Widgets Magazine
20
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ മുംബൈ ഇന്ത്യന്‍സിന് അനായാസ വിജയം. ..

21 APRIL 2025 09:18 AM IST
മലയാളി വാര്‍ത്ത

ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ മുംബൈ ഇന്ത്യന്‍സിന് അനായാസ വിജയം. ചെന്നൈ ഉയര്‍ത്തിയ 177 റണ്‍സ് വിജയലക്ഷ്യം ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മുംബൈ മറികടക്കുകയായിരുന്നു. രോഹിതും സൂര്യകുമാറും അര്‍ധസെഞ്ചുറി നേടി പുറത്താകാതെ നിന്നു.

ടൂര്‍ണമെന്റില്‍ ഇതുവരെ നിരാശപ്പെടുത്തുന്ന പ്രകടനം നടത്തിയ രോഹിത് ശര്‍മ്മ, വാംഖഡെയില്‍ തകര്‍ത്തടിച്ചതോടെ മുംബൈ സ്‌കോര്‍ കുതിച്ചുയര്‍ന്നു. സഹ ഓപ്പണര്‍ റിയാന്‍ റിക്കല്‍ട്ടണും അടിച്ചു കളിച്ചതോടെ, ആറ് ഓവറില്‍ സ്‌കോര്‍ 62 ലെത്തി. പിന്നാലെ 24 റണ്‍സെടുത്ത റിക്കല്‍ട്ടണ്‍ പുറത്തായി. തുടര്‍ന്ന് ഒത്തുചേര്‍ന്ന രോഹിത് സൂര്യ സഖ്യം ടീമിനെ അനായാസം വിജയത്തിലെത്തിക്കുകയും ചെയ്തു.

45 പന്തുകള്‍ നേരിട്ട രോഹിത് ശര്‍മ 76 റണ്‍സുമായി പുറത്താകാതെ നിന്നു. ആറു സിക്സുകളും നാലു ഫോറുകളുമാണ് രോഹിത് ബൗണ്ടറി കടത്തിയത്. സൂര്യകുമാര്‍ യാദവ് 30 പന്തില്‍ 68 റണ്‍സെടുത്തു.

26 പന്ത് ശേഷിക്കെയാണ് മുംബൈ വിജയതീരമണഞ്ഞത്. സീസണിലെ നാലാം ജയം സ്വന്തമാക്കിയ മുംബൈ എട്ടു പോയിന്റുമായി ആറാം സ്ഥാനത്താണ്. ആറാം തോല്‍വി വഴങ്ങിയ ചെന്നൈ പത്താം സ്ഥാനത്തും തുടരുന്നു. ആദ്യം ബാറ്റു ചെയ്ത ചെന്നൈ സൂപ്പര്‍ കിങ്സ് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തു. മധ്യനിര താരങ്ങളായ ശിവം ദുബെയും രവീന്ദ്ര ജഡേജയും അര്‍ധ സെഞ്ചറി നേടി. 32 പന്തുകള്‍ നേരിട്ട ശിവം ദുബെ 50 റണ്‍സെടുത്തു പുറത്തായി. 35 പന്തുകളില്‍ നിന്ന് 53 റണ്‍സെടുത്ത രവീന്ദ്ര ജഡേജ പുറത്താകാതെ നിന്നു. ഐപിഎല്ലില്‍ അരങ്ങേറിയ കൗമാരതാരം ആയുഷ് മാത്രെ 15 പന്തില്‍ 32 റണ്‍സെടുക്കുകയും ചെയ്തു. \

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പേരിന്റെ അര്‍ഥം ചോദിച്ച ആരാധകന് ലാലേട്ടന്റെ മറുപടി  (2 hours ago)

ജോലി വാഗ്ദാനം ചെയ്ത് വിദേശത്തുകൊണ്ടു പോയി; ഫോണും പാസ്‌പോര്‍ട്ടും വാങ്ങിവച്ചു, ബോധരഹിതയാക്കി കൂട്ടബലാത്സംഗം ചെയ്തു, നഗ്‌നചിത്രം വീട്ടിലേക്കയച്ചു'; ദുബായ് കേന്ദ്രമാക്കി പെണ്‍കുട്ടികളെ ലൈംഗികാദിക്രമത്തിന  (2 hours ago)

കണ്ണവത്ത് വാഹനാപകടത്തില്‍ സിനിമാ നടനുള്‍പ്പെടെ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

നിയന്ത്രണം വിട്ട കാർ ഇടിച്ച് രണ്ടു പേർക്ക് ദാരുണാന്ത്യം  (3 hours ago)

ഇംഗ്ലീഷിൽ കത്തിച്ച് മുരളി ഇത് ഐറ്റം വേറെ... രാഹുലിനെകൾ കയ്യടി ഞെട്ടി സതീശൻ..!  (4 hours ago)

മന്ത്രിമാര്‍ക്ക് ഔദ്യോഗിക മന്ദിരങ്ങളായി  (4 hours ago)

രാഹുലേ കുറ്റബോധമുണ്ടോ റിപ്പോട്ടറിന്റെ ചോദ്യം മണ്ടയ്ക്കടിച്ച് രാഹുൽ...! വേദിയിൽ കലിപ്പായി സതീശൻ  (4 hours ago)

വിജയ് തിരുവനന്തപുരത്ത് വരാത്തതിന് ആ 3 രഹസ്യങ്ങൾ മൂന്ന് കാരണങ്ങൾ ഇങ്ങനെ  (4 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (4 hours ago)

പ്രവാസികളുടെ ശമ്പളം ഉടൻ ഇരട്ടിയാവും..! റഹീം നാളെ എത്തും.. രാത്രിക്ക് രാത്രി സംഭിക്കുന്നത്  (4 hours ago)

സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി ഉത്തരവിറക്കണമെന്ന് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി സമരസമിതി  (4 hours ago)

ക്ഷേമ പെന്‍ഷന്‍ വിതരണം മെയ് 25 മുതല്‍  (4 hours ago)

മുടക്കോഴി മലയിൽ കയറി കൊടിസുനിയെ രാത്രിക്ക് രാത്രി പൂട്ടിയ ഹീറോ..THE REAL COP.. VDS-ന്റെ ബ്രഹ്മാസ്ത്രം.SP ഷൗക്കത്തലി  (4 hours ago)

തിരഞ്ഞെടുപ്പ് തോല്‍വി എല്‍ഡിഎഫിന്റെയോ സിപിഐഎമ്മിന്റെയോ അവസാനമല്ലെന്ന് പിണറായി വിജയന്‍  (4 hours ago)

സെക്രട്ടേറിയറ്റിലെ രാവണ കോട്ട പൊളിച്ചു പിണറായിക്ക് പറ്റാത്തത് ഒറ്റ രാത്രിയിൽ CM സതീശൻ ചെയ്തു.  (5 hours ago)

Malayali Vartha Recommends