ദീപിക പള്ളിക്കലും ദിനേശ് കാര്‍ത്തിക്കും വിവാഹിതരായി
മലയാളിയും സ്ക്വാഷ് താരവുമായ ദീപിക പള്ളിക്കലും ക്രിക്കറ്റ് താരം ദിനേശ് കാര്‍ത്തിക്കും വിവാഹിതരായി. ക്രിസ്തീയ മതാചാരപ്രകാരം ചെന്നൈയില്‍ നടന്ന വിവാഹത്തില്‍ രണ്ടു കുടുംബത്തിലെയും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. 20ന് തെലുങ്ക്നായിഡു ആചാരപ്രകാരവും വിവാഹം നടക്കും.
ദീപികയും കാര്‍ത്തിക്കും ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു. തുടര്‍ന്ന് ഇരുവീട്ടുകാരുടെയും സമ്മതത്തോടെയായിരുന്നു വിവാഹം. പത്തനംതിട്ട സ്വദേശിനിയായ ദീപികയും കുടുംബവും ചെന്നൈയിലേക്ക് താമസം മാറ്റിയിരുന്നു. ദിനേശ് കാര്‍ത്തിക്കിന്റെ രണ്ടാം വിവാഹമാണിത്.
കഴിഞ്ഞ ഡിസംബറിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. വിവാഹത്തിന് മുന്നോടിയായി കഴിഞ്ഞ ഞായറാഴ്ച ചെന്നൈയില്‍ സുഹൃത്തുക്കള്‍ക്കായി ദീപിക വിരുന്ന് സംഘടിപ്പിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha