നെറ്റ്സാരി ട്രെന്‍ഡ്
വസ്ത്രത്തിന്റെ കാര്യത്തില്‍ എന്നും പുതുമ ആഗ്രഹിക്കുന്നവരാണ് പെണ്മനസുകള്. അതുകൊണ്ടുതന്നെ ഏതു ഫാഷന്‍ ആക്സസറീസ് കണ്ടാലും അതൊന്നു പരീക്ഷിക്കാന്‍ ആഗ്രഹിക്കും. ഇപ്പോള്‍ കാമ്പസുകളില്‍ ഫങ്ഷന് അണിയാന്‍ സാരികളാണ് പെണ്‍കുട്ടികള്‍ക്കു പ്രിയം.
നെറ്റ്സാരിയും ലേസ് സാരിയുമാണ് ഇക്കൂട്ടത്തിലെ മോസ്റ്റ് മോഡേണ്‍ ഐറ്റംസ്. ഏതു നിറക്കാര്‍ക്കും ഏതു ശരീരപ്രകൃതമുള്ളവര്‍ക്കും നെറ്റ് സാരി ഇണങ്ങും. ജോര്‍ജെറ്റ്, സില്‍ക്, ക്രേപ് മെറ്റീരിയലുകളിലുള്ള ബോര്‍ഡറുകളാണ് നെറ്റ്സാരിയെ കൂടുതല്‍ മനോഹരമാക്കുന്നത്. ഇതില്‍ സ്റ്റോണ്‍ വര്‍ക്കുള്ള ഹെവി ബോര്‍ഡര്‍ ഉണ്ടാകും.
ലേസ് സാരികളില്‍ നീഡില്‍ ലേസ്, ബോബിന് ലേസ്, നോട്ടെഡ് ലേസ്, കെമിക്കല്‍ ലേസ് എന്നിവയാണ് ലേറ്റസ്റ്റ്. എലഗന്റ് ലുക്കുവേണമെങ്കില് ഇത്തരം സാരികള്തന്നെ അണിയണം. നിറയെ എംബ്രോയ്ഡറി വര്‍ക്കുള്ള ബ്ലൗസുകള്‍ ഇത്തരം സാരികള്‍ക്കൊപ്പം അണിഞ്ഞാണ് പെണ്‍കുട്ടികള്‍ സ്റ്റൈലിഷ് ആകുന്നത്.
https://www.facebook.com/Malayalivartha