Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ.. ഏകദേശം 10 സെക്കൻഡോളം അന്തരീക്ഷത്തിൽ..ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി..മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം..


നഗരസഭാ പരിധിക്കുള്ളിലെ അനധികൃത നിർമ്മാണങ്ങൾക്കെതിരെ കർശന നിയമനടപടികളുമായി തിരുവനന്തപുരം നഗരസഭ...മേയർ വി വി രാജേഷ് നേരിട്ടിറങ്ങി..ആര്യയുടെ കാലത്തെ നിർമ്മാണങ്ങൾ..


കടൽ ചൂടിന്റെ സംഭരണിയാകുമ്പോൾ, ആ ചൂട് വായുവിലൂടെ അന്തരീക്ഷത്തിലേക്ക് പ്രവഹിക്കും...ഈ ചൂട് വരും മാസങ്ങളിൽ പുറത്തുവരുന്നതോടെ ആഗോള കാലാവസ്ഥയിൽ വൻ മാറ്റങ്ങൾ..


കരുവാറ്റ കൊലപാതകം: ആരുമായും സമ്പർക്കമില്ലാതെ നിഗൂഢ ജീവിതം; ശിവൻകുട്ടിയുടെ കുടുംബ പശ്ചാത്തലത്തിൽ കടുത്ത ദുരൂഹത...


'കള്ളി' എന്ന് വിളിച്ചതിന് മുത്തശ്ശനോട് ക്രൂര പ്രതികാരം; 13-കാരിയുടെ ക്വട്ടേഷന് പിന്നിൽ നിയമത്തെക്കുറിച്ചുള്ള വ്യക്തമായ ബോധ്യം...

ആഗ്രഹം പൂര്‍ത്തിയാകാതെ... വലിയൊരു ആഗ്രഹം പൂര്‍ത്തിയാകാതെയാണ് വോണ്‍ യാത്രയായത്.... അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ച ശേഷവും ഐപിഎല്ലിലും കമന്ററിയിലൂടെയും കഴിഞ്ഞ 15 വര്‍ഷവും ക്രിക്കറ്റിന്റെ ഭാഗമായിരുന്ന വോണിന്റെ അപ്രതീക്ഷിത വേര്‍പാടില്‍ ഞെട്ടലോടെ കായികലോകം

05 MARCH 2022 06:55 AM IST
മലയാളി വാര്‍ത്ത

വലിയൊരു ആഗ്രഹം പൂര്‍ത്തിയാകാതെയാണ് വോണ്‍ യാത്രയായത്.... അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ച ശേഷവും ഐപിഎല്ലിലും കമന്ററിയിലൂടെയും കഴിഞ്ഞ 15 വര്‍ഷവും ക്രിക്കറ്റിന്റെ ഭാഗമായിരുന്ന വോണിന്റെ അപ്രതീക്ഷിത വേര്‍പാടില്‍ ഞെട്ടലോടെ കായികലോകം.

ഓസ്ട്രേലിയന്‍ താരത്തെ തായ്ലന്‍ഡിലെ ഹോ സമൂയിയിലെ വില്ലയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹൃദയസ്തംഭനം കാരണം മരിച്ചെന്നാണ് വിവരം. ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച താരങ്ങളിലൊരാളായ ലെഗ് സ്പിന്നര്‍ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ രണ്ടാമത്തെ താരമാണ്.

 

 

15 വര്‍ഷം നീണ്ട കരിയറില്‍ 708 വിക്കറ്റുകളാണ് നേടിയത്. 145 ടെസ്റ്റുകളില്‍നിന്നാണ് നേട്ടം. ഓസ്ട്രേലിയക്കായി 194 ഏകദിനങ്ങളില്‍നിന്ന് 293 വിക്കറ്റും നേടി. 1999-ല്‍ ഏകദിന ലോകകപ്പ് നേടിയ ടീമില്‍ അംഗമാണ്. 11 ഏകദിന മത്സരങ്ങളില്‍ ഓസീസിനെ നയിച്ചു. മൂന്നുതവണ വിസ്ഡന്റെ മികച്ച താരമായി. ഇംഗ്ലണ്ടിനെതിരെ അഞ്ച് ആഷസ് വിജയങ്ങളിലും പങ്കാളിയായി.

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ലെഗ് സ്പിന്നര്‍മാരില്‍ ഒരാളായിരുന്നു ഷെയ്ന്‍ വോണ്‍. കുത്തിത്തിരിഞ്ഞു വരുന്ന വോണിന്റെ മാന്ത്രിമ പന്തുകള്‍ എക്കാലവും ബാറ്റര്‍മാരുടെ പേടി സ്വപ്നമായിരുന്നു.

 



തൊണ്ണൂറുകളിലും രണ്ടായിരത്തിന്റെ തുടക്കത്തിലും ക്രിക്കറ്റ് ലോകത്ത് ഓസ്ട്രേലിയന്‍ ടീം അജയ്യരായി വളര്‍ന്നതില്‍ വോണിനുള്ള പങ്കും ചെറുതല്ല.
അതേസമയം തന്റെ ജീവിതത്തിലെ വലിയൊരു ആഗ്രഹം പൂര്‍ത്തിയാകാതെയാണ് വോണ്‍ യാത്രയാകുന്നത്. ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ പരിശീലകന്‍ ആകാന്‍ വോണ്‍ വളരെയേറെ ആഗ്രഹിച്ചിരുന്നെന്ന് മരിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നല്‍കിയ അഭിമുഖത്തില്‍ വോണ്‍ പറഞ്ഞിരുന്നു.

ഇക്കഴിഞ്ഞ ആഷസ് ടെസ്റ്റ് സീരീസില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ 4-0ന്റെ ദയനീയ തോല്‍വി ഏറ്റുവാങ്ങിയതിനെ തുടര്‍ന്ന് പരിശീലകനായ ക്രിസ് സില്‍വര്‍ വുഡിനെ ഇംഗ്‌ളണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് തത്സ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് സ്‌കൈ സ്‌പോര്‍ട്‌സിന്റെ പോഡ്കാസ്റ്റിലാണ് വോണ്‍ ഇംഗ്‌ളണ്ട് ടീമിനെ പരിശീലിപ്പിക്കാനുള്ള ആഗ്രഹം വ്യക്തമാക്കിയത്.




ഇംഗ്‌ളണ്ട് പരിശീലകനായി തനിക്ക് വളരെ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ സാധിക്കുമെന്നും വോണ്‍ അന്ന് അഭിപ്രായപ്പെട്ടിരുന്നു. എന്നാലും മുന്‍ ഓസ്‌ട്രേലിയന്‍ താരവും പരിശീലകനുമായ ജസ്റ്റിന്‍ ലാംഗറിനെ പരിശീലകനാകാന്‍ ഇംഗ്‌ളണ്ടിന് താത്പര്യമുണ്ടെങ്കില്‍ അതും മികച്ച തീരുമാനമായിരിക്കുമെന്ന് വോണ്‍ പറഞ്ഞു.

ഇംഗ്‌ളണ്ട് ടീമിന് നിലവില്‍ മികച്ച താരങ്ങളുണ്ടെങ്കിലും അടിസ്ഥാനകാര്യങ്ങളില്‍ ഒന്ന് ശ്രദ്ധിച്ചാല്‍ അവരെ ലോകോത്തര താരങ്ങളാക്കി മാറ്റാമെന്നും വോണ്‍ പറഞ്ഞു. ഇംഗ്‌ളണ്ട് പരിശീലകനായി ഈ സമയത്ത് എത്തിയാല്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്നും തനിക്ക് അത്തരം വെല്ലുവിളികള്‍ ഇഷ്ടമാണെന്നും വോണ്‍ അന്ന് അഭിപ്രായപ്പെട്ടിരുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീണയ്‌ക്കെതിരായ ഇഡി അന്വേഷണം രാഷ്ട്രീയ പകപോക്കലെന്ന് ജോണ്‍ ബ്രിട്ടാസ് എം പി  (6 hours ago)

സൗദിയില്‍ കടല്‍കൊള്ളക്കാരുടെ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന തമിഴ്‌നാട് സ്വദേശി മരിച്ചു  (7 hours ago)

ഓണാഘോഷത്തിനിടെ ജീവനക്കാരന്‍ കുഴഞ്ഞുവീണു മരിച്ചു  (7 hours ago)

പുതുപ്പള്ളിയില്‍ ഐപിഎല്‍ മത്സരങ്ങള്‍ മാത്രമല്ല, രാജ്യാന്തര മത്സരങ്ങളെ വരെ നടത്തുമെന്ന് ചാണ്ടി ഉമ്മന്‍  (7 hours ago)

വിദ്യാര്‍ഥികള്‍ക്കെതിരായ പൊലീസ് നടപടിയില്‍ ഉന്നതാധികാര സമിതിയെ പ്രഖ്യാപിച്ച് സുപ്രിംകോടതി  (7 hours ago)

ഓണക്കാലത്ത് കേരളത്തില്‍ പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ അനുവദിച്ചു  (8 hours ago)

കേരളം മുഴുവന്‍ എതിര്‍ക്കത്തക്ക രീതിയില്‍ ഞാന്‍ വളര്‍ന്നെന്ന് അഖില്‍ മാരാര്‍  (8 hours ago)

കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു  (8 hours ago)

കെപിസിസി അധ്യക്ഷനെ തീരുമാനിക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല  (8 hours ago)

മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറിയായി ശരത് ചന്ദ്രനെ നിയമിച്ചു  (8 hours ago)

നെഹ്രു ട്രോഫി വള്ളം കളി ; ഓഗസ്റ്റ് 22ന് ആലപ്പുഴയില്‍ ബുധനാഴ്ച പ്രാദേശിക അവധി  (8 hours ago)

ആഘോഷത്തിരക്കില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരായ ജാഗ്രത കൈവെടിയരുതെന്ന് ആരോഗ്യമന്ത്രി മന്ത്രി കെ.മുരളീധരന്‍  (9 hours ago)

വര്‍ക്കലയില്‍ മകനും രാണ്ടാം ഭാര്യയും ചേര്‍ന്ന് വീട്ടില്‍ അതിക്രമിച്ചുകയറി ഗൃഹോപകരണങ്ങള്‍ അടിച്ചുതകര്‍ത്തു  (9 hours ago)

'ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല; കീർത്തനയെ ഒറ്റി കാവ്യ ക്യാമറ കണ്ടതും ചാടി ഇറങ്ങി ഞാൻ എല്ലാം പറയാം...!  (10 hours ago)

എനിക്ക് 16 വയസ്സാകുമ്പോൾ ഞാൻ പുറത്തിറങ്ങും സാറേ..! അപ്പൂപ്പനെ കൊന്നത് അച്ഛൻ..! സ്വന്തം തന്തയെ പെടുത്താനും 13 കാരിക്ക് PLAN B  (10 hours ago)

Malayali Vartha Recommends