ചിപ്പ്ട് ഫെതര്‍ കട്ട്
വിടര്‍ന്ന് മൃദുവായ ഒരു തൂവലിനെ ഓര്‍മിപ്പിക്കുന്ന കട്ടാണിത്. തൂവിലന്റെ രൂപം പോലെ മുകളില്‍ കനം കൂടിയും താഴേയ്ക്ക് കൂര്‍ത്തും തലമുടി വരുന്നതാണ് ഈ കട്ട്. നീണ്ടമുടിയിലും മടക്കുളള മുടിയിലും ഈ കട്ട് ചേരുന്നതാണ്. മടക്കുകളുളള മുടിയാണെങ്കില്‍ ഫെതര്കട്ടിനി ഒരു പ്രത്യേകഭംഗി ഉണ്ടായിരിക്കും. 30-40 ദിവസം കൂടുമ്പോള്‍ മുടിയുടെ അറ്റം ഷേപ്പ് ചെയ്യണം.
മുടിമുറിക്കുന്നതിനു മുന്നേ നന്നായി വാഷ് ചെയ്യാന്‍ മറക്കരുത്. പാര്‍ലറില്‍ എത്തി വാഷ്ചെയ്യുന്നതായിരിക്കും നല്ലത്. അല്പം നനവോടുകൂടിയിരുന്നാല് ഏറ്റക്കുറച്ചില്‍ ഇല്ലാതെ മുടി വെട്ടാന്‍ സാധിക്കും. ഉളള നീളം കുറയാതെ ലുക്മാറ്റാന് ആഗ്രഹിക്കുന്നവര്‍ക്ക് ചിപ്ഡ് ഫെതര്‍കട്ട് നന്നായി ഇണങ്ങും.
ഉച്ചിയില്‍ നിന്ന് ചെവിയുടെ വശത്തേയ്ക്ക് ഒരു നേര്‍രേഖയില്‍ മുടി വകഞ്ഞെടുക്കുന്നു. ഇത് നന്നായി ചീകി മുഖത്തുനിന്ന് 90 ഡിഗ്രിയില്‍ മൂക്കിനു മുകളില്‍ പിടിച്ചു വെട്ടുന്നു. ഏറ്റവും മുകളിലുളള ചെവിക്കൊപ്പം എത്തുന്ന നീളത്തില്‍ വേണം മുടി മുറിയ്ക്കാന്‍. വെയിലത്ത് നില്ക്കുമ്പോള് മാത്രം എടുത്തുകാണുന്ന നിറങ്ങള്‍ കൂടി നല്കുകയാണെങ്കില് ട്രെന്റിയായിരിക്കും.
https://www.facebook.com/Malayalivartha