പുതുപുത്തന്‍ സ്റ്റൈലിലായി മിറര്‍ സാരികള്‍
പുതുപുത്തന്‍ സ്റ്റൈലിലായി എത്തിയിരിക്കുന്നു മിറര്‍ വര്‍ക്ക്. സാരികളിലും ബ്ലൗസുകളിലും കണ്ണാടി വര്‍ക്ക് ധാരാളം കാണുന്നു. സാരികളുടെ മുന്താണിക്കൊപ്പം ബ്ലൗസുകള്‍ക്കും മിറര്‍ വര്‍ക്ക് വരുന്നതോടെ \'സിമ്പിള്‍ ആന്‍ഡ് ബ്യൂട്ടിഫുള്‍\' ലുക്കാണ് പെണ്‍കൊടികള്‍ക്ക് ലഭിക്കുന്നത്.
മികച്ച കളര്‍ കോമ്പിനേഷനുകളിലും ഡിസൈനിങ്ങിലും ഒരുങ്ങുന്ന സാരികള്‍ക്ക് മിറര്‍ വര്‍ക്ക് വരുന്നതോടെ ചന്തം കൂടുമെന്നാണ് ഫാഷന്‍ ലോകം പറയുന്നത്. മിററുകളുടെ അരികില്‍ മുത്തുകള്‍ വെച്ചതും നൂലുകള്‍കൊണ്ട് തുന്നല്‍പ്പണികള്‍ ചെയ്തതുമായ സാരികളും ലഭ്യമാണ്. ഇതിനുപുറമെ, ഡിസൈനര്‍ സാരികള്കൂടി ആകുന്നതോടെ ആരുടെയും ശ്രദ്ധ ഒന്ന് തിരിയും.
സാരിയുടെ നിരകളില്‍ നെറ്റിനും ഫ്യൂഷന്‍ സാരികള്‍ക്കും വീണ്ടും ഡിമാന്‍ഡ് വരുന്നു. ബ്ലൂ ആന്‍ഡ് പിങ്ക്, ബ്ലൂ ആന്‍ഡ് ഗ്രീന്‍ കോമ്പിനേഷനുകള്വളരെ മനോഹാരിതേേയറിയതാണ്. എക്സിബിഷനുകളില്‍ ഇത്തരം നിറങ്ങള്‍ ആവശ്യപ്പെട്ട് വരുന്നവര്‍ ഏറെയാണ്. ജോര്‍ജറ്റ്, കാഞ്ചിപുരം, ചന്ദേരി ഫാന്‍സി സാരികള്‍ക്കും വലിയ ഡിമാന്റാണ്്.
ഇപ്പോള്‍ എവിടെ നോക്കിയാലും സ്വര്‍ണമയമാണ്... ഡ്രസ്സിന്റെ നിറത്തിന്റെ കാര്യമാണ് പറയുന്നത്. നെറ്റ് സാരികളില്‍ ഗോള്‍ഡന്‍ കളര്‍ തരംഗമാവുന്നു. ഇതിന് പുറമേ, പിങ്കിനും നീലയ്ക്കും ഡിമാന്‍ഡ് ഏറെയാണ്. \'മിക്സ് ആന്‍ഡ് മാച്ച്\' സാരികളും ഉണ്ട്. ഓരോരുത്തരുടെയും ഇഷ്ടത്തിനനുസരിച്ച്് ഇത്തരം മിക്സ് ആന്‍ഡ് മാച്ച് സാരികള്‍ തുന്നിയെടുക്കാം.
അന്യസംസ്ഥാനങ്ങളുടെ പരമ്പരാഗത സാരികള്‍ക്കും കേരളക്കരയില്‍ ആവശ്യക്കാര്‍ ഏറെയാണ്. ആന്ധ്രയില്‍നിന്നെത്തുന്ന കോട്ടണ്‍ സാരികളിലെയും ഛത്തീസ്ഗഢ്, ബാംഗ്ലൂര്‍ സില്‍ക്ക് സാരികളിലെയും പ്രത്യേകതകള്‍കൊണ്ട് മലയാളി മനസ്സുകളില്‍ ഇടംപിടിക്കുന്നു.
ഫാബ്രിക്, കോട്ടണ്‍, സില്‍ക്ക്, ജൂട്ട്, ലിനന്‍, ലേസ്, ഷിഫോണ്‍, ക്രെയ്പ്, നെറ്റ്, സോഫ്റ്റ് ഡെനിം, റോ സില്‍ക്ക്, റോ കോട്ടണ്‍, വെല്‍വെറ്റ് തുടങ്ങിയ മെറ്റീരിയലുകള്‍ ഉപയോഗിച്ച് സാരികള്‍ നെയ്തെടുക്കാം. നമ്മുടെ ഇഷ്ടത്തിനനുസരിച്ച് ഒരു ഡിസൈനറോട് പറഞ്ഞാല്‍ പുതുപുത്തന്‍ പാറ്റേണില്‍ ചെയ്തുതരും.
സാരികള്‍ക്കായി തിരഞ്ഞെടുക്കുന്ന മെറ്റീരിയലുകള്ക്കനുസരിച്ചാണ് വിലവരുന്നത്. 4,000 മുതല്‍ 10,000 രൂപ വരെ വിലവരുന്ന മിറര്‍ വര്‍ക്ക് സാരികള്‍ വിപണിയില്‍ ലഭ്യമാണ്. ഇതിന് പുറമേ, മീറ്റര്‍ അളവില്‍ സാരിയുടെ മെറ്റീരിയലുകള്‍ വാങ്ങാനാകും. 200 രൂപ മുതല്‍ ഇത് ലഭ്യമാണ്.
https://www.facebook.com/Malayalivartha