കെ. പി. രാഹുലിന്റെ തകര്‍പ്പന്‍ പ്രകടനം രക്ഷയായി; കേരളാ ബ്ലാസ്റ്റേഴ്സ് എഫ്സി ഗോവ മത്സരം സമനിലയില്‍ പിരിഞ്ഞു
അവസാന നിമിഷം വരെ ആവേശം നിറഞ്ഞ കേരളാ ബ്ലാസ്റ്റേഴ്സ് എഫ്സി ഗോവ മത്സരം ഇരു ടീമുകളും ഓരോ ഗോളടിച്ചു സമനിലയില്‍ പിരിഞ്ഞു. ഇരുപത്തിയാറാം മിനിറ്റില്‍ ഏരിയല്‍ ഓര്ട്ടെഗയിലൂടെ ഗോവ മുന്നിലെത്തിയെങ്കില്‍, അമ്ബത്തിയേഴാം മിനിറ്റില്‍ കെ. പി. രാഹുലിന്റെ തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ കേരളം ഗോള്‍ മടക്കുകയായിരുന്നു.
അറുപതാം മിനിറ്റില്‍ ഗോവന്‍ ക്യാപ്റ്റന്‍ ഗോണ്‍സാല്‍വസ് റെഡ് കാര്‍ഡ് കണ്ട് മടങ്ങിയതോടെ ഗോവ ബാക്കി സമയം പത്തുപേരുമായാണ് കളിച്ചത്. കളിയുടെ അവസാന നിമിഷങ്ങളില്‍ കേരളാബ്ലാസ്റ്റേഴ്സ് നിരന്തരം ആക്രമിച്ചു കളിച്ചങ്കിലും ഫിനിഷിങ്ങിലെ പിഴവ് വിജയം തടഞ്ഞു.
https://www.facebook.com/Malayalivartha