Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

'കൊളംബിയൻ ഗോൾ കീപ്പർ ഹിഗ്വിറ്റ, മൈതാനത്തിൽ അയാൾ പ്രകടിപ്പിച്ച അനിതര സാധാരണമായ കളിമികവിലൂടെയും മെയ്‌വഴക്കത്തിലൂടെയും പ്രസ്തനാണെങ്കിലും സാമാന്യ മലയാളികളുടെ മനസ്സിൽ ആ പേരുറച്ചത് എൻഎസ്‌ മാധവന്റെ "ഹിഗ്വിറ്റ" എന്ന ചെറുകഥയിലൂടെയാണ്...' സന്ദീപ് ജി വാര്യർ കുറിക്കുന്നു

04 DECEMBER 2022 04:55 PM IST
മലയാളി വാര്‍ത്ത

കൊളംബിയൻ ഗോൾ കീപ്പർ ഹിഗ്വിറ്റയാണ് ഇപ്പോൾ ചർച്ചാ വിഷയം. എല്‍ലോക്കോ എന്നായിരുന്നു അയാളെ കൊളംബിയക്കാര്‍ വിളിച്ചിരുന്നത്. ഭ്രാന്തന്‍ എന്നായിരുന്നു ആ വാക്കിന്‍റെ അര്‍ഥം, ഗോള്‍ പോസ്റ്റ് അവശേഷിപ്പിക്കുന്ന വിരസമായ എകാന്തത അയാളിലെ ഗോള്‍കീപ്പറെ ഭ്രാന്തനാക്കിയിരുന്നു. ഒറ്റപ്പെടലിന്‍റെ ചങ്ങലക്കെട്ടുകള്‍ പൊട്ടിച്ചെറിഞ്ഞ് ഫോര്‍വേഡുകളേക്കാള്‍ വേഗത്തില്‍ അയാള്‍ പന്തിനു പിറകെ പാഞ്ഞു. പെനാല്‍റ്റി ബോക്സിലെ ഗോള്‍കീപ്പര്‍മാരുടെ ലക്ഷ്മണരേഖകളും കുമ്മായവരകളുമൊന്നും ഹിഗ്വിറ്റയെന്ന കൊളംബിയന്‍ ഗോളിക്ക് അതിര്‍ത്തി നിശ്ചയിച്ചില്ല, അയാള്‍ മൈതാനമധ്യത്ത് സ്വതന്ത്രനായി വിഹരിച്ചു. അദ്ദേഹത്തിനെ കുറിച്ച് വ്യക്തമാക്കുകയാണ് സന്ദീപ് ജി വാര്യർ.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

കൊളംബിയൻ ഗോൾ കീപ്പർ ഹിഗ്വിറ്റ, മൈതാനത്തിൽ അയാൾ പ്രകടിപ്പിച്ച അനിതര സാധാരണമായ കളിമികവിലൂടെയും മെയ്‌വഴക്കത്തിലൂടെയും പ്രസ്തനാണെങ്കിലും സാമാന്യ മലയാളികളുടെ മനസ്സിൽ ആ പേരുറച്ചത് എൻഎസ്‌ മാധവന്റെ "ഹിഗ്വിറ്റ" എന്ന ചെറുകഥയിലൂടെയാണ്. ഫുട്ബോൾ ഭ്രാന്തനായ ഗീവറുഗീസച്ചൻ ജബ്ബാറിൽ നിന്നും ലൂസിയെ രക്ഷിക്കാൻ തന്റെ ആരാധനാ പാത്രമായ ഹിഗ്വിറ്റയെ ആവാഹിച്ചു കൊണ്ട് നടത്തുന്ന പോരാട്ടമാണ് ഇതിവൃത്തം.

കഥയുമായി ബന്ധമില്ലാത്ത ഒരു സിനിമക്ക് ഹിഗ്വിറ്റ എന്ന പേരിട്ടത്‌ ആ സൽപ്പേര് സ്വന്തമാക്കുക എന്ന ദുരുദ്ദേശത്തോടെ തന്നെയല്ലേ ?. "ഹിഗ്വിറ്റ" എന്ന പേരിന് പകരം ജോർഗേ കാമ്പോസ് എന്നോ ഫാബിയാൻ ബാർത്തെസ്‌ എന്നോ സിനിമക്ക് പേരിടാതിരുന്നതിൽ നിന്ന് അക്കാര്യം വ്യക്തമാണ്. തന്റെ വിഷമം തുറന്ന് പറഞ്ഞ എൻ എസ്‌ മാധവനെ വ്യക്തിപരമായി ആക്ഷേപിച്ചു കൊണ്ടുള്ള ചിലരുടെ പോസ്റ്റുകൾ കണ്ടു . "മൗലികമായ " കൃതികൾ സ്വന്തം പേരിൽ പകർത്തിയെഴുതി പ്രസിദ്ധീകരിച്ച് ശീലമുള്ളവർക്കും അങ്ങനെ പകർത്തിയെഴുതുന്നവരുടെ ഭൈമീ കാമുകർക്കുമൊക്കെ എൻഎസ്‌ മാധവനെ ആക്ഷേപിക്കാൻ എന്ത് അർഹതയാണുള്ളത് ?

ഹിഗ്വിറ്റ മലയാളിയുടെ മനസ്സിൽ മാധവന്റെ ചെറുകഥയായി തന്നെ ഇരിക്കട്ടെ. അത് എൻഎസ്‌ മാധവന് വിട്ടു കൊടുക്കാനുള്ള മര്യാദ സിനിമയുടെ പിന്നണി പ്രവർത്തകർ കാണിക്കണം. ഒരു പേരിൽ എന്തിരിക്കുന്നു എന്ന് ചോദിക്കുന്നവർ സ്വന്തമായി വല്ലതും എഴുതി, അത് മറ്റുള്ളവർ മോഷ്ടിച്ചെടുക്കുമ്പോൾ ഉണ്ടാകുന്ന വേദന ഒരിക്കലെങ്കിലും അനുഭവിക്കണം . അപ്പോഴേ മനസ്സിലാകൂ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (1 hour ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (1 hour ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (3 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (3 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (4 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (4 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (5 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (5 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (5 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (8 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (8 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (8 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (9 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (9 hours ago)

Malayali Vartha Recommends