റഫറിയുടെ ദേഹത്ത് തുപ്പി; എ.എസ് റോമ താരത്തിന് 8.21 ലക്ഷം രൂപ പിഴയും മല്‍സര വിലക്കും
റഫറിയുടെ ദേഹത്തേക്ക്, ഇറ്റാലിയന്‍ കപ്പ് മത്സരത്തിനിടെ, തുപ്പിയ എ.എസ് റോമ താരം എഡിന് സെകോ-ക്ക് വിലക്കും പിഴയും.
11,500 ഡോളര്‍ (8.21 ലക്ഷം രൂപ) പിഴയും രണ്ടു മത്സരങ്ങളില്‍ വിലക്കുമാണ് ഇറ്റാലിയന്‍ ഫുട്ബാള്‍ ഫെഡറേഷന് ഏര്‍പ്പെടുത്തിയത്.
ഇറ്റാലിയന്‍ കപ്പ് ക്വാര്‍ട്ടര്‍ ഫൈനലിനിടെ ബുധനാഴ്ചയായിരുന്നു സംഭവം. ഫിയോറന്റീനക്കെതിരെ റോമ 4-1ന് പിന്നില്നില്ക്കെ കളിയുടെ 72-ാം മിനിറ്റിലാണ് ബോസ്നിയന്‍ താരമായ സെകോ റഫറിയുമായി തര്‍ക്കത്തിലേര്‍പ്പെടുന്നതും ദേഹത്തേക്ക് തുപ്പുന്നതും.
ഉടന്‍ ചുവപ്പുകാര്‍ഡ് കാണിച്ച് സെകോയെ പുറത്താക്കി. പിന്നാലെയാണ് നടപടി. മത്സരത്തില്‍ ഫിയോറന്റെീന 7-1ന് ജയിച്ചിരുന്നു.
https://www.facebook.com/Malayalivartha