Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

ഒത്തുകളിക്കായി പാക് നായകൻ വാഗ്ദാനം ചെയ്തത് കോടികൾ! തെറിവിളിച്ച് ഇറങ്ങിപ്പോന്നെന്ന് ഓസ്ട്രേലിയൻ സ്പിൻ ഇതിഹാസം; വെളിപ്പെടുത്തലിൽ ഞെട്ടി കായിക ലോകം

09 JANUARY 2022 04:37 PM IST
മലയാളി വാര്‍ത്ത

മുൻ പാക് ക്രിക്കറ്റ് നായകൻ സലീം മാലിക്കിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് ഓസ്ട്രേലിയൻ സ്പിൻ ഇതിഹാസം ഷെയ്ൻ വോൺ രംഗത്ത്. പാക്കിസ്ഥാനെതിരായ ടെസ്റ്റിൽ മോശം പ്രകടനം പുറത്തെടുക്കാൻ മാലിക് രണ്ട് കോടിയോളം രൂപ കൈക്കൂലി വാഗ്ദാനം ചെയ്തെന്നാണ് വോണിന്റെ ആരോപണം. 1994 ൽ നടന്ന കറാച്ചി ടെസ്റ്റിന്റെ നാലാം ദിവസമായിരുന്നു സംഭവം. ആമസോൺ പ്രൈമിൽ സംപ്രേഷണം ചെയ്യാനിരിക്കുന്ന ഡോക്യുമെന്ററിയിലാണ് വോണിന്റെ ഈ വെളിപ്പെടുത്തൽ. ഞങ്ങൾ ജയിക്കുമെന്ന് ഉറപ്പായിരുന്നു. ഇതിനിടയിൽ മാലിക് എന്നെ കാണണമെന്ന് അഭ്യർഥിച്ചു. ഞാൻ അദ്ദേഹത്തിന്റെ മുറിയിലെത്തി.

നല്ലൊരു മത്സരമാണല്ലോ നടക്കുന്നത് എന്ന് മാലിക് പറഞ്ഞു. അതെ നാളെ ഞങ്ങൾ ജയിക്കുമെന്ന് ഉറപ്പാണെന്ന് ഞാൻ മറുപടിയും നൽകി. പാക്കിസ്ഥാൻ തോറ്റാൽ തങ്ങളുടേയും ബന്ധുക്കളുടേയുമെല്ലാം വീട് അഗ്നിക്കിരയാകുമെന്ന് മാലിക് പറഞ്ഞു. ഞാനും റൂമിലെ സഹതാരം ടിം മേയും മോശം കളി പുറത്തെടുക്കണമെന്നും അതിന് ഒന്നരക്കോടി
‌രൂപ നല്‍കാമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനോട് എങ്ങനെ പ്രതികരിക്കണമെന്ന് എനിക്ക് ആ സമയത്ത് അറിയില്ലായിരുന്നു. ഞെട്ടിപ്പോയ ഞാന്‍ മാലികിനെ തെറി വിളിച്ച് അദ്ദേഹത്തിന്റെ റൂമില്‍ നിന്ന് ഇറങ്ങിപ്പോയി. അന്ന് മത്സരം ഒത്തുകളിക്കുക എന്നത് കേട്ടുകേള്‍വി ഇല്ലാത്ത കാര്യമായിരുന്നു.

സംഭവം ടീം മാനേജ്‌മെന്റിനെ അറിയിച്ചു. ടിം മെയ് ഇക്കാര്യം പരിശീലകന്‍ ബോബ് സിംപ്‌സണേയും ക്യാപ്റ്റന്‍ മാര്‍ക്ക് ടെയ്‌ലറേയും അറിയിച്ചിരുന്നതായും വോണ്‍ പറഞ്ഞു. ആ മത്സരത്തില്‍ പക്ഷേ ഭാഗ്യം പാക്കിസ്ഥാന് ഒപ്പമായിരുന്നു. പാക്കിസ്ഥാൻ ഒരു വിക്കറ്റിന് വിജയിച്ചു. ഇന്‍സമാമുല്‍ ഹഖും മുഷ്താഖ് അഹമ്മദും ചേര്‍ന്ന് പടുത്തുയര്‍ത്തിയ 57 റണ്‍സിന്റെ കൂട്ടുകെട്ടാണ് അവര്‍ക്ക് വിജയമൊരുക്കിയത്. 150 റണ്‍സ് വഴങ്ങി എട്ടു വിക്കറ്റെടുത്ത വോണ്‍ ആയിരുന്നു കളിയിലെ താരം. പിന്നീട് ഒത്തുകളിയെ തുടര്‍ന്ന് സലീം മാലിക്കിന് 2000-ത്തില്‍ ക്രിക്കറ്റില്‍ നിന്ന് ആജീവനാന്ത വിലക്ക് ലഭിച്ചു. പാക്കിസ്ഥാനായി 103 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 15 സെഞ്ചുറി ഉള്‍പ്പെടെ 5768 റണ്‍സും 283 ഏകദിനങ്ങളില്‍ നിന്ന് 7170 റണ്‍സും മാലിക് നേടിയിട്ടുണ്ട്. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരിശീലനത്തിനിടെ ചൈനീസ് നിര്‍മിത ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു  (9 hours ago)

പശുമോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു  (9 hours ago)

ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്  (9 hours ago)

റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി  (9 hours ago)

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍.മോഹനന്‍ അന്തരിച്ചു  (9 hours ago)

പെയിന്റ് ബക്കറ്റിനുള്ളിലൊളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍  (10 hours ago)

വീണയ്ക്ക് ലഭിച്ചത് സേവനത്തിന് നല്‍കിയ പ്രതിഫലം, പണം ലഭിക്കുമ്പോള്‍ റിയാസ് ഭര്‍ത്താവല്ലെന്ന് ആഞ്ഞടിച്ച് പിണറായി  (10 hours ago)

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (10 hours ago)

മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും  (10 hours ago)

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (11 hours ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (12 hours ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (13 hours ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (14 hours ago)

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍  (14 hours ago)

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍  (15 hours ago)

Malayali Vartha Recommends