Widgets Magazine
13
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസില്‍ ശിക്ഷാവിധി ഇന്ന്....തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി പ്രതി ശ്യാംജിത്ത് കുറ്റക്കാരനാണെന്ന് മുന്‍പ് കണ്ടെത്തിയിരുന്നു


ലോക്‌സഭ തെരഞ്ഞെടുപ്പ് നാലാം ഘട്ട വോട്ടെടുപ്പ് ഇന്ന്.... 9 സംസ്ഥാനങ്ങളിലും ജമ്മു കശ്മീരിലുമായി ആകെ 96 മണ്ഡലങ്ങളാണ് ഇന്ന് ജനവിധി തേടുന്നത്


ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ 47 റണ്‍സിന് പരാജയപ്പെടുത്തി പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു


ഒഴിവായത് വന്‍ അപകടം.... ആര്‍.എം.പി. നേതാവ് കെ.എസ്. ഹരിഹരന്റെ വീടിന് നേരെ ആക്രമണം... സ്‌കൂട്ടറിലെത്തിയ സംഘം വീടിന് നേര്‍ക്ക് സ്‌ഫോടകവസ്തു എറിയുകയായിരുന്നു, ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം


ആണവായുധം പ്രയോ​ഗിക്കാൻ മടിക്കില്ലെന്ന ഭീഷണിയുമായി ഇറാൻ ഭരണകൂടം..ഇറാൻ എംബസിക്ക് നേരെ ഇസ്രായേൽ ബോംബാക്രമണം നടത്തിയിരുന്നു... ഇതിന് ഇറാൻ മറുപടി നൽകിയത് ഡ്രോണുകളും മിസൈലുകളും ഉപയോ​ഗിച്ചായിരുന്നു..

സ്പാ ഫേഷ്യല്‍

26 NOVEMBER 2014 03:36 PM IST
മലയാളി വാര്‍ത്ത.

പാല്‍, തൈര്, നെയ്യ്, പഞ്ചസാര എന്നീ ഘടകങ്ങള്‍ അടങ്ങിയ ഹെര്‍ബല്‍ ക്രീം മുഖത്തു പുരട്ടുക. അഞ്ചുതരം ഗുണങ്ങളാണ് ഇവയ്ക്കുള്ളത്. പാല്‍ ചര്‍മത്തിലെ അഴുക്കുകള്‍ നീക്കി വൃത്തിയാക്കും. തൈരില്‍ അടങ്ങിയിട്ടുള്ള ലാക്റ്റിക് ആസിഡ് ചര്‍മത്തിന്റെ കരുവാളിപ്പ് അകറ്റി നിറം നല്‍കും. നെയ്യ് ചര്‍മത്തെ പരിപോഷിപ്പിക്കുകയും കരുത്ത് നല്‍കുകയും ചെയ്യും. തേന്‍ ചര്‍മത്തെ പരിപോഷിപ്പിച്ചു മൃദുത്വവും തിളക്കവും നല്‍കും. പഞ്ചസാര ചര്‍മത്തെ സ്‌ക്രബ് ചെയ്തു മൃതകോശങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കും. ഈ അഞ്ചു ഘടകങ്ങള്‍ ഒരുമിച്ചു ചേരുന്നതോടെ ചര്‍മത്തിന് ആവശ്യമായ കൊളാജിന്‍ ലഭിക്കാനും ചര്‍മത്തിലെ ചുളിവുകള്‍ തടയാനും സഹായിക്കും.
ഇതിനു ശേഷം വരണ്ട ചര്‍മത്തിനു യോജിച്ച ക്രീം രൂപത്തിലുള്ള ക്ലെന്‍സര്‍ പുരട്ടുക. രണ്ട് ചെറിയ സ്പൂണ്‍ തൈരില്‍ ഒരു വലിയ സ്പൂണ്‍ പഞ്ചസാര ചേര്‍ത്തു മുഖത്തും കഴുത്തിലും പുരട്ടി സ്‌ക്രബ് ചെയ്യുക. പത്തു മിനിറ്റിനു ശേഷം ചര്‍മം വൃത്തിയാക്കണം. അമിതമായ കെരാട്ടിന്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്ന ക്രീം മുഖത്തും കഴുത്തിലും പുരട്ടുക. വരണ്ട ചര്‍മത്തില്‍ കെരാട്ടിന്റെ അളവ് കൂടുന്നതു മൂല ചര്‍മം കട്ടിയാവുകയും നിറം നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥയുണ്ടാവാറുണ്ട്. ഇത് കെരാട്ടിന്റെ അളവ് വര്‍ധിച്ചതു മൂലമുള്ള നിറംമാറ്റവും കറുത്ത പാടുകളും ഇല്ലാതാക്കും. ഇനി മുഖത്തും കഴുത്തിലും ടോണര്‍ പുരട്ടി പത്ത് മിനിറ്റ് കഴിഞ്ഞു നീക്കം ചെയ്യാം. മുഖത്തു ബ്ലാക് ഹെഡ് ഉണ്ടെങ്കില്‍ ബ്ലാക് ഹെഡ് റിമൂവര്‍ ഉപയോഗിച്ച് അതു നീക്കം ചെയ്യണം. ആദ്യം പറഞ്ഞ അഞ്ചു ഘടകങ്ങള്‍ അടങ്ങിയ ഹെര്‍ബല്‍ ക്രീം പുരട്ടി പതിനഞ്ച് മിനിറ്റ് മസാജ് ചെയ്യുക. ഇതിനു ശേഷം ഒരു ഡി ടോക്‌സിഫൈയിങ് പായ്ക്ക് ഇടുക.
ഇനി ചര്‍മത്തിനു പുതുജീവന്‍ നല്‍കാന്‍ ഒരു പായ്ക്ക് ഇടണം. ഒരു കഷണം ഏത്തപ്പഴം കുഴമ്പ് രൂപത്തിലാക്കിയത്, ബദാം പൊടിച്ചത് അര സ്പൂണ്‍, മുട്ടയുടെ മഞ്ഞ കാല്‍ സ്പൂണ്‍ ഇവ മിശ്രിതമാക്കി മുഖത്തും കഴുത്തിലും പുരട്ടി ഇരുപത് മിനിറ്റ് കഴിഞ്ഞ് കഴുകണം. ഇതു ചര്‍മത്തിനു തിളക്കവും മൃദുത്വവും നല്‍കും. കുഴമ്പ് രൂപത്തിലുള്ള വെള്ളരി ഫ്രിഡ്ജില്‍ വച്ചു തണുപ്പിക്കുക. ഇതില്‍ നീളത്തിലുള്ള കോട്ടണ്‍ മുക്കി ചര്‍മത്തില്‍ കോള്‍ഡ് കംപ്രഷന്‍ കൊടുത്ത ശേഷം സണ്‍സ്‌ക്രീന്‍ പുരട്ടണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിബിഎസ്ഇ പ്ലസ് ടു ക്ലാസ് ഫലം പ്രഖ്യാപിച്ചു.... 87.98 ശതമാനമാണ് വിജയം, തിരുവനന്തപുരം മേഖലയ്ക്കാണ് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന വിജയശതമാനം  (5 minutes ago)

ഓഹരി സൂചികകളില്‍ കനത്ത തകര്‍ച്ച....  (16 minutes ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനായി പ്രധാനമന്ത്രി ഇന്ന് വാരണസിയില്‍...  (29 minutes ago)

എയർ ഇന്ത്യ എക്സ്പ്രസിന്റെ ദുബായ്–മംഗളൂരു വിമാനത്തിൽ ജീവനക്കാരോടും യാത്രക്കാരോടും മോശമായി പെരുമാറുകയും വിമാനത്തിൽനിന്ന് താഴേക്ക് ചാടുമെന്ന് ഭീഷണി മുഴക്കുകയും ചെയ്ത മലയാളി അറസ്റ്റിൽ....  (43 minutes ago)

ഇനി ആ മെമ്മറി കാർഡ് കിട്ടും കാരണം ഇത്..  (49 minutes ago)

ട്രെയിനിനുള്ളില്‍ വീണ്ടും ടിടിഇയ്ക്ക് മര്‍ദനം... സംഭവത്തില്‍ തിരുവനന്തപുരം സ്വദേശിയായ പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്  (54 minutes ago)

ധന വകുപ്പ് മുഖ്യമന്ത്രിക്ക് !ബാലഗോപാൽ വഴിയാധാരമാകും...സഹമന്ത്രിമാർ മുഖ്യമന്ത്രിക്കൊപ്പം  (57 minutes ago)

കണ്ണീര്‍ക്കാഴ്ചയായി... പുതുവൈപ്പ് ബീച്ചില്‍ ഇന്നലെ രാവിലെയുണ്ടായ അപകടത്തില്‍ ചികിത്സയിലായിരുന്ന രണ്ട് യുവാക്കള്‍ കൂടി മരിച്ചു....  (1 hour ago)

കണ്ണീരോടെ നിലവിളിച്ച്.... പിതാവിനും സഹോദരനുമൊപ്പം ആറ്റില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് പതിമൂന്നുകാരന്‍ മുങ്ങിമരിച്ചു...  (1 hour ago)

ഫ്രഞ്ച് ലീഗിലെ അവസാന ഹോം മത്സരത്തില്‍ തോല്‍വിയറിഞ്ഞ് പി.എസ്.ജി...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്... പവന് 80 രൂപയുടെ കുറവ്  (1 hour ago)

എ.കെ.ബാലന്റെ മുൻ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയുടെ മൃതദേഹം വീട്ടുവളപ്പിലെ കിണറ്റിൽ നിന്നും കണ്ടെത്തി...കഴുത്തിൽ കത്തി കുത്തിയിറക്കിയ നിലയിലാണ് മൃതദേഹം...പൊലീസും നാട്ടുകാരും ചേർന്നു നടത്തിയ തിരച്ചി  (2 hours ago)

തമിഴ്നാട് സിപിഐ എംപി എം.സെല്‍വരാജ് അന്തരിച്ചു...  (2 hours ago)

പൊന്നാനിയില്‍ പുലര്‍ച്ചെ കപ്പല്‍ മത്സ്യബന്ധന ബോട്ടിലിടിച്ചുണ്ടായ അപകടത്തില്‍ കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളുടെയും മൃതദേഹം കണ്ടെത്തി  (2 hours ago)

മേയർ ആര്യ രാജേന്ദ്രനും കൂട്ടരും തന്നെ അപായപ്പെടുത്തും,പേടിയാണ് ജീവിക്കാൻ..സത്യം പുറത്ത് വരണം എന്റെ ജോലി പോയി..!  (2 hours ago)

Malayali Vartha Recommends