Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ


സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്....അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.... അടുത്ത നാല് ദിവസത്തേക്ക് മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി


വിവിധ പദ്ധതികള്‍ക്കായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...


പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം പിറന്നാള്‍....രണ്ടാഴ്ചത്തെ വിപുലമായ ആഘോഷ പരിപാടികള്‍ക്ക് കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും ഇന്ന് തുടക്കമിടും

ചെറുപ്പത്തിൽ പ്രേതത്തെ കണ്ടിട്ടുണ്ട് ; വീണിട്ടുണ്ടെങ്കിൽ മരിച്ചിട്ടുണ്ടാകുമെന്ന് എനിക്ക് ഉറപ്പായിരുന്നു; അനുഭവം വെളിപ്പെടുത്തി ഗാംഗുലി

08 JULY 2020 08:43 PM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ ക്രിക്കറ്റ് താരവും ബിസിസിഐ പ്രസിഡന്റ് കൂടിയായ ഗാംഗുലിക്ക് ഇന്ന് 48-ാം പിറന്നാളാണ്. ഗാംഗുലിയുടെ 48–ാം ജന്മദിനത്തോട് അനുബന്ധിച്ചായിരുന്നു ചാറ്റ് ഷോയിൽ ചെറുപ്പത്തിലേ ഒരു അനുഭവം പങ്കുവച്ചിരിക്കുകയാണ് താരം. ചെറുപ്പത്തിൽ വീട്ടിൽവച്ച് പ്രേതബാധയുമായി ബന്ധപ്പെട്ടുണ്ടായ അനുഭവം പങ്കുവച്ചിരിക്കുകയാണ് താരം. ‘സ്പോർട്സ്ക്രീഡ’യുടെ ‘ഫ്രീ ഹിറ്റ്’ ചാറ്റ് ഷോയിൽ സംസാരിക്കുമ്പോഴാണ് ചെറുപ്പത്തിൽ വീട്ടിൽവച്ച് പ്രേതബാധയുമായി ബന്ധപ്പെട്ടുണ്ടായ അനുഭവത്തെക്കുറിച്ച് ഗാംഗുലിയുടെ വെളിപ്പെടുത്തൽ.

അവതാരകരുടെ ഒരു ചോദ്യത്തോട് പ്രതികരിക്കുമ്പോഴാണ് വീട്ടിൽ പ്രേതത്തെ കണ്ട അനുഭവവും ഗാംഗുലി പങ്കുവച്ചത്. അവതാരകർ അവിശ്വസനീയതോടെ ആവർത്തിച്ച് ചോദിച്ചപ്പോൾ ആ സംഭവം ഗാംഗുലി വിവരിച്ചു. ‘ചെറുപ്പത്തിൽ സ്വന്തം വീട്ടിൽ പ്രേതത്തെ കണ്ട അനുഭവം എനിക്കുണ്ട്. അന്ന് എന്റെ വീട്ടിൽ സഹായത്തിനായി ഒരു ചെറുപ്പക്കാരനുണ്ടായിരുന്നു. ഒരു ഞായറാഴ്ച ദിവസം വൈകുന്നേരം ഞാൻ കുടുംബാംഗങ്ങളോടൊപ്പം മുകളിലെ നിലയിൽ ഇരിക്കുകയായിരുന്നു. അന്നെനിക്ക് പന്ത്രണ്ടോ പതിമൂന്നോ വയസ് പ്രായം കാണും. അപ്പോൾ അവർക്ക് ചായ വേണമെന്ന് തോന്നി. വീട്ടിൽ സഹായത്തിനു നിൽക്കുന്ന പയ്യനോട് ചായയുണ്ടാക്കാൻ പറയാൻ എന്നെയാണ് ഏൽപ്പിച്ചത്.’

‘ഞാൻ നേരെ അടുക്കയിൽ ചെന്നെങ്കിലും അയാളെ അവിടെ കണ്ടില്ല. ഇക്കാര്യം പറഞ്ഞപ്പോൾ മുകളിൽ പോയി ടെറസിലുണ്ടോ എന്നു നോക്കാൻ പറഞ്ഞു. അവിടെ നോക്കിയപ്പോഴും കണ്ടില്ല. അന്ന് വീടിനു ചുറ്റും ഏതാനും കുടിലുകളുണ്ടായിരുന്നു. അവിടെ നോക്കാമെന്നു കരുതി പോകുമ്പോൾ ടെറസിന്റെ വക്കിലൂടെ അയാൾ അതിവേഗം ഓടുന്നതുകണ്ടു. ആറു നിലയുള്ള കെട്ടിടമായിരുന്നു അത്. അവിടെനിന്നെങ്ങാനും താഴെ വീണാൽ പൊടിപോലും കിട്ടില്ലെന്ന് ഉറപ്പ്.’

‘വക്കിലൂടെ ഓടാതെ ഇറങ്ങിവരാൻ ഞാൻ അലറി. ഫലമുണ്ടായില്ല. ഇതോടെ ഞാൻ ഓടി അങ്കിളിന്റെ അടുത്തെത്തി. അയാൾക്ക് ഭ്രാന്തുപിടിച്ചെന്ന് തോന്നുവെന്ന് പറഞ്ഞു. ഞാൻ എല്ലാവരെയും കൂട്ടി തിരിച്ചെത്തിയെങ്കിലും അയാളെ കണ്ടില്ല. മുകളിലൂടെ ഓടുന്നതിനിടെ ഏതെങ്കിലും ഭാഗത്ത് വീണുപോയിരിക്കാമെന്ന് ഞങ്ങൾ ഊഹിച്ചു. വീണിട്ടുണ്ടെങ്കിൽ മരിച്ചിട്ടുണ്ടാകുമെന്ന് എനിക്ക് ഉറപ്പായിരുന്നു. ഇതോടെ എവിടെയാണ് വീണുകിടക്കുന്നതെന്ന് ഞങ്ങൾ തിരഞ്ഞു.’

‘അന്ന് ഞങ്ങളുടെ വീടിനോടു ചേർന്ന് വലിയ പനകൾ കുറേ ഉണ്ടായിരുന്നു. തിരച്ചിലിനിടെ ഞങ്ങൾ നോക്കുമ്പോഴുണ്ട്, ആ പനകളിലൊന്നിന്റെ ഓലയിൽ അയാൾ കിടക്കുന്നു. അന്ന് അയാൾക്ക് ഏതാണ്ട് 30 വയസ്സോളം പ്രായമുണ്ടെന്ന് ഓർക്കണം’ – ഗാംഗുലി പറഞ്ഞു. ‘ഓലയിലോ’ എന്ന് അവതാരക ചോദിച്ചപ്പോൾ അതെയെന്ന് ഗാംഗുലി പ്രതികരിച്ചു.

‘ഉടൻതന്നെ അയാളെ താഴെയിറക്കാൻ ഫയൽ ഫോഴ്സിനെ വിളിച്ചു. ഞങ്ങളെല്ലാവരും താഴെയിറങ്ങാൻ അയാളെ നിർബന്ധിച്ചെങ്കിലും ഫലമുണ്ടായില്ല. അനുനയിപ്പിക്കാന്‍ കഴിയാതെ പോയതോടെ ഫയർ ഫോഴ്സ് ജീവനക്കാർ ഏണിവച്ച് പനയിൽ കയറി. തുടർന്ന് കയറുകൊണ്ട് ബന്ധിച്ചാണ് അയാളെ താഴെയെത്തിച്ചത്. ഉടൻതന്നെ ആശുപത്രിയിലേക്കു മാറ്റുകയും ചെയ്തു. പിറ്റേന്ന് എന്തോ അവധി ദിനമായിരുന്നു. വൈകീട്ട് അഞ്ചു മണിയോടെ അയാൾ ആശുപത്രിയിൽനിന്ന് തിരിച്ചെത്തി. അയാളെ കണ്ടതും എല്ലാവരും ഭയന്ന് ഓടാൻ തുടങ്ങി. ആരും ഓടരുതേയെന്ന് അയാൾ അപേക്ഷിച്ചു. ചില ദിവസങ്ങളിൽ തന്റെ അമ്മ ഇങ്ങനെ ശരീരത്തിൽ കയറിക്കൂടാറുണ്ടെന്ന് അയാൾ വിശദീകരിച്ചു. അങ്ങനെ ചെറുപ്പത്തിൽത്തന്നെ പ്രേതത്തെ കാണാൻ അവസരം കിട്ടിയ വ്യക്തിയാണ് ഞാൻ’ എന്നും ഗാംഗുലി തന്റെ അനുഭവം പങ്കുവച്ചു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സതീശനെ അടിച്ച് ഒതുക്കി ഇനി രക്ഷിക്കില്ല..! രാജി ഉടൻ..! ഇരന്ന് വാങ്ങി പിന്നാലെ  (41 minutes ago)

മലക്കം മറിഞ്ഞ റിനി കേരളം വിട്ടു..! കേക്കച്ചന്റെ ഉപദേശം..! രാഹുലിന് ഇനി ശുക്രൻ  (46 minutes ago)

ഗർഭം ചവിട്ടി കലക്കെടാ..അമ്മയുടെ ആക്രോശം, ഭാര്യയ്ക്ക് നേരെ പാഞ്ഞടുത്ത്, സൈനിക ഭർത്താവ്  (1 hour ago)

സതീശനിട്ട് പൊട്ടിക്കാന്‍ ഉഗ്രന്‍ ഐറ്റവുമായ് ഷാഫി ! ഇനി മണിക്കൂറുകള്‍  (1 hour ago)

സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ച സ്ത്രീ കാമ്പയിനിന്റെ ഭാഗമായാണ് ജനകീയ ആരോഗ്യ കേന്ദ്രങ്ങളില്‍ സ്ത്രീ ക്ലിനിക്കുകള്‍ ആരംഭിച്ചു....  (2 hours ago)

എന്റെ കൈപ്പിഴ; ചർച്ചയുടെ പൊലിമ കെടുത്താനുള്ള ശ്രമം; നിവേദനം നിരസിച്ച വിഷയത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി  (2 hours ago)

ആദ്യകാല ഉദാഹരണങ്ങൾ നശിപ്പിക്കുന്നത് തടഞ്ഞു  (2 hours ago)

പുരുഷന്മാരുടെ ഹൈജമ്പില്‍  മുപ്പതുകാരന്‍ താണ്ടിയത് 2.28 മീറ്റര്‍  (2 hours ago)

സംഗീതപ്രഭ അവാർഡ് കല്ലറ ഗോപന്  (2 hours ago)

സെപ്തംബര്‍ 25 മുതല്‍ ഒക്ടോബര്‍ 14 വരെ കെ എസ് ആര്‍ ടി സി പ്രത്യേക അധിക സര്‍വ്വീസുകള്‍ നടത്തും  (3 hours ago)

മോദിയായ് നടൻ ഉണ്ണി മുകുന്ദൻ  (3 hours ago)

എം.എസ്.സി എല്‍സ 3യില്‍ 60 ശതമാനം ഹെവി ഫ്യുവല്‍ ഓയില്‍ സാല്‍വേജ് ഓപ്പറേഷന്‍ കപ്പലായ സതേണ്‍ നോവയിലെ ഇന്ധന ടാങ്കുകളിലേക്ക് മാറ്റി  (3 hours ago)

രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ യുവജനങ്ങള്‍ രംഗത്ത് ഇറങ്ങും...  (3 hours ago)

Rahul-Mamkootathil- അണിയറ നീക്കങ്ങള്‍  (3 hours ago)

. പവന് 160 രൂപയുടെ കുറവ്  (3 hours ago)

Malayali Vartha Recommends