പാദസംരക്ഷണത്തില്‍ ശ്രദ്ധിക്കാന്‍
പാദം വൃത്തിയുളളതും സുരക്ഷിതവുമാക്കണമെങ്കില്
വീര്യം കുറഞ്ഞ സോപ്പ് ഉപയോഗിച്ച് പാദം ദിവസവും കഴുകി വൃത്തിയാക്കണം
കഴുകിയതിനുശേഷം പാദത്തില്‍ ജലാംശം തങ്ങി നില്ക്കാന് ഇടവരുത്തരുത്.
വൃത്തിയുള്ള തുണിയുപയോഗിച്ച് ജലാംശം പൂര്‍ണ്ണമായും നീക്കം ചെയ്യണം.
വിരലുകള്‍ക്കിടയില്‍ നനവ് തങ്ങി നില്ക്കാന് ഇടവരരുത്.
സ്വയം പാദപരിശോധനയാണ് വേണ്ടത്. എല്ലാ ദിവസവും പാദം കഴുകുമ്പോള്‍ വ്യക്തമായി പരിശോധിക്കണം. മുറിവുളോ, പോറലുകളോ ഇല്ലെന്ന് ഉറപ്പു വരുത്തണം. ഒപ്പം കാല്‍നഖത്തിന്റെ പരിശോധനയും വേണം.
നഖം യഥാസമയത്ത് വെട്ടിനിര്‍ത്തണം. നഖം ഇരുവശങ്ങളിലേക്കും വളര്‍ന്ന് മാംസത്തിനുള്ളിലേക്ക് ആഴ്ന്ന് മുറിവുണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം.
ശരീരഭാരം കുറയ്ക്കുക എന്നതും പാദസംരക്ഷണത്തിന്റെ ഭാഗമാണ്.
പ്രമേഹരോഗികള്‍ കാലിലെ നഖം മുറിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. മുറിവുണ്ടാകരുത്. എപ്പോഴും ചെരിപ്പ് ധരിക്കുക. നഗ്നപാദമൂന്നി നടക്കുമ്പോള്‍ കല്ലുകള്‍ കുത്തിക്കയറി മുറിവുണ്ടാകാന്‍ സാധ്യതയുണ്ട്.
കാലിന് ഇണങ്ങുന്ന ചെരിപ്പും ഷൂവും വേണം തെരഞ്ഞെടുക്കാന്‍.
https://www.facebook.com/Malayalivartha