ഒന്നാം സ്ഥാനത്തേക്കെത്താൻ എടികെ മോഹൻ ബഗാൻ ഇന്നിറങ്ങും
ഐഎസ്എല്ലിൽ എടികെ മോഹൻ ബഗാൻ നോർത്ത് ഈസ്റ്റിനെ ഇന്ന് നേരിടും . ഗോവയിൽ ഇന്ന് വൈകിട്ട് ഏഴരക്കാണ് കളി നടക്കുന്നത് .മുംബൈ സിറ്റിയേക്കാൾ ആറ് പോയിന്റ് പിന്നിൽ രണ്ടാം സ്ഥാനത്തതാണ് എടികെ മോഹൻ ബഗാൻ .
പ്ലേ ഓഫിൽ സ്ഥാനം ഉറപ്പാക്കാൻ ശ്രമം തുടരുന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡ് 15 പോയിന്റുമായി ആറാം സ്ഥാനത്തതാണ് . സീസണിലെ ആദ്യപാദത്തിൽ ഏറ്റുമുട്ടിയപ്പോൾ എടികെ ബഗാൻ എതിരില്ലാത്ത രണ്ട് ഗോളിന് ജയിച്ചതാണ്. കിരീടം നിലനിർത്താൻ പൊരുതുന്ന എടികെ മോഹൻ ബഗാൻ 12 കളിയിൽ 24പോയിന്റിൽ ലീഗിൽ രണ്ടാം സ്ഥാനത്താണിപ്പോൾ തുടരുന്നത് .
ഒന്നാം സ്ഥാനത്ത് തുടരുന്നത് മുംബൈ സിറ്റിയാണ് .ഇന്നലെ നടന്ന മത്സരത്തിൽ മുംബൈസിറ്റി സമനിലയിലായിരുന്നു .ഈസീസണിൽ മൂന്നാം തവണയാണ് മുംബൈസിറ്റി സമനിലയിലാകുന്നത്. 30 പോയിന്റുമായി ലീഗിൽ ഒന്നാംസ്ഥാനത്ത് തുടരുകയാണിപ്പോഴും മുംബൈ.
https://www.facebook.com/Malayalivartha