അഴകാര്‍ന്ന ചുണ്ടുകള്‍ക്ക്...
രണ്ട് വലിയ സ്പൂണ്‍ നാരങ്ങാ നീരില്‍ തുല്യം തേന്‍ ചേര്‍ക്കുക. ഈ മിശ്രിതം ചുണ്ടുകളില്‍ പുരട്ടി ഒരു മണിക്കൂറിനു ശേഷം കോട്ടണ്‍ കൊണ്ട് തുടച്ചു മാറ്റുക. ദിവസവും ഇതാവര്‍ത്തിക്കുക. ഒരാഴ്ച ഈ മിശ്രിതം റഫ്രിജറേറ്ററില്‍ സൂക്ഷിക്കാം.
ഒരു കോട്ടണ്‍ കൊണ്ട് അല്പം ഗ്ലിസറിന്‍ ചുണ്ടില്‍ തേച്ചു പിടിപ്പിക്കുക. ഇതു ചര്‍മത്തിനു മൃദുത്വം നല്‍കും. ചുണ്ടിന്റെ നിറം മങ്ങുന്നതു തടയും.
ദിവസവും രാവിലെ ബ്രഷ് കൊണ്ട് ചുണ്ടുകള്‍ മസാജ് ചെയ്യുന്നതു മൃതകോശങ്ങള്‍ അകന്നു ചുണ്ടിനു ഭംഗി നല്കാന് സഹായിക്കും.
ഒരു ചെറിയ കഷണം വെള്ളരി കുഴമ്പാക്കിയതും ഒരു ചെറിയ സ്പൂണ്‍ നാരങ്ങാ നീരും ചേര്‍ത്തു ചുണ്ടില്‍ പുരട്ടുക.
https://www.facebook.com/Malayalivartha