നഖ സൗന്ദര്യത്തിന് മുത്തുകള്‍
പുതുമകള്‍ക്കായി നഖത്തില്‍ എന്തു പരീക്ഷണവും നടത്താല്‍ താല്പര്യമുളളവര്ക്ക് ചെയ്ത് നോക്കാവുന്ന ഒരു നെയില്‍ ആര്‍ട്ടാണ് കാവിയര്‍ നെയില്‍. മത്സ്യമുട്ടകള്‍ പോലുളള തീരെ ചെറിയ തിളക്കമുളള വര്‍ണ്ണമുത്തുകള്‍ തൂവി നഖങ്ങളെ മോടി പിടിപ്പിക്കന്നതാണ് കാവിയാല്‍ നെയില്‍ ആര്‍ട്ട്. കാവിയാര്‍ നെയില്‍ ആര്‍ട്ടിനായി വേണ്ടത് കാവിയര്‍ മുത്തുകളാണ്. വിവിധവര്ണ്ണങ്ങളിലുളള 12 തരം കാവിയാല്‍ മുത്തുകള്‍ ക്രാഫ്റ്റ് ഷോപ്പുകളില്‍ ലഭിക്കും. മുത്തുകളോട് ഇണങ്ങുന്ന നിറത്തിലുളള നെയില്‍ പോളീഷും ഒരു ടോപ്പ് കോട്ടും കൂടി സംഘടിപ്പിചാചല് കാവിയാല്‍ നെയില്‍ വളരെ എളുപ്പത്തില്‍ ചെയ്യാവുന്നതേയുളളു.
ഏത് നിറമാണോ വേണ്ടത് ആ നിറത്തിലുളള നെയില്‍പോളിഷിന്റെ ഒരു കോട്ട് നഖങ്ങളില്‍ വൃത്തിയായി ഇടുക. നല്ലവണ്ണം ഉണങ്ങിയതിനു ശേഷം ഒരു കോട്ടു കൂടി നെയില്‍ പോളിഷ് ഇടുക. രണ്ടാമത്തെ കോട്ടിട്ട് പതിനഞ്ച് സെക്കന്റിനുശേഷം ഇട്ടിരുക്കുന്ന കളറിനനുസരിച്ചുളള കാവിയാര്‍ മുത്തുകള്‍ നഖത്തിലേയ്ക്ക് തൂവുക. വിടവുകള്‍ വരാതെ നഖത്തിന്റെ എല്ലാഭാഗത്തും മുത്തുകള്‍ വീഴ്ത്താന്‍ ശ്രദ്ധിക്കണം. അതിനുശേഷം മുത്തുകള്‍ ഉറപ്പിക്കുന്നതിനുവേണ്ടി മുത്തുകള്ക്കുമേലെ വിരലുകള്‍ ഉപയോഗിച്ച് വളരെ മൃദുവായി അമര്‍ത്തുക.മുത്തുകള്‍ പൊഴിഞ്ഞുപോകാതിരിക്കാന് മുകളില്‍ ടോപ്പ് കോട്ട് കൂടി ഇടാവുന്നതാണ്
https://www.facebook.com/Malayalivartha