Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേരള ബ്ലാസ്‌റ്റേഴ്‌സ് യുഎഇയിലേക്ക്...

21 JULY 2022 10:18 PM IST
മലയാളി വാര്‍ത്ത

കേരള ബ്ലാസ്‌റ്റേഴ്‌സില്‍ നിന്നും സന്തോഷ വാര്‍ത്ത. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ അടുത്ത സീസണിന് മുന്നോടിയായി കേരള ബ്ലാസ്‌റ്റേഴ്‌സ് പ്രീസീസണ്‍ മത്സരങ്ങള്‍ക്കായി യുഎയിലേക്ക് പോകും. ഓഗസ്റ്റ് ഒന്നിന് കൊച്ചിയില്‍ പ്രീസീസണ്‍ പരിശീലനം ആരംഭിക്കുന്ന ക്ലബ്ബ്, ഓഗസ്റ്റ് പകുതിയോടെ യുഎഇയിലേക്ക് പുറപ്പെടും. ഇവിടെ യുഎഇ പ്രൊ ലീഗില്‍ കളിക്കുന്ന അല്‍ നാസ്ര്! എസ്‌സി, ദിബ എഫ്‌സി എന്നീ ക്ലബ്ബുകള്‍ക്കെതിരെയും ഫസ്റ്റ് ഡിവിഷനിലെ ഹത്ത ക്ലബിനെതിരെയും സൗഹൃദ മത്സരങ്ങള്‍ കളിക്കും.

മുഖ്യ പരിശീലകന്‍ ഇവാന്‍ വുകോമാനോവിച്ചിന്റെ കീഴിലാണ് ദുബായിലേക്ക് ടീം യാത്ര തിരിക്കുക. അല്‍ നാസ്ര്! കള്‍ച്ചറല്‍ ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിലായിരിക്കും ടീമിന്റെ പരിശീലനം. എച്ച്16 സ്‌പോര്‍ട്‌സാണ് പ്രീസീസണ്‍ ടൂര്‍ ഒരുക്കുന്നത്.

2022 ഓഗസ്റ്റ് 20 ഞായറാഴ്ച ദുബായിലെ അല്‍മക്തൂം സ്‌റ്റേഡിയത്തില്‍ അല്‍നാസര്‍ എസ്‌സിക്കെതിരെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ പ്രീസീസണ്‍ സൗഹൃദ മത്സരം. ഓഗസ്റ്റ് 25ന് ദിബ അല്‍ ഫുജൈറ സ്‌റ്റേഡിയത്തില്‍ ദിബ എഫ്‌സിയെയും, 28ന് അവസാന മത്സരത്തില്‍ ഹംദാന്‍ ബിന്‍ റാഷിദ് സ്‌റ്റേഡിയത്തില്‍ ഹത്ത സ്‌പോര്‍ട്‌സ് ക്ലബിനെയും കേരള ബ്ലാസ്‌റ്റേഴ്‌സ് നേരിടും. മൂന്ന് മത്സരങ്ങള്‍ക്കും ടിക്കറ്റ് വഴിയായിരിക്കും കാണികള്‍ക്കുള്ള പ്രവേശനം. കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയും ഹൈദരാബാദ് എഫ്‌സിയും തമ്മിലുള്ള 20212022 ഐഎസ്എല്‍ സീസണിലെ കലാശ പോരാട്ടം ദുബായ് എക്‌സ്‌പോ 2020യില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍, പതിനായിരത്തിലധികം ആരാധകരാണ് തത്സമയ മത്സരം കാണാനെത്തിയത്. മൂന്ന് വര്‍ഷത്തിനിടെ ഇതാദ്യമായാണ് ബ്ലാസ്‌റ്റേഴ്‌സ് യുഎഇയിലെ കാണികള്‍ക്ക് മുന്നില്‍ മത്സരിക്കാനിറങ്ങുന്നത്.

'ഫുട്‌ബോള്‍ എന്ന മഹത്തായ കായിക വിനോദത്തെ വളര്‍ത്തിയെടുക്കുക എന്നതാണ് എല്ലായ്‌പ്പോഴും ഞങ്ങളുടെ ലക്ഷ്യം, കേരള ബ്ലാസ്‌റ്റേഴ്‌സ് ഫുട്‌ബോള്‍ ക്ലബ്ബുമായി സഹകരിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. യുഎഇയിലെ പ്രീസീസണ്‍ പര്യടനത്തിന് അവരെ ഞങ്ങള്‍ സ്‌നേഹനിര്‍ഭരം സ്വാഗതം ചെയ്യുന്നു. പ്രീസീസണില്‍ മത്സരിക്കുന്നതിന് ഏറ്റവും മികച്ച ക്ലബ്ബുകളെയും കളിക്കാരെയും ഇത് ഒരുമിച്ച് കൊണ്ടുവരും. ഇതുവഴി ഒരു വലിയ ആരാധക പ്രേക്ഷകരുമായി ബന്ധപ്പെടുത്തുന്നതോടൊപ്പം തന്നെ, ലോകോത്തര സൗകര്യങ്ങള്‍ ഉറപ്പാക്കി ഇന്‍ഡോഅറബ് ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കും പരിശീലനങ്ങള്‍ക്കും ഒരു പുതിയ അധ്യായവും തുറക്കും'. എച്ച്16 സ്‌പോര്‍ട്‌സ് ചെയര്‍മാന്‍ ഹസന്‍ അലി ഇബ്രാഹിം അല്‍ ബലൂഷി പറഞ്ഞു.

'പ്രീസീസണിനായി വിദേശത്ത് വ്യത്യസ്ത വേദികളുണ്ടായിരുന്നെങ്കിലും, വിവിധ കാരണങ്ങളാല്‍ ഞങ്ങള്‍ യുഎഇ തിരഞ്ഞെടുക്കുകയായിരുന്നു. ഈ പ്രീസീസണിന്റെ ഭാഗമായി വിദേശത്ത് രണ്ടാഴ്ചയില്‍ താഴെ ദൈര്‍ഘ്യമുള്ള മൂന്ന് സൗഹൃദ മത്സരങ്ങള്‍ അടങ്ങിയ ഒരു ക്യാമ്ബായിരുന്നു തുടക്കം മുതല്‍ ക്ലബ് പദ്ധതിയിട്ടിരുന്നത്, അത് തന്നെ നടപ്പിലാക്കും.

യുഎഇയിലെ ഞങ്ങളുടെ എല്ലാ ആരാധകര്‍ക്കും സ്‌റ്റേഡിയത്തില്‍ വന്ന് ടീമിന്റെ ഭാഗമാകാന്‍ കഴിയുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഈ പ്രീസീസണ്‍ മത്സരങ്ങള്‍ ക്ലബ്ബിനും ഞങ്ങളുടെ എല്ലാ ആരാധകര്‍ക്കും നിര്‍ണായകമാണ്, ഞങ്ങളുടെ സ്‌ക്വാഡിന്റെ പരിധികള്‍ പരിശോധിക്കാനും ഇത് ഞങ്ങളെ സഹായിക്കും'.കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (1 hour ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (2 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (2 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (3 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (3 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (3 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (4 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (9 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (9 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (10 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (10 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (10 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (10 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (10 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (10 hours ago)

Malayali Vartha Recommends