ആകാംക്ഷയോടെ ആരാധകര്‍... ഐപിഎല്ലിന് തിരിതെളിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം

ആകാംക്ഷയോടെ ആരാധകര്‍... ഐപിഎല്ലിന് തിരിതെളിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. കിരീടത്തിനായി 10 ടീമുകള്‍ 13 വേദികളിലായി കൊമ്പുകോര്‍ക്കുന്ന രണ്ട് മാസക്കാലമാണ് വരാനാരിക്കുന്നത്. ഐപിഎല്ലിന്റെ പതിനെട്ടാം സീസണാണ് നാളെ കൊല്‍ക്കത്തയില്‍ തുടക്കമാകുന്നത്.
ഉദ്ഘാടന മത്സരത്തില്‍ നിലിവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടും. വൈകിട്ട് 7.30ന് കൊല്‍ക്കത്ത ഈഡന് ഗാര്‍ഡനിലാണ് മത്സരം നടക്കുക. ടിവിയില്‍ സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്വര്‍ക്കിലും ലൈവ് സ്ട്രീമിംഗില് ജിയോഹോട്സ്റ്റാറിലും മത്സരം തത്സമയം കാണാന്‍ കഴിയും.
https://www.facebook.com/Malayalivartha