Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

യൂറോ കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ഫിന്‍ലന്‍ഡിനെതിരായ മത്സരത്തിനിടെ കുഴഞ്ഞുവീണ ഡെന്‍മാര്‍ക്ക് താരം ക്രിസ്റ്റ്യന്‍ എറിക്സണ് അവസരോചിതമായി വൈദ്യ സഹായം എത്തിക്കാന്‍ മുന്നിട്ടിറങ്ങിയ സഹതാരങ്ങളെ പ്രശംസിച്ച് ഫുട്‌ബോള്‍ ലോകം.... ആശുപത്രിയിലേക്ക് മാറ്റിയ എറിക്സണ്‍ അപകടനില തരണം ചെയ്തതായി യുവേഫ

13 JUNE 2021 07:22 AM IST
മലയാളി വാര്‍ത്ത

യൂറോ കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ഫിന്‍ലന്‍ഡിനെതിരായ മത്സരത്തിനിടെ കുഴഞ്ഞുവീണ ഡെന്‍മാര്‍ക്ക് താരം ക്രിസ്റ്റ്യന്‍ എറിക്സണ് അവസരോചിതമായി വൈദ്യ സഹായം എത്തിക്കാന്‍ മുന്നിട്ടിറങ്ങിയ മാച്ച് റഫറി ആന്റണി ടെയ്ലറെയും സഹതാരം സൈമണ്‍ കെയറെയും ഫുട്ബോള്‍ ലോകം പ്രശംസിക്കുകയാണ്.

എറിക്സണ്‍ കുഴഞ്ഞുവീഴുന്നതുകണ്ട ഉടന്‍ മത്സരം നിര്‍ത്തിവെച്ച് വേഗത്തില്‍ മെഡിക്കല്‍ സംഘത്തെ ഗ്രൗണ്ടിലേക്ക് ടെയ്ലര്‍ വിളിച്ചുവരുത്തി. ടെയ്ലറുടെ സമയോചിതമായ ഇടപെടല്‍ മൂലം എറിക്സണ് പെട്ടന്ന് തന്നെ വൈദ്യ സഹായം ലഭിച്ചു.




അബോധാവസ്ഥയില്‍ നാവ് വിഴുങ്ങിപ്പോകുമായിരുന്ന എറിക്സണെ അതിനനുവദിക്കാതെ പിടിച്ചു നിര്‍ത്തി മെഡിക്കല്‍ സംഘത്തിന് വലിയ സഹായമാണ് സൈമണ്‍ ചെയ്തത്. സൈമണിന്റെയും ടെയ്ലറുടെയും സമയോചിതമായ ഇടപെടലുകളില്ലായിരുന്നെങ്കില്‍ എറിക്സണ്‍ വലിയ അപകടത്തിലേക്ക് വഴുതി വീഴുമായിരുന്നു.

ഗ്രൗണ്ടില്‍ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയതിനുശേഷം ആശുപത്രിയിലേക്ക് മാറ്റിയ എറിക്സണ്‍ അപകടനില തരണം ചെയ്തതായി യുവേഫ അറിയിച്ചു. അദ്ദേഹത്തിന് ബോധം തിരിച്ചുകിട്ടി.





അതിവേഗത്തില്‍ എറിക്സണ് വൈദ്യ സഹായം എത്തിച്ചതുമൂലമാണ് താരത്തിന് ജീവിതത്തിലേക്ക് തിരിച്ചെത്താന്‍ സാധിച്ചത്. അതിന് പ്രധാന പങ്കുവഹിച്ച ആന്റണി ടെയ്ലറും സൈമണും ചുരുങ്ങിയ നിമിഷം കൊണ്ട് ആരാധകരുടെ മനം കവര്‍ന്നു.

ഇംഗ്ലണ്ടിലെ മാഞ്ചെസ്റ്റര്‍ സ്വദേശിയായ ആന്റണി ടെയ്ലര്‍ 2013 മുതല്‍ ഫിഫയുടെ അംഗീകാരമുള്ള റഫറിയായി പ്രവര്‍ത്തിച്ചുവരികയാണ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും സജീവ സാന്നിധ്യമാണ് ടെയ്ലര്‍.

 

എറിക്സണിന്റെ സഹതാരമായ സൈമണ്‍ ഡെന്മാര്‍ക്കിനായി നൂറിലധികം കളിച്ച താരമാണ്. നിലവില്‍ സിരി എയില്‍ എ.സി.മിലാന്റെ സെന്റര്‍ ബാക്കാണ് താരം.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും സാമ്പത്തിക പുരോഗതിയും!  (6 minutes ago)

കാര്യവട്ടത്ത് നടന്ന ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ കശക്കിയെറിഞ്ഞ ഇന്ത്യൻ ക്രിക്കറ്റ് ടീം രണ്ടാം ഏകദിനത്തിലും ജയിച്ച് പരമ്പര സ്വന്തമാക്കാൻ ഇന്ന് ഗോഹട്ടിയിൽ ഇറങ്ങുന്നു....  (29 minutes ago)

സങ്കടക്കാഴ്ചയായി... വെങ്ങാനൂർ പളളിച്ചൽ റൂട്ടിൽ അയ്യങ്കാളി സ്മാരകത്തിന് സമീപം നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുത തൂണിലിടിച്ച് പിന്നിലിരുന്ന യുവതിയ്ക്ക് ദാരുണാന്ത്യം  (35 minutes ago)

  ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ 2027ലെ പൊങ്കാല മഹോത്സവം ഫെബ്രുവരി 22ന്...  (54 minutes ago)

കുട്ടികളുടെ ആധാർ കാർഡിലെ നിർബന്ധ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നത് ഒരുവർഷത്തേക്കു കൂടി സൗജന്യമാക്കി ആധാർ അതോറിറ്റി  (1 hour ago)

നിയമസഭ അടിച്ചു തകർത്ത് 2. 21 ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തിയ കേസ്... വിചാരണ നവംബർ 3 ന് തുടങ്ങും, 3 സാക്ഷികൾ ഹാജരാകാനുത്തരവ്  (1 hour ago)

സംസ്ഥാനത്ത് ഇന്നു മുതൽ മഴ വീണ്ടും സജീവമായേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ... രണ്ട് ജില്ലകളിൽ   യെല്ലോ അലർട്ട്  (1 hour ago)

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം സ്വർണം....വനിതകളുടെ 4× 400 മീറ്റർ റിലേയിലാണ് ഇന്ത്യയുടെ സ്വർണ നേട്ടം  (2 hours ago)

ആ പ്രവചനം അച്ചട്ടായി..! കൺമുന്നിൽ പിളർന്ന് വീടുകൾ വടക്ക് വരളുന്നു, തെക്ക് കൊടും മഴ..! അലറിവിളിച്ച് ഓടി ജനം"  (8 hours ago)

പുതിയ വീടിന്റെ നിർമാണം കാണാതെ വിഷ്ണു.. നെഞ്ചുപൊട്ടി പ്രവാസി..! പാസ്‌പോർട്ടിൽ ദേ ഈ മാറ്റങ്ങൾ അറിഞ്ഞോ..!  (8 hours ago)

FIR ഇടടോ..!കോടതിയിൽ വമ്പൻ നീക്കം..! ED രണ്ടുംകല്പിച്ച്..!പിണറായിയെ ഞെട്ടിച്ച് സതീശൻ..!  (9 hours ago)

സംഘര്‍ഷം തടയാനെത്തിയ വനിതാ ഹെഡ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു  (9 hours ago)

നിങ്ങളുടെ റിപ്പോർട്ടർ തന്ന സാധനമാ... അരുണിന്റെ നെഞ്ചത്തോട്ട് വെച്ചോ നടുറോഡിൽ ആടിപ്പൊടിച്ച് ടോം ജോസഫ്... ഞെട്ടി അരുൺ  (9 hours ago)

ഫോര്‍ട്ട് കൊച്ചിയിലെ കോഡര്‍ ഹൗസില്‍ തീ പിടിത്തം  (9 hours ago)

മുജ്തബ മൂന്നാം ജന്മം തീർക്കാൻ അമേരിക്കൻ പട്ടാളം പുരോഹിതന്റെ വെളിപ്പെടുത്തൽ ഞെട്ടി ഇസ്രായേൽ,ഇനി സംഭവിക്കുന്നത്  (9 hours ago)

Malayali Vartha Recommends