Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചെസ് ഗ്രാന്‍ഡ് മാസ്റ്റര്‍ ഇനി ഈ ഇന്ത്യന്‍ വംശജന്‍.. ഇന്ത്യക്കാരുടെ അഭിമാനമായി അഭിമന്യു മിശ്ര; അഭിമന്യു തകര്‍ത്തത് 19 വര്‍ഷമായി സെര്‍ജി കര്‍ജാകിന്‍സിന്റെ പേരിലായിരുന്ന റെക്കോര്‍ഡ്

01 JULY 2021 04:24 PM IST
മലയാളി വാര്‍ത്ത

അമേരിക്കന്‍ പൗരനാണ്, എന്നാലും ഈ നേട്ടം ഇന്ത്യക്കാര്‍ക്കും അഭിമാനിക്കാം. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചെസ് ഗ്രാന്‍ഡ് മാസ്റ്ററായി മാറിയിരിക്കുകയാണ് ഇന്ത്യന്‍ വംശജനായ 12 വയസുകാരന്‍ അഭിമന്യു മിശ്ര. ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നടന്ന ചെസ് ടൂര്‍ണമെന്റിലാണ് അഭിമന്യു മിശ്ര നേട്ടം കൈവരിച്ചത്. 15കാരനായ ഗ്രാന്‍ഡ് മാസ്റ്റര്‍ ലിയോണ്‍ ലൂക്ക് മെന്‍ഡോണ്‍ക്കെയെയാണ് അഭിമന്യു പരാജയപ്പെടുത്തിയത്.


19 വര്‍ഷമായി സെര്‍ജി കര്‍ജാകിന്‍സിന്റെ പേരിലായിരുന്ന റെക്കോര്‍ഡാണ് അഭിമന്യു മിശ്ര തന്റെ പേരിലാക്കിയത്. 2002 ഓഗസ്റ്റ് 12നായിരുന്നു സെര്‍ജി കര്‍ജാകിന്‍ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാന്‍ഡ് മാസ്റ്ററെന്ന പദവി സ്വന്തമാക്കിയത്. 12 വയസും 7 മാസവുമായിരുന്നു റെക്കോര്‍ഡ് നേടുമ്പോള്‍ സെര്‍ജിയുടെ പ്രായം. അഭിമാനനേട്ടം കൈവരിച്ച അഭിമന്യുവിനെ കര്‍ജാകിന്‍സിന്‍ അഭിനന്ദിക്കുകയും ചെയ്തു.

ന്യൂ ജേഴ്സിയില്‍ നിന്നുള്ള അഭിമന്യു 12 വയസും 4 നാലുമാസവും 25 ദിവസവും പ്രായവുമുള്ളപ്പോഴാണ് നേട്ടം തന്റെ പേരിലാക്കിയത്. 2009 ഫെബ്രുവരി 5നാണ് അഭിമന്യുവിന്റെ ജനനം. നിരവധി പേരാണ് അഭിമന്യുവിനെ പ്രശംസിച്ച് എത്തിയിരിക്കുന്നത്. തന്റെ ആദ്യത്തേയും രണ്ടാമത്തേയും ഗ്രാന്‍ഡ് മാസ്റ്റര്‍ നേട്ടമാണ് അഭിമന്യു ബുഡാപെസ്റ്റില്‍ കാഴ്ച വച്ചത്. രണ്ടര വയസ് മുതല്‍ തന്നെ അഭിമന്യു ചെസ് പരിശീലിക്കുന്നുണ്ട്. ന്യൂസ്‌ജേഴ്‌സിയിലെ കിംഗ് ആന്റ് ക്യൂണ്‍ സ്‌കൂളില്‍ പഠിക്കുന്ന അഭിമന്യുവിന്റെ ചെസ് കോച്ച് ഗ്രാന്റ്മാസ്റ്റര്‍ മഹേഷ് ചന്ദ്രനാണ്.

മൂന്നാം ഗ്രാന്‍മാസ്റ്റര്‍ നോം സ്വന്തമാക്കിയാണ് അഭിമന്യുവിന്റെ ചരിത്ര നേട്ടം. ഏപ്രില്‍ മാസത്തില്‍ വെസെര്‍കെപ്സോ ടൂര്‍ണമെന്റിലും മെയ് മാസത്തില്‍ ഫസ്റ്റ് സാറ്റര്‍ഡേ ടൂര്‍ണമെന്റിലുമായിരുന്നു ഈ നേട്ടം. 15കാരനായ ഗ്രാന്‍ഡ് മാസ്റ്റര്‍ ലിയോണ്‍ ലൂക്ക് മെന്‍ഡോണ്‍ക്കെയെയാണ് അഭിമന്യു പരാജയപ്പെടുത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും സാമ്പത്തിക പുരോഗതിയും!  (6 minutes ago)

കാര്യവട്ടത്ത് നടന്ന ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ കശക്കിയെറിഞ്ഞ ഇന്ത്യൻ ക്രിക്കറ്റ് ടീം രണ്ടാം ഏകദിനത്തിലും ജയിച്ച് പരമ്പര സ്വന്തമാക്കാൻ ഇന്ന് ഗോഹട്ടിയിൽ ഇറങ്ങുന്നു....  (29 minutes ago)

സങ്കടക്കാഴ്ചയായി... വെങ്ങാനൂർ പളളിച്ചൽ റൂട്ടിൽ അയ്യങ്കാളി സ്മാരകത്തിന് സമീപം നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുത തൂണിലിടിച്ച് പിന്നിലിരുന്ന യുവതിയ്ക്ക് ദാരുണാന്ത്യം  (35 minutes ago)

  ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ 2027ലെ പൊങ്കാല മഹോത്സവം ഫെബ്രുവരി 22ന്...  (54 minutes ago)

കുട്ടികളുടെ ആധാർ കാർഡിലെ നിർബന്ധ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നത് ഒരുവർഷത്തേക്കു കൂടി സൗജന്യമാക്കി ആധാർ അതോറിറ്റി  (1 hour ago)

നിയമസഭ അടിച്ചു തകർത്ത് 2. 21 ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തിയ കേസ്... വിചാരണ നവംബർ 3 ന് തുടങ്ങും, 3 സാക്ഷികൾ ഹാജരാകാനുത്തരവ്  (1 hour ago)

സംസ്ഥാനത്ത് ഇന്നു മുതൽ മഴ വീണ്ടും സജീവമായേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ... രണ്ട് ജില്ലകളിൽ   യെല്ലോ അലർട്ട്  (1 hour ago)

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം സ്വർണം....വനിതകളുടെ 4× 400 മീറ്റർ റിലേയിലാണ് ഇന്ത്യയുടെ സ്വർണ നേട്ടം  (2 hours ago)

ആ പ്രവചനം അച്ചട്ടായി..! കൺമുന്നിൽ പിളർന്ന് വീടുകൾ വടക്ക് വരളുന്നു, തെക്ക് കൊടും മഴ..! അലറിവിളിച്ച് ഓടി ജനം"  (8 hours ago)

പുതിയ വീടിന്റെ നിർമാണം കാണാതെ വിഷ്ണു.. നെഞ്ചുപൊട്ടി പ്രവാസി..! പാസ്‌പോർട്ടിൽ ദേ ഈ മാറ്റങ്ങൾ അറിഞ്ഞോ..!  (8 hours ago)

FIR ഇടടോ..!കോടതിയിൽ വമ്പൻ നീക്കം..! ED രണ്ടുംകല്പിച്ച്..!പിണറായിയെ ഞെട്ടിച്ച് സതീശൻ..!  (9 hours ago)

സംഘര്‍ഷം തടയാനെത്തിയ വനിതാ ഹെഡ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു  (9 hours ago)

നിങ്ങളുടെ റിപ്പോർട്ടർ തന്ന സാധനമാ... അരുണിന്റെ നെഞ്ചത്തോട്ട് വെച്ചോ നടുറോഡിൽ ആടിപ്പൊടിച്ച് ടോം ജോസഫ്... ഞെട്ടി അരുൺ  (9 hours ago)

ഫോര്‍ട്ട് കൊച്ചിയിലെ കോഡര്‍ ഹൗസില്‍ തീ പിടിത്തം  (9 hours ago)

മുജ്തബ മൂന്നാം ജന്മം തീർക്കാൻ അമേരിക്കൻ പട്ടാളം പുരോഹിതന്റെ വെളിപ്പെടുത്തൽ ഞെട്ടി ഇസ്രായേൽ,ഇനി സംഭവിക്കുന്നത്  (9 hours ago)

Malayali Vartha Recommends