Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഞാൻ കരയുകയാണെങ്കിലും ഇത് ആനന്ദക്കണ്ണീരാണ്, സങ്കടത്തിന്റെയല്ല.... വികാരനിർഭരമായ വിടവാങ്ങൽ പ്രസംഗത്തിൽ സാനിയ മിർസ... എന്റെ മകന്റെ കൺമുന്നിൽ ഒരു ഗ്രാന്‍ഡ് സ്ലാം ഫൈനല്‍ കളിക്കാനാകുമെന്ന് ഞാന്‍ കരുതിയിരുന്നില്ല.'- സാനിയ മിർസ നിറകണ്ണുകളോടെ പറയുന്നു...

27 JANUARY 2023 02:03 PM IST
മലയാളി വാര്‍ത്ത

 

ഓസ്‌ട്രേലിയൻ ഓപ്പൺ മിക്‌സഡ് ഡബിൾസിന്റെ ഫൈനലിൽ പരാജയം രുചിച്ച് ഗ്രാൻഡ് സ്ലാം യാത്രയ്ക്ക് വിരമമിട്ട് സാനിയ മിർസ. മെൽബണിലെ റോഡ് ലേവർ അരീനയിൽ വികാരനിർഭരമായ വിടവാങ്ങൽ പ്രസംഗമാണ് സാനിയ നടത്തിയത്.

'മെൽബണിലാണ് എന്റെ പ്രൊഫഷണൽ കരിയർ ആരംഭിച്ചത്. ഗ്രാൻഡ് സ്ലാം കരിയർ നിർത്താൻ ഇതിനേക്കാൾ മികച്ചൊരു വേദിയില്ല. ഞാൻ കരയുകയാണെങ്കിലും ഇത് ആനന്ദക്കണ്ണീരാണ്, സങ്കടത്തിന്റെയല്ല,

 

 

 

 

ഞാൻ ഇനിയും ടൂര്‍ണ്ണമെന്റുകളിൽ പങ്കെടുക്കും. 2005ൽ പ്രൊഫഷണൽ കരിയർ ആരംഭിച്ചു. പതിനെട്ടാമത്തെ വയസിൽ ഞാൻ മൂന്നാം റൗണ്ടില്‍ സെറീന വില്യംസുമായി കളിച്ചതിലൂടെ ഇവിടെ വീണ്ടും വരാനുള്ള ഭാഗ്യം എനിക്ക് കൈവന്നു. റോഡ് ലോവര്‍ അറീന എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. എന്റെ മകന്റെ കൺമുന്നിൽ ഒരു ഗ്രാന്‍ഡ് സ്ലാം ഫൈനല്‍ കളിക്കാനാകുമെന്ന് ഞാന്‍ കരുതിയിരുന്നില്ല.'- സാനിയ മിർസ നിറകണ്ണുകളോടെ പറഞ്ഞു.

 

 

 


സാനിയയുടെ കരിയറിലെ പതിനൊന്നാമത് ഗ്രാൻഡ് സ്ലാം ഫൈനലായിരുന്നു ഇത്. ആറ് ഗ്രാൻഡ് സ്ലാമുകൾ അടക്കം നാൽപ്പത്തിമൂന്ന് ഡബിൾസ് കിരീടങ്ങൾ നേടി. 2018ലാണ് സാനിയ മകൻ ഇഹ്‌സാന് ജന്മം നൽകിയത്. 2020ൽ ടെന്നീസിലേക്ക് തിരിച്ചെത്തി.

 

 

 

2022 സീസണ് ശേഷം പ്രൊഫഷണൽ ടെന്നീസിൽ നിന്ന് വിരമിക്കുമെന്ന് സാനിയ പ്രഖ്യാപിച്ചിരുന്നു. ഈ തീരുമാനം പിൻവലിച്ച് വീണ്ടും മത്സരിക്കാനിറങ്ങി. കഴിഞ്ഞ ഓസ്ട്രേലിയൻ ഓപ്പൺ വനിതാ വിഭാഗം ഡബിൾസിന്റെ ആദ്യ റൗണ്ടിൽ പരാജയം രുചിച്ചതോടെയാണ് സാനിയ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (1 hour ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (2 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (2 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (3 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (3 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (3 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (4 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (9 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (9 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (10 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (10 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (10 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (10 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (10 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (10 hours ago)

Malayali Vartha Recommends