മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം പ്രണവ് ഗാംഗുലി അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടര്‍ന്ന്
മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം പ്രണവ് ഗാംഗുലി (75) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ വസതിയിലായിരുന്നു അന്ത്യം. ഇന്ത്യക്കായി മധ്യനിരയില്‍ കളിച്ച ഗാംഗുലി നേപ്പാളില്‍ നടന്ന മെര്ദേഖാ കപ്പിലെ പ്രധാന താരമായിരുന്നു. കൊല്‍ക്കത്തയിലെ ഹൗറാ യൂണിയന് ക്ലബില്‍ നിന്നായിരുന്നു കരിയറിന് തുടക്കം.
1967 ല്‍ മോഹന്‍ ബഗാനിലേക്ക് ചേക്കേറിയ ഗാംഗുലി ഏഴ് സീസണുകള്‍ ബഗാനൊപ്പം കളിച്ചു. 1967 ലും 1971 ലും വെസ്റ്റ്ബംഗാളിനായി സന്തോഷ് ട്രോഫി നേടിയിരുന്നു. ഈസ്റ്റ് ബംഗാളിനെതിരെ ഇരട്ട ഗോള്‍ നേടിയ ഗാംഗുലിയുടെ മികവിലാണ് മോഹന്‍ ബഗാന് 1969ലെ ഐഎഫ്എ ഷീല്‍ഡ് നേടിയത്.
https://www.facebook.com/Malayalivartha