മുഖക്കുരു ഒഴിവാക്കാന്‍
ഒരു വലിയ സ്പൂണ്‍ മുള്‍ട്ടാണി മിട്ടി അല്പം വെള്ളം ചേര്‍ത്തു മുഖത്തു പുരട്ടി പതിനഞ്ച് മിനിറ്റ് കഴിഞ്ഞു കഴുകിക്കളയണം. മുഖക്കുരു അകലും. മൂന്നോ നാലോ തുളസിയില ചതച്ചെടുക്കുക. ഇതു മുഖക്കുരുവുള്ള ഭാഗങ്ങളില്‍ പുരട്ടി പതിനഞ്ച് മിനിറ്റിനു ശേഷം കഴുകിക്കളയുക. ആഹാര കാര്യത്തിലും ശ്രദ്ധ നല്‍കണം. വറുത്തതും പൊരിച്ചതുമായ ഭക്ഷണം ഒഴിവാക്കുക. മുഖക്കുരുവിന്റെ അളവ് വളരെ കൂടുതലാണെങ്കില്‍ ഒരു ഡെര്‍മറ്റോളജിസ്റ്റിനെ കണ്ടു ചികിത്സ തേടുന്നതാണ് ഉത്തമം.
മുഖക്കുരു ഇല്ലാതാക്കുന്ന ആന്റി പിംപിള്‍ ഓയ്ന്റ്മെന്റുകളുണ്ട്. ഡെര്‍മറ്റോളജിസ്റ്റിന്റെ നിര്‍ദേശപ്രകാരം ഇവ പുരട്ടുന്നതു മുഖക്കുരുവിനെ അകറ്റാന്‍ സഹായിക്കും.
https://www.facebook.com/Malayalivartha