Widgets Magazine
15
Oct / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജീവന് അപായം വരുത്തണമെന്ന ലക്ഷ്യത്തോടെ സ്ഫോടക വസ്തു വലിച്ചെറിഞ്ഞു; അഞ്ച് യുഡിഎഫ് പ്രവർത്തകർ അറസ്റ്റിൽ...


പാക്- അഫ്‌ഗാൻ അതിർത്തിയിൽ വീണ്ടും ഏറ്റുമുട്ടൽ..പാകിസ്ഥാൻ സുരക്ഷാ സേനയും അഫ്‌ഗാനിസ്ഥാൻ താലിബാനും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ..ഇരു രാജ്യങ്ങളിലെയും നിരവധി സൈനികർ കൊല്ലപ്പെട്ടു..


ക​ണ്ണൂ​ർ മു​ൻ എ.​ഡി.​എം കെ. ​ന​വീ​ൻ ബാ​ബു​വി​ന്റെ മ​ര​ണ​ത്തി​ന് ഇന്ന് ഒരു വർഷം....


ചക്രവാതച്ചുഴിയും അറബിക്കടലിലെ ന്യൂനമർദ്ദവും.... സംസ്ഥാനത്ത് ഇത്തവണ തുലാവർഷം ശക്തമാകാൻ സാധ്യത.... ഇന്ന് ആറു ജില്ലകളിൽ യെല്ലോ അലർട്ട്


ഇന്ന് തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്...നാളെ നാല് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്... രണ്ട് ദിവസത്തിനകം തെക്ക് പടിഞ്ഞാറൻ കാലവർഷം വിടവാങ്ങും..

ലോകത്തിലെ ഏറ്റവും മൂല്യമേറിയ 5 സ്‌ട്രൈക്കർമാർ

25 FEBRUARY 2021 03:08 PM IST
മലയാളി വാര്‍ത്ത

മത്സരം വിജയിക്കണമെങ്കിൽ ഗോളുകൾ നേടണം എന്നുള്ളത് കൊണ്ട് തന്നെ ഗോളടിച്ച് കൂട്ടാൻ കഴിവുള്ളവർക്ക് ഫുട്ബോൾ ലോകത്ത് പ്രാധാന്യവും കൂടുതലാണ്. ഫുട്ബോളിലെ ഉന്നത പുരസ്‌കാരങ്ങൾ എടുത്ത് നോക്കിയാൽ, അത് സ്വന്തമാക്കിയവരിൽ ഭൂരിഭാഗവും മുന്നേറ്റനിര താരങ്ങളായിരിക്കും.

അതുപോലെ തന്നെ ഏറ്റവും മൂല്യമേറിയ ഫുട്ബോൾ താരങ്ങളുടെ കണക്കെടുത്താലും അതിൽ മുന്നിലുണ്ടാവുക സ്‌ട്രൈക്കർമാർ തന്നെയായിരിക്കും. ടീമിന്റെ വിജയം ഉറപ്പ് വരുത്താൻ വേണ്ടി എല്ലായ്‌പ്പോഴും ഗോളിലേക്ക് കണ്ണുവെച്ചിരിക്കുന്ന ലോകത്തിലെ ഏറ്റവും മൂല്യമേറിയ അഞ്ച് സ്‌ട്രൈക്കർമാർ ഇനി പറയുന്നവരാണ്...

കെയ്‌ലാൻ എംബാപ്പെ- മൂല്യം 180 മില്യൺ യൂറോ- നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച യുവതാരമെന്ന വിശേഷണത്തിന് എന്തുകൊണ്ടും അർഹനായ താരം. മോണോക്കയെ ഫ്രാൻസിൽ കിരീടത്തിലേക്ക് നയിച്ചതിന് ശേഷം പ്രശസ്‌തനായ എംബാപ്പെ പിന്നീട് പി.എസ്.ജിക്കൊപ്പം പല തവണ ആ നേട്ടമാവർത്തിച്ചു. ഫ്രാൻസിനൊപ്പം ലോകകിരീടം കൂടി നേടിയതോടെ തൻ്റെ മൂല്യം വർദ്ധിപ്പിച്ച എംബാപ്പെ വരുംവർഷങ്ങളിൽ ബാലൺ ദ്യോർ പുരസ്‌കാരം നേടാൻ കഴിവുള്ള താരമായാണ് വിലയിരുത്തപ്പെടുന്നു.

ഹാരി കെയ്ൻ -120 മില്യൺ യൂറോ- ഇരുപത്തിയേഴുകാരനായ ഹാരി കെയ്ൻ, ഇനിയും നിരവധി വർഷങ്ങൾ തൻ്റെ മികച്ച പ്രകടനം തുടരാൻ കഴിയുമെന്നത് കൊണ്ട് തന്നെ ക്ലബ്ബിനും രാജ്യത്തിനുമായി ഗോൾവേട്ടയുടെ പല റെക്കോർഡുകൾ തകർക്കാനുമാകും. 209 ഗോളുകൾ ടോട്ടൻഹാമിന് വേണ്ടി നേടിയിട്ടുള്ള താരം ക്ലബ്ബിന്റെ കിരീട വരൾച്ചയിലും ടീമിനൊപ്പം തന്നെ തുടരുകയാണ്. എന്നാൽ ഈ സീസണിലും ടോട്ടൻഹാം കിരീടം നേടാൻ പരാജയപ്പെട്ടാൽ താരം മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.

 

എർലിങ് ഹാലൻഡ്‌-110 മില്യൺ യൂറോ- ഗോളുകൾ അടിച്ചുകൂട്ടുന്നത് തമാശയാക്കിയ താരമെന്ന് എർലിങ് ഹാലൻഡിനെ വിശേഷിപ്പിക്കാൻ കഴിയും. വെറും ഇരുപത് വയസ്സ് മാത്രം പ്രായമുള്ള താരം ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും അപകടകാരിയായ സ്‌ട്രൈക്കർമാരിൽ ഒരാളാണ്. ജർമ്മൻ ലീഗിലും ചാമ്പ്യൻസ് ലീഗിലും മികച്ച പ്രകടനം തുടരുന്ന നോർവെ താരത്തിനായി നിരവധി ക്ലബ്ബുകൾ രംഗത്തുള്ളത് കൊണ്ടു തന്നെ താരം എവിടെയാണ് എത്തിച്ചേരുകയെന്നതിനെ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

ജോവ ഫെലിക്‌സ്-100 മില്യൺ യൂറോ- അത്ലറ്റിക്കോ മാഡ്രിഡിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകക്കുള്ള സൈനിങ്ങായ ജോവാ ഫെലിക്‌സിന് പക്ഷേ ക്ലബ്ബിലെ ആദ്യ നാളുകൾ അത്ര മികച്ചതല്ലായിരുന്നു. എന്നാൽ ടീമിന്റെ ശൈലിയുമായി ഇണങ്ങിച്ചേർന്നു കൊണ്ടിരിക്കുന്ന താരം ഇപ്പോൾ സിമിയോണിയുടെ സംഘത്തിലെ പ്രധാനിയാണ്. ഈ സീസണിൽ അത്ലറ്റികോയ്ക്ക് വേണ്ടി ഒൻപതു ഗോൾ നേടിയ താരം ലാലിഗ കിരീടപ്പോരാട്ടത്തിൽ ടീമിനെ മുന്നിലെത്തിക്കാൻ നിർണ്ണായക പങ്കാണ് വഹിക്കുന്നത്.

റൊമേലു ലുക്കാക്കു-90 മില്യൺ യൂറോ- തന്നെ ഒഴിവാക്കാനുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തീരുമാനം തെറ്റായിരുന്നുവെന്ന് തെളിയിച്ചാണ് ബെൽജിയൻ സ്‌ട്രൈക്കർ ഇറ്റാലിയൻ ലീഗിൽ തകർപ്പൻ പ്രകടനം നടത്തുന്നത്. ഇന്റർ മിലാന് വേണ്ടി 81 മത്സരങ്ങൾ കളിച്ച് 57 ഗോളുകൾ നേടിയ ലുക്കാക്കുവിന്റെ മികവിൽ സീരി എയിൽ ഇന്റർ ഇപ്പോൾ ഒന്നാം സ്ഥാനത്താണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പവന് വിലയിൽ അത്യപൂർവമായ ചാഞ്ചാട്ടം! എന്താണ് സ്വര്‍ണവില ഇത്തരത്തില്‍ വര്‍ധിക്കാന്‍ കാരണം എന്ന് അറിയാമോ...?  (2 minutes ago)

ഇനി ഹിന്ദിയിൽ മിണ്ടരുത്!!! സിനിമകളടക്കം നിരോധിക്കും, ഹിന്ദി നിരോധിക്കാന്‍ തമിഴ്‌നാട് സ‍ർക്കാ‍‍‍ർ ബില്‍ കൊണ്ടുവരുന്നു,  (3 minutes ago)

മഹാഭാരതത്തിലെ ഇതിഹാസ കഥാപാത്രം കര്‍ണ്ണനെ അനശ്വരമാക്കിയ നടന്‍ പങ്കജ് ധീര്‍ അന്തരിച്ചു  (7 minutes ago)

ജീവന് അപായം വരുത്തണമെന്ന ലക്ഷ്യത്തോടെ സ്ഫോടക വസ്തു വലിച്ചെറിഞ്ഞു; അഞ്ച് യുഡിഎഫ് പ്രവർത്തകർ അറസ്റ്റിൽ...  (21 minutes ago)

PAK - AFGAN പാക്ക്–അഫ്ഗാൻ സേനകൾ വീണ്ടും നേർക്കുനേർ  (28 minutes ago)

യുഎസ് ടിയുടെ ഡി 3 ടെക്‌നോളജി കോൺഫറൻസിന് മുന്നോടിയായി ഗ്ലോബൽ ഡീകോഡ് 2025 ഹാക്കത്തോൺ വിജയികളെ പ്രഖ്യാപിച്ചു...  (30 minutes ago)

നവീന്‍ ബാബുവിന്റെ കുടുംബത്തിന് നീതി കൊടുക്കണം കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്; നവീന്‍ ബാബുവിന്റെ കുടുംബത്തോട് സര്‍ക്കാര്‍ അനീതിയാണ് കാട്ടിയത് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സത  (38 minutes ago)

വിഷന്‍ 2031 ; വനിതാ ശിശുവികസന വകുപ്പിന്റെ സെമിനാര്‍ നാളെ; മന്ത്രി വീണാ ജോര്‍ജ് അവതരണം നിര്‍വഹിക്കും  (1 hour ago)

ട്രെയിൻ തട്ടി മരിച്ച നിലയിൽ...  (2 hours ago)

വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം  (2 hours ago)

ലോങ്ജംപ് താരം എം.സി. സെബാസ്റ്റ്യൻ അന്തരിച്ചു...  (3 hours ago)

രൂപയുടെ മൂല്യത്തില്‍ വന്‍വർദ്ധനവ്...  (3 hours ago)

റെയ്‍ല ഒഡിങ്ക അന്തരിച്ചു...  (4 hours ago)

വിദ്യാർത്ഥി ആത്മഹത്യകൾ തടയുന്നതിനുള്ള ശ്രമങ്ങളിൽ സഹകരിക്കാത്തതിൽ കടുത്ത അതൃപ്‌തി പ്രകടിപ്പിച്ച് സുപ്രീംകോടതി  (4 hours ago)

ഹരിത പടക്കങ്ങൾ' താൽക്കാലികമായി വിൽക്കുന്നതിന് അനുമതി നൽകി സുപ്രീം കോടതി  (4 hours ago)

Malayali Vartha Recommends