ലാലിഗയില്‍ കിരീടത്തിനായുള്ള മത്സരത്തില്‍ അത്ലാന്റിക്കോ മാഡ്രിഡിന് പരാജയം
ലാലിഗയില്‍ കിരീടത്തിനായുള്ള മത്സരത്തില്‍ അത്ലാന്റിക്കോ മാഡ്രിഡിന് പരാജയം. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് അത്ലാന്റിക്കോ ബില്‍ബാവോ അത്ലാന്റിക്കോ മാഡ്രിഡിനെ തോല്പിച്ചത്.
മത്സരത്തിന്റെ ആദ്യ പകുതിയിലെ എട്ടാം മിനുറ്റില്‍ ബെറംഗരുടെ ഗോളില്‍ ബില്‍ബാവോ ലീഡ് നേടി. മറുപടി ഗോളിനായി ആവേശത്തോടെ കളിച്ച അത്ലാന്റിക്കോ മാഡ്രിഡ് 77-ാം മിനുട്ടില്‍ സാവിച്ചിന്റെ ഗോളില്‍ സമനില നേടി.
എന്നാല്‍ അത്ലാന്റിക്കോ മാഡ്രിഡിന്റെ സമനില ഗോളിന് അധികം ആയുസ് ഉണ്ടായിരുന്നില്ല. 87-ാം മിനുട്ടില്‍ ഇനിഗോ മാര്‍ട്ടിനസിന്റെ തകര്‍പ്പന്‍ ഗോളില്‍ അത്ലാന്റിക്കോ മാഡ്രിഡിന്റെ കിരീട മോഹങ്ങള്‍ക്ക് തിരിച്ചടി നല്കി.
പരാജയത്തോടെ 33 മത്സരങ്ങളില്‍ നിന്ന് 73 പോയിന്റുമായി ലീഗില്‍ ഒന്നാം സ്ഥാനത്താണ് അത്ലാന്റിക്കോ മാഡ്രിഡ്. എന്നാല്‍ 71 പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള ബാഴ്സലോണ ഒരു മത്സരം കുറവാണ് കളിച്ചത്.
അടുത്ത മത്സരം വിജയിച്ചാല്‍ ബാഴ്സലോണ ലീഗില്‍ ഒന്നാമതെത്തും.
"
https://www.facebook.com/Malayalivartha