Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

സുന്ദരിയാകാന്‍ ഓറഞ്ച്

20 JANUARY 2015 09:26 AM IST
മലയാളി വാര്‍ത്ത.

നിങ്ങളുടെ ഭക്ഷണത്തില്‍ ഓറഞ്ച് ഉള്‍പ്പെടുത്താന്‍ മടിക്കേണ്ട. നല്ല ആരോഗ്യത്തിനും ചര്‍മ്മസംരക്ഷണത്തിനും നിറത്തിനും മുടിയുടെ വളര്‍ച്ചക്കും ഓറഞ്ച് വളരെയധികം പ്രയോജനകരമാണ്. ഓറഞ്ചില്‍ വലിയതോതില്‍ വിറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്. ശരീരത്തിനാവശ്യമായ വൈറ്റ് ബ്ലഡ് സെല്ലുകള്‍ ഉത്പാദിപ്പിക്കുന്നതിന് വിറ്റാമിന്‍ സി ശരീരത്തെ സഹായിക്കുന്നുണ്ട്. ഇത് ശരീരത്തിന്റെ പ്രതിരോധശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നുണ്ട്. മാത്രമല്ല ഓറഞ്ചില്‍ അടങ്ങിയിരിക്കുന്ന കാത്സ്യം പല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്.
ഓറഞ്ച് ഭക്ഷണത്തിലുള്‍പ്പെടുത്തുന്നത് ഹൃദയാരോഗ്യത്തിനും നല്ലതാണ്. രക്തക്കുഴലുകളുടെ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്ന ഹെസ്‌പെരിഡില്‍ എന്ന ആന്റിഓക്‌സിഡന്റ്‌സ് ഓറഞ്ചില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ഹൃദ്രോഗങ്ങള്‍ തടയാന്‍ ഒരുപരിധി വരെ സഹായിക്കും. അതുപോലെ ഓറഞ്ചില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍ കിഡ്‌നിയില്‍ കല്ലുകള്‍ ഉണ്ടാകുന്നത് തടയുകയും ചെയ്യുന്നുണ്ട്.
സൗന്ദര്യസംരക്ഷണത്തില്‍ ഓറഞ്ചിനുളള പങ്ക് നമുക്കറിയാവുന്നതാണ്. ഓറഞ്ചില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി ചര്‍മ്മത്തിന് വളരെയധികം പ്രയോജനകരമാണ്. ചെറുപ്പം നിലനിര്‍ത്തുന്നതിനും ചര്‍മ്മം മൃദുവാക്കുന്നതിനും തിളക്കമുണ്ടാക്കാനും ഓറഞ്ച് സഹായിക്കും.
ഓറഞ്ചില്‍ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് പഴയചര്‍മ്മ കോശങ്ങള്‍ നശിപ്പിച്ച് പുതിയവ നിര്‍മ്മിക്കുന്നതിന് സഹായിക്കും. ഇത് ചര്‍മ്മം പ്രായമാകുന്നത് തടയുന്നു. ഓറഞ്ചിലടങ്ങിയിരിക്കുന്ന സിട്രിക് ആസിഡും വിറ്റാമിന്‍ സിയും അള്‍ട്രാവയലറ്റ്് രശ്മികളില്‍ നിന്നും ചര്‍മ്മത്തെ സംരക്ഷിക്കുകയും ചെയ്യും. ഓറഞ്ചിന്റെ അസിഡിക് നാച്ചര്‍ ചര്‍മ്മത്തിലെ കറുത്ത കുത്തുകള്‍ പതുക്കെ മായ്ക്കുന്നതിനും ചര്‍മ്മത്തിലുണ്ടാകുന്ന നിറഭേദങ്ങള്‍ തടയുന്നതിനും നിറം വര്‍ധിപ്പിക്കുന്നതിനും സഹായിക്കും.
ഭക്ഷണശേഷം ഓറഞ്ചിന്റെ തൊലി വലിച്ചെറിയാതെ അത് നന്നായി ഉണക്കി പൊടിച്ചു സൂക്ഷിച്ചാല്‍ വിവിധ ഫേസ്മാസ്‌ക്കുകള്‍ നമുക്ക് വീട്ടില്‍ തന്നെ ചെയ്യാനാകും. മുഖക്കുരു തടയുന്നതിനും സെബത്തിന്റെ ഉല്പാദനം കുറയ്ക്കുന്നതിനും ഇത്തരം ഫേസ് മാസ്‌ക്കുകള്‍ സഹായകരമാണ്.
മുടിക്കുളള ഒരു നല്ല മരുന്നു കൂടിയാണ് ഓറഞ്ച്. ഓറഞ്ചില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി, ബയോഫ്‌ലവനോയിഡ് എന്നിവ തലയിലെ രക്തയോട്ടം വര്‍ധിപ്പിക്കുകയും അതുവഴി തലമുടിയുടെ വളര്‍ച്ച ത്വരിതപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യും.ഫോളിക് ആസിഡ് സമൃദ്ധമാണ് ഓറഞ്ച്. മുടി കരുത്തോടെ തഴച്ചു വളരാന്‍ സഹായിക്കുന്ന ഒന്നാണ് ഫോളിക് ആസിഡ്. മാത്രമല്ല താരനെ പ്രതിരോധിക്കാനും ഓറഞ്ച് സഹായിക്കും.ഓറഞ്ചില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ബി 12, വിറ്റാമിന്‍ ഇ എന്നിവയും മുടിക്ക് ഉറപ്പും കരുത്തും നല്‍കുകയും മുടിപൊട്ടിപോകുന്നത് തടയുകയും ചെയ്യും.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പശുമോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു  (6 minutes ago)

ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്  (20 minutes ago)

റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി  (25 minutes ago)

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍.മോഹനന്‍ അന്തരിച്ചു  (46 minutes ago)

പെയിന്റ് ബക്കറ്റിനുള്ളിലൊളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍  (1 hour ago)

വീണയ്ക്ക് ലഭിച്ചത് സേവനത്തിന് നല്‍കിയ പ്രതിഫലം, പണം ലഭിക്കുമ്പോള്‍ റിയാസ് ഭര്‍ത്താവല്ലെന്ന് ആഞ്ഞടിച്ച് പിണറായി  (1 hour ago)

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (1 hour ago)

മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും  (1 hour ago)

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (1 hour ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (3 hours ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (4 hours ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (4 hours ago)

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍  (5 hours ago)

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍  (5 hours ago)

ചാക്കിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; കൊന്നത് ഭാര്യയെയും കുട്ടിയെയുമല്ലെന്ന് പ്രതി; രണ്ട് മാസത്തെ പരിചയത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെകൂടെ ജോലിക്കായി വന്നത്ൽ എന്നാൽ സംഭവിച്  (7 hours ago)

Malayali Vartha Recommends