Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

യുവേഫ ചാമ്പ്യൻസ് ലീഗ്: ചാമ്പ്യന്മാർ ഇന്നിറങ്ങും

23 FEBRUARY 2021 01:44 PM IST
മലയാളി വാര്‍ത്ത

യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബാളിൽ നിലവിലെ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്ക് ഇന്ന് കളത്തിൽ ഇറങ്ങുന്നു. ഇറ്റാലിയൻ സീരി എയിലെ ലാസിയോ ആണ് എതിരാളികൾ. ആറു തവണ ചാമ്പ്യൻസ് ലീഗിൽ മുത്തമിട്ട ബയേൺ ഇത്തവണയും കിരീടം നേടാനുറച്ച് തന്നെയാണ് വരവ്.

2019 ഇൽ ഇംഗ്ലീഷ് ക്ലബ് ലിവർപൂളിനോട് പ്രീ ക്വാർട്ടർ മത്സരത്തിൽ തോറ്റ ശേഷം ഇതുവരെ ചാമ്പ്യൻസ് ലീഗിൽ ബയേൺ തോൽവി എന്തെന്ന് അറിഞ്ഞിട്ടില്ല. എ ഗ്രൂപ്പിൽ നിന്ന് മത്സരിച്ച ബയേൺ ഒരു സമനിലയും അഞ്ച് ജയവുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് പ്രീ ക്വാർട്ടർ മത്സരത്തിൽ എത്തുന്നത്.

 

ലാസിയോ ആകട്ടെ നാല് സമനിലയും രണ്ടു ജയവും ആയി എഫ് ഗ്രൂപ്പിൽ നിന്ന് ഡോർട്ട്മുണ്ടിന് പിന്നിലായി രണ്ടാം സ്ഥാനക്കാരായാണ് വരവ്.
ബുന്ദസ് ലീഗ മത്സരത്തിൽ കഴിഞ്ഞ രണ്ടു കളികളിൽ ആയി ജയിക്കാൻ പറ്റാത്തത് ബയേണിന് നിരാശ ഉളവാക്കുന്നതാണ്. അതിന്റെ ക്ഷീണം തീർക്കാനാകും ജർമ്മൻ വമ്പന്മാരുടെ ശ്രമം.

ലാസിയോയെ വില കുറച്ച് കാണുന്നില്ല എന്ന് ബയേൺ പരിശീലകൻ ഹാൻസി ഫ്ലിക്ക് വാർത്താസമ്മേളനത്തിൽ അറിയിച്ചു. കോവിഡും പരിക്കുകളും ടീമിനെ അലട്ടുന്നുണ്ട്. എന്നിരുന്നാലും ടീമിന്റെ മികച്ച പ്രകടനം പുറത്തെടുക്കാനാകും ശ്രമം എന്ന് ഫ്ലിക്ക് അഭിപ്രായപ്പെട്ടു.


ഇറ്റാലിയൻ സീരി എയിൽ നിലവിൽ അഞ്ചാം സ്ഥാനത്താണ് ലാസിയോ. കഴിഞ്ഞ അഞ്ചു മത്സരങ്ങളിൽ ഒരു തോൽവിയും അഞ്ചു ജയവുമായി മികച്ച ഫോമിലാണ് ലാസിയോ. ബയേൺ നിരയിൽ തോമസ് മുള്ളർ,ബെഞ്ചമിൻ പവാർഡ്,ടോളിസോ,ഡഗ്ലസ് കോസ്റ്റ എന്നിവർ കളിക്കാൻ ഉണ്ടാവില്ല.


മറ്റൊരു മത്സരത്തിൽ സ്പാനിഷ് ക്ലബ് അത്ലറ്റിക്കോ മാഡ്രിസ്,ഇംഗ്ലീഷ് ക്ലബ് ചെൽസിയെ നേരിടും. ലൂയിസ് സുവാരസിന്റെ നേതൃത്വത്തിൽ മികച്ച പ്രകടനം കാഴ്ച്ച വെക്കുന്ന അത്ലറ്റിക്കോ നിലവിൽ ലീഗിൽ ഒന്നാം സ്ഥാനത്താണ്. ചെൽസിയാകട്ടെ മോശം പ്രകടനമാണ് കാഴ്ച വെച്ചുകൊണ്ടിരിക്കുന്നത്‌.

നിലവിൽ അഞ്ചാം സ്ഥാനത്താണ് അവർ. ടീമിന്റെ മോശം പ്രകടനത്തിന്റെ പേരിൽ അടിക്കടി പരിശീലകരെ മാറ്റിക്കൊണ്ടിരിക്കുകയാണ് ചെൽസി. രണ്ട് മത്സരങ്ങളും ബുധനാഴ്ച്ച പുലർച്ചെ 1:30 ന് സോണി നെറ്റ് വർക്കിലാണ് മത്സരങ്ങൾ സംപ്രേക്ഷണം ചെയ്യുക. 

            
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (59 minutes ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (1 hour ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (1 hour ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (1 hour ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (1 hour ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (2 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (2 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (2 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (2 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (3 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (3 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (3 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (3 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (4 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (4 hours ago)

Malayali Vartha Recommends