെന്റില്‍ ഒരു കളി പോലും തോല്‍ക്കാതെ അജയ്യരായിട്ടാണ് ഇന്ത്യയുടെ കിരീട നേട്ടം. ഗ്രൂപ്പ് ഘട്ടത്തില്‍ ബംഗ്ലാദേശ്, പാകിസ്ഥാന്‍, ന്യൂസിലാന്‍ഡ് എന്നിവരെ തോല്‍പ്പിച്ച ഇന്ത്യ സെമിയില്‍ സാക്ഷാല്‍ ഓസ്ട്രേലിയയെ മറികടക്കുകയായിരുന്നു. ഫൈനലില്‍ ഇന്ത്യക്ക് ഈ ടൂര്‍ണമെന്റില്‍ വെല്ലുവിളി ഉയര്‍ത്താന്‍ എന്തെങ്കിലും സാദ്ധ്യതയുള്ള ന്യൂസിലാന്‍ഡിനെ തന്നെ കിട്ടിയതോടെ ഫൈനല്‍ ആവേശകരമാകുകയും ചെയ്തു.

ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 252 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 49 ഓവറില്‍ ലക്ഷ്യം മറികടന്നു. ടൂര്‍ണമെന്റിലുടനീളം ഫോമില്ലായ്മയുടെ പേരില്‍ പഴികേട്ട രോഹിത് ശര്‍മയുടെ ഇന്നിങ്‌സാണ് ഫൈനലില്‍ ഇന്ത്യക്ക് തുണയും ധൈര്യവുമായത്. രോഹിത്താണ് മത്സരത്തിലെ താരം. നാലു മത്സരങ്ങളില്‍ 65.75 ശരാശരിയില്‍ 263 റണ്‍സ് നേടി ടോപ് സ്‌കോററായ രചിന്‍ രവീന്ദ്രയാണ് ടൂര്‍ണമെന്റിലെ താരം.സ്‌കോര്‍- ന്യൂസീലന്‍ഡ്: 251-7. ഇന്ത്യ: 254-6.

തുടക്കം മുതല്‍ മനോധൈര്യത്തോടെ നേരിട്ട രോഹിത്ത് 83 പന്തുകള്‍ നേരിട്ട് 76 റണ്‍സ് നേടി. 48 റണ്‍സ് നേടിയ ശ്രേയസ് അയ്യരും വിജയത്തില്‍ നിര്‍ണായകമായി. 49-ാം ഓവറിലെ അവസാന പന്തില്‍ രവീന്ദ്ര ജഡേജയുടെ ബാറ്റില്‍നിന്നുവന്ന ഫോറാണ് ചരിത്രജയത്തിലേക്ക് ഇന്ത്യയെ കൈപ്പിടിച്ചത്. കെ.എല്‍. രാഹുലും (34) ജഡേജയും (9) ആണ് ജയിക്കുമ്പോള്‍ ക്രീസില്‍.

2013ല്‍ ഇംഗ്ലണ്ടില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ കിരീടമുയര്‍ത്തിയ ശേഷം ഇതാദ്യമായിട്ടാണ് ഏകദിന ഫോര്‍മാറ്റില്‍ ഇന്ത്യക്ക് ഒരു കിരീടം സ്വന്തമാകുന്നത്. കപ്പുയര്‍ത്തിയതില്‍ ടീമിലെ ഓരോ താരങ്ങളുടേയും പ്രകടനം നിര്‍ണായകമായി. ജസ്പ്രീത് ബുംറയുടെ അഭാവത്തിലാണ് ഇന്ത്യ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തത് എന്നതും ശ്രദ്ധേയമാണ്. ദുബായിലെ വേഗത കുറഞ്ഞ പിച്ചില്‍ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ മികച്ച് നിന്നതും നിര്‍ണായകമായി.

പാകിസ്ഥാന്‍ ആതിഥേയരായ ടൂര്‍ണമെന്റില്‍ സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് അവിടേക്ക് പോകില്ലെന്ന നിലപാട് ഇന്ത്യ സ്വീകരിച്ചത്. ഇതോടെ ഹൈബ്രിഡ് മോഡലില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായില്‍ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. എല്ലാ മത്സരങ്ങളും ദുബായില്‍ കളിച്ചത് ഇന്ത്യക്ക് അനുഗ്രഹമായി. എന്നാല്‍ വിമര്‍ശകര്‍ പറയുന്നത് പോലെ കിരീട നേട്ടത്തില്‍ ഒരിക്കലും അത് ഒരു ഘടകമേ ആയിരുന്നില്ല. ഇന്ത്യയുടെ ലോകോത്തര സ്പിന്നര്‍മാര്‍ അവസരത്തിന് ഒത്ത് ഉയര്‍ന്നതാണ് ഇന്ത്യക്ക് തുണയായി മാറിയത്. ഒരു കളിയില്‍ പോലും വ്യക്തിഗത മികവിലായിരുന്നില്ല ഇന്ത്യയുടെ ജയമെന്നതും ശ്രദ്ധേയമാണ്. ബാറ്റിംഗിലും ബൗളിംഗിലും ഒന്നിലധികം താരങ്ങള്‍ നിര്‍ണായക ഘട്ടത്തില്‍ ഇന്ത്യക്ക് വേണ്ടി തിളങ്ങി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"കൈയിൽ കൊന്തയും ബൈബിളും ദൈവം വിളിച്ച് സാറേ.. തള്ളയെയും തന്തയെയും വെട്ടിക്കൊന്ന് തലച്ചോർ പുറത്ത്.. ലവന്റെ മോങ്ങൽ"  (5 hours ago)

VVR-ന്റെ ഒന്നൊന്നര നട്ടെല്ല്..! വൻ ബോംബിട്ട് മേയർ..! വന്ദേമാതരം വിഴുങ്ങി VD-യും പിണറായിയും..!  (5 hours ago)

പ്രവാസി കുഴഞ്ഞ് വീണ് മരിച്ചു..!ഇത് സ്ഥിരം വാർത്ത പ്രവാസികളെ സൂക്ഷിക്കുക..! വീണ്ടും മരണം..!!  (5 hours ago)

7.7 തീവ്രത; ഭൂമി കുലുങ്ങി ! ജനം നിലവിളിച്ച് ഇറങ്ങിയോടി; സുനാമി ഭീതിയില്‍ രാജ്യം ജനങ്ങളെ കൂട്ടത്തോടെ മാറ്റുന്നു  (5 hours ago)

കടലിനടിയിൽ 7.7 തീവ്രത വന്‍ഭൂചലനം..!ഭൂമി കുലുങ്ങി വിറച്ചു സുനാമി മുന്നറിയിപ്പ്..! ജനങ്ങൾ ഇറങ്ങിയോടി...!  (6 hours ago)

മോട്ടോറോള മോട്ടോ ജി മാക്‌സ് അവതരിപ്പിച്ചു...  (10 hours ago)

Tamil-Nadu- സംഭവം തമിഴ്നാട്ടിലെ കരൂരിൽ  (11 hours ago)

ഓണം ടൂറിസം വാരാഘോഷം: 16 ന് നഗരത്തില്‍ സൈക്കിള്‍ റാലി  (11 hours ago)

ടെക്നോപാര്‍ക്കില്‍ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു...  (11 hours ago)

ONAM ഓണം സ്പെഷ്യൽ  (11 hours ago)

അവൾ എന്റെ ഭാര്യയാണെന്ന് കരുതി...!' ഷാർജയിൽ വഴിപോക്കായ യുവതിയുടെ കഴുത്തിൽ കുത്തിപ്പിടിച്ച് യുവാവിന്റെ പരാക്രമം; ഒടുവിൽ കോടതിയിൽ വിചിത്ര വാദം...  (11 hours ago)

വീട്ടിലെ പിശാചുക്കളെ കൊന്ന് സ്വർഗ്ഗത്തിലേക്ക് അയച്ചു!" ഇടുക്കിയിൽ മാതാപിതാക്കളെ മകൻ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...  (11 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ചക്രവാതച്ചുഴി; കേരളത്തിൽ ഓഗസ്റ്റ് 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത, 9 ജില്ലകളിൽ മുന്നറിയിപ്പ്!  (11 hours ago)

നീലക്കണ്ണുകളുള്ളൊരു വെൺ മേഘ പക്ഷി; ലോ ആന്റ് ഓർഡറിലെ ആദ്യ വീഡിയോ ഗാനമെത്തി!!!!  (11 hours ago)

CLIMATE CHANGE കാലാവസ്ഥയിൽ വലിയ വ്യതിയാനങ്ങൾ  (11 hours ago)

Malayali Vartha Recommends