Widgets Magazine
17
Jan / 2020
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രസവം നിർത്തിയ വീട്ടമ്മയ്‌ക്ക് 54-ാം വയസിൽ ഇരട്ടക്കുട്ടികൾ ജനിച്ചു..


1020 പേജുകളുള്ള കുറ്റപത്രം.. 165 സാക്ഷികൾ .. കൂടത്തായി സിലി വധക്കേസിലെ കുറ്റപത്രവും സമർപ്പിച്ചു, സിലിയുടെ കൊലപാതകത്തിന് മകൻ സാക്ഷി..കൊന്നത് ഷാജുവിനെ സ്വന്തമാക്കാൻ...


പ്രണയം പരസ്യമാക്കി ലച്ചു?; ഇത് വിവാഹ സൂചനയോ...; രോവിനുമായി ജൂഹി വിവാഹത്തിന് ഒരുങ്ങുകയാണോ എന്ന സംശയത്തിലാണ് ആരാധകർ


പ്രാണ ഭയത്താൽ മനോനില തെറ്റി പ്രതികൾ; നിർഭയ കൂട്ടബലാത്സംഗ കേസിൽ കുറ്റവാളികളായ നാല് പേരുടെയും വധശിക്ഷ ഫെബ്രുവരി ഒന്നിന് നടക്കും; വധശിക്ഷ നടപ്പിലാക്കുക; തിയ മരണവാറണ്ട് ദില്ലി കോടതി പുറപ്പെടുവിച്ചു


കോട്ടയം സിഎംഎസ് കോളേജില്‍ വിദ്യാർത്ഥി സംഘർഷം

ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ് ഫൈനലില്‍

08 MAY 2019 08:28 AM IST
മലയാളി വാര്‍ത്ത

ചെപ്പോക്കില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ് ഫൈനലില്‍. ഒന്നാം ക്വാളിഫയര്‍ പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയെ ആറു വിക്കറ്റിനാണ് രോഹിത് ശര്‍മയുടെ സംഘം തോല്‍പിച്ചത്. തോറ്റെങ്കിലും ധോണിപ്പടയുടെ വഴികളടഞ്ഞിട്ടില്ല. ഐ.പി.എല്‍ 12ാം സീസണില്‍ ഇനി ഫൈനല്‍ ബെര്‍ത്തുറപ്പിക്കാന്‍ ചെന്നൈക്ക് രണ്ടാം ക്വാളിഫയര്‍ പോരാട്ടത്തില്‍ അങ്കം ജയിക്കണം. സ്‌കോര്‍: ചെന്നൈ സൂപ്പര്‍ കിങ്‌സ്131/4, മുംബൈ ഇന്ത്യന്‍സ് 132/ 18.3 ഓവര്‍. ആദ്യം ബാറ്റുചെയ്ത ചെന്നൈയെ 131 റണ്‍സിന് ഒതുക്കി മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ 19ാം ഓവറില്‍ അനായാസം ലക്ഷ്യം കാണുകയായിരുന്നു.
ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും(4) ക്വിന്റണ്‍ ഡികോക്കിനെയും(8) തുടക്കത്തില്‍ തന്നെ നഷ്ടമായതിനു പിന്നാലെ സൂര്യകുമാര്‍ യാദവ്(71) പുറത്താകാതെ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് ടീം ജയിക്കുന്നത്. ഇഷാന്‍ കിഷന്‍(28), ഹാര്‍ദിക് പാണ്ഡ്യ(13*) എന്നിവരെ കൂട്ടുപിടിച്ചാണ് സൂര്യകുമാറിന്റെ ഒറ്റയാള്‍ പോരാട്ടം. നേരത്തെ, ആദ്യം ബാറ്റു ചെയ്ത ചെന്നൈക്ക് മുന്‍നിര താരങ്ങളെല്ലാം തകര്‍ന്നപ്പോള്‍ അമ്പാട്ടി റായുഡുവും (42) എം.എസ്. ധോണിയും (37) തിളങ്ങിയതോടെയാണ് പൊരുതാവുന്ന സ്‌കോറിലേക്കെത്തിയത്.
തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഫൈനല്‍ ലക്ഷ്യമാക്കി സ്വന്തം സ്‌റ്റേഡിയത്തിലിറങ്ങിയ ചെന്നൈക്ക് എല്ലാം പിഴച്ചായിരുന്നു തുടക്കം. ഓപണര്‍മാരായ ഫാഫ് ഡുപ്ലസിസും ഷെയ്ന്‍ വാട്‌സനും റണ്‍സ് കണ്ടെത്താന്‍ നന്നേ പാടുപെട്ടു. മലിംഗയെയായിരുന്നു മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ആദ്യ ഓവര്‍ ഏല്‍പിച്ചത്.
ഒന്നാം ഓവറില്‍ ഒരു റണ്‍സ് മാത്രം വിട്ടുനല്‍കി മലിംഗ മികച്ച ബൗളിങ് പാര്‍ട്ണര്‍ഷിപ്പിന് തുടക്കമിട്ടു. ഹാര്‍ദിക് പാണ്ഡ്യ എറിഞ്ഞ രണ്ടാം ഓവറില്‍ ഫോറുമായി ഡുപ്ലസിസ് തുടങ്ങിയെങ്കിലും ആയുസ്സുണ്ടായില്ല. 11 പന്തില്‍ ആറു റണ്‍സുമായി ക്രീസിലിരിക്കെ രാഹുല്‍ ചഹറിന്റെ ഓവറില്‍ ഡുപ്ലസിസ് മടങ്ങി. സുരേഷ് റെയ്‌നയും ഫോമില്ലാതെയാണ് മടങ്ങിയത്.
ഏഴു പന്തില്‍ അഞ്ച് റണ്‍സുമായി നിന്ന റെയ്‌നയെ ജയന്ത് യാദവ് റിട്ടേണ്‍ ക്യാച്ച് കൈക്കലാക്കി മടക്കിയയച്ചു. ക്രുണാല്‍ പാണ്ഡ്യയുടെ തൊട്ടടുത്ത ഓവറില്‍ ഷെയ്ന്‍ വാട്‌സനും (10) മടങ്ങിയതോടെ ചെന്നൈ വിറച്ചു. വാട്‌സന്റെ സിക്‌സറിനുള്ള ശ്രമം ജയന്ത് യാദവിന്റെ കൈകളില്‍ അവസാനിക്കുകയായിരുന്നു. ഏഴ് ഓവറില്‍ 32ന് മൂന്ന് എന്നനിലയില്‍ തരിപ്പണമായിക്കൊണ്ടിരിക്കുമ്പോഴാണ് മുരളി വിജയ്അമ്പാട്ടി റായുഡു സഖ്യം പിടിച്ചുനില്‍ക്കുന്നത്. പക്ഷേ, രാഹുല്‍ ചഹര്‍ ഈ സഖ്യത്തെ പിളര്‍ത്തി. ഡികോക്കിന്റെ സ്റ്റംപിങ്ങില്‍ മുരളി വിജയ് (26) മടങ്ങുകയായിരുന്നു.
 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്തനംതിട്ട വനമേഖലയില്‍ കാട്ടുതീ... ഏക്കറു കണക്കിന് വനഭൂമി കത്തിനശിച്ചെന്ന് റിപ്പോര്‍ട്ട്  (17 minutes ago)

കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വമര്‍ശവുമായി കോണ്‍ഗ്രസ്; പുല്‍വാമ ഭീകരാക്രമണം വീണ്ടും അന്വേഷിക്കണം കോണ്‍ഗ്രസ്  (51 minutes ago)

ഒരു വര്‍ഷത്തിനിടെ നാടുകടത്തിയത് 40,000 പ്രവാസികളെ; നാടുകടത്തിയതില്‍ കൂടുതലും ഇന്ത്യാക്കാര്‍  (1 hour ago)

കളിയിക്കാവിള എസ്.ഐയുടെ കൊലപാതകത്തില്‍ മുഖ്യപ്രതി മെഹ്ബൂബ പാഷ അറസ്റ്റില്‍  (1 hour ago)

ജനത്തെ കബളിപ്പിക്കുന്നതില്‍ മൂന്നാമന്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് രമേശ് ചെന്നിത്തല  (2 hours ago)

നിര്‍ഭയ കൂട്ടമാനഭംഗക്കേസില്‍ പ്രതികളെ ഫെബ്രുവരി 1ന് രാവിലെ 6 മണിക്ക് തൂക്കിലേറ്റും  (2 hours ago)

പൗരത്വ ഭേദഗതി നിയമം... വിദ്യാര്‍ത്ഥികളെ അഭിനന്ദിച്ച് തസ്ലിമാ നസ്രീന്‍  (2 hours ago)

പ്രസവം നിർത്തിയ വീട്ടമ്മയ്‌ക്ക് 54-ാം വയസിൽ ഇരട്ടക്കുട്ടികൾ  (3 hours ago)

ഹെൽമറ്റ് ധരിക്കാതിരുന്നാൽ നൂറ് വക്കിൽ കുറയാതെ ഉത്തരമെഴുതണം; വേറിട്ട ശിക്ഷ രീതികളുമായി ഭോപ്പാൽ ട്രാഫിക് പൊലീസ്  (3 hours ago)

കൂടത്തായി സിലി വധക്കേസിലെ കുറ്റപത്രവും സമർപ്പിച്ചു  (3 hours ago)

പ്രണയം പരസ്യമാക്കി ലച്ചു?; ഇത് വിവാഹ സൂചനയോ...; രോവിനുമായി ജൂഹി വിവാഹത്തിന് ഒരുങ്ങുകയാണോ എന്ന സംശയത്തിലാണ് ആരാധകർ  (3 hours ago)

പരോളിന്‌ ഇറങ്ങി മുങ്ങിയ മുംബൈ ഭീകരാക്രമണ കേസിലെ പ്രതി പിടിയിൽ ; മുങ്ങിയത് ഡോക്ടർ ബോംബ് എന്ന് വിളിപ്പേരുള്ള കുറ്റവാളി  (4 hours ago)

പ്രാണ ഭയത്താൽ മനോനില തെറ്റി പ്രതികൾ; നിർഭയ കൂട്ടബലാത്സംഗ കേസിൽ കുറ്റവാളികളായ നാല് പേരുടെയും വധശിക്ഷ ഫെബ്രുവരി ഒന്നിന് നടക്കും; വധശിക്ഷ നടപ്പിലാക്കുക; തിയ മരണവാറണ്ട് ദില്ലി കോടതി പുറപ്പെടുവിച്ചു  (4 hours ago)

ഇന്നായിരുന്നു ആ മനോഹര ദിവസം; പേളിയുമായുളള വിവാഹ നിശ്ചയത്തെക്കുറിച്ച് മനസ്സുതുറന്ന് ശ്രീനിഷ് അരവിന്ദ്; ബിഗ് ബോസ്സിലെ പ്രണയ ജോഡികൾ വിവാഹമോതിരം കൈമാറിയ ദിനം ഇന്നായിരുന്നു എന്ന് ഓർമ്മിപ്പിച്ചുകൊണ്ട് ശ്രീന  (4 hours ago)

ഒരു രൂപ പോലും സ്വന്തമായി എടുക്കാതെ വാവ സുരേഷ്  (4 hours ago)

Malayali Vartha Recommends