Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രകൃതിദത്തമായ രീതിയില്‍ കഴുത്തിലെ കറുപ്പകറ്റാം

06 MARCH 2015 10:00 AM IST
മലയാളി വാര്‍ത്ത.

കഴുത്തിലെ കറുപ്പ് നിറം സൗന്ദര്യത്തിനു മങ്ങലേല്‍പ്പിക്കും. അമിതവണ്ണം, വരണ്ട ചര്‍മം തുടങ്ങിയവയുള്ളവരില്‍ കഴുത്തിലും കൈ, കാല്‍ മുട്ടുകളിലും കറുപ്പ് നിറമുണ്ടാകാന്‍ സാധ്യതയുണ്ട്. ചിലര്‍ക്കു ജന്മനാ തന്നെ ഈ ഭാഗങ്ങളില്‍ കറുപ്പ് നിറമുണ്ടാവും. പ്രകൃതിദത്തമായ കൂട്ടുകളിലൂടെ ചര്‍മത്തിലെ കറുപ്പ് നിറം അകറ്റാനുള്ള വഴികളിതാ.
പപ്പായയില്‍ അടങ്ങിയിട്ടുള്ള എന്‍സൈമുകള്‍ കറുപ്പ് നിറമകറ്റാന്‍ സഹായിക്കും. പപ്പായയുടെ ഒരു ചെറിയ കഷണം കുഴമ്പാക്കി കറുപ്പ് നിറമുള്ള ഭാഗങ്ങളില്‍ പുരട്ടുക. ഇരുപത് മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാം.
നാരങ്ങയില്‍ അടങ്ങിയിട്ടുള്ള ഘടകങ്ങള്‍ ചര്‍മത്തിനു നിറം നല്‍കാന്‍ സഹായിക്കും. രണ്ട് ചെറിയ സ്പൂണ്‍ നാരങ്ങാ നീരെടുത്തു കറുപ്പ് നിറമുള്ള ഭാഗങ്ങളില്‍ പുരട്ടി പതിനഞ്ച് മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയുക. ഇളം ചൂടുവെള്ളത്തില്‍ രണ്ട് വലിയ സ്പൂണ്‍ നാരങ്ങാനീരോ അല്‍പം ലെമണ്‍ ഓയിലോ ചേര്‍ത്തു കുളിക്കാം. ചര്‍മത്തിനു നിറവും ശരീരത്തിന് ഉണര്‍വും സുഗന്ധവും ലഭിക്കാന്‍ ഇതു സഹായിക്കും
ഒരു കൈത്തലം നിറയെ ബദാമെടുത്ത് അരയ്ക്കുക. ഇതു പേസ്റ്റ് രൂപത്തിലാക്കാന്‍ പാകത്തില്‍ പാല്‍ ചേര്‍ക്കണം. ഈ മിശ്രിതം കറുപ്പ് നിറമുള്ള ഭാഗങ്ങളില്‍ നന്നായി പുരട്ടുക. ഇരുപത് മിനിറ്റിനു ശേഷം ഇളം ചൂട് വെള്ളത്തില്‍ കഴുകി വൃത്തിയാക്കണം. ദിവസേന രണ്ട് തവണ ഇതാവര്‍ത്തിച്ചാല്‍ കറുപ്പ് നിറമകലുകയും നല്ല നിറം ലഭിക്കുകയും ചെയ്യും.
ഒരു ഉരുളക്കിഴങ്ങ് പുഴുങ്ങി ഉടച്ചെടുക്കുക. ഇതില്‍ കുറച്ച് പാല്‍ ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കണം. ഇത് കഴുത്തിലും കറുപ്പ് നിറമുള്ള മറ്റു ഭാഗങ്ങളിലും പുരട്ടുക. ഇരുപത് മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയണം. ഇതു ചര്‍മത്തിന്റെ നിറം വര്‍ധിക്കാന്‍ ഉത്തമമാണ്. ഉരുളക്കിഴങ്ങിന്റെ തൊലിയും ഉരുളക്കിഴങ്ങിന്റെ കഷണങ്ങളും കൊണ്ട് കഴുത്തില്‍ ഉരസുന്നത് ചര്‍മത്തിനു നിറം കിട്ടാന്‍ സഹായിക്കും.
നാരങ്ങ പോലെ ഓറഞ്ചില്‍ അടങ്ങിയിട്ടുള്ള ഘടകങ്ങളും കറുപ്പ് നിറം അകറ്റാന്‍ സഹായിക്കും. ഓറഞ്ചിന്റെ തൊലി നന്നായി പൊടിച്ചെടുക്കുക. വെയിലത്ത് വച്ച് ഉണക്കിപ്പൊടിച്ചാല്‍ മതിയാകും. ഈ പൊടിയില്‍ രണ്ടോ മൂന്നോ വലിയ സ്പൂണ്‍ തേന്‍ ചേര്‍ത്ത് കഴുത്തില്‍ പുരട്ടുക. അഞ്ച് മുതല്‍ പത്ത് മിനിറ്റ് നേരം മസാജ് ചെയ്യുക. ഈ മിശ്രിതം ഒട്ടിപ്പിടിക്കുകയും ചര്‍മത്തില്‍ കുറച്ച് വലിച്ചില്‍ അനുഭവപ്പെടുകയും ചെയ്യാനിടയുണ്ട്. ഉണങ്ങിപ്പിടിക്കുമ്പോള്‍ ഇളം ചൂട് വെള്ളത്തില്‍ കഴുകിക്കളയുക.
വരണ്ട ചര്‍മമുള്ളവര്‍ ദിവസവും കഴുത്തില്‍ ക്രീം രൂപത്തിലുള്ള മോയ്‌സ്ചറൈസിങ് ലോഷന്‍ പുരട്ടണം. ഇതു ചര്‍മത്തിലെ വരള്‍ച്ച മൂലം കഴുത്തിലുണ്ടാകുന്ന കറുപ്പ് നിറമകലാന്‍ സഹായിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കടക്കാവൂരിലെ കടകളിൽ മോഷണം  (5 minutes ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (37 minutes ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (48 minutes ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (1 hour ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (1 hour ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (1 hour ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (2 hours ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (3 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (3 hours ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (3 hours ago)

ഉൾക്കടലിൽ ഒരു ചുക്കും സംഭവിച്ചില്ല, പക്ഷേ പ്രവചനം കാരണം ജപ്പാനിൽ നടന്നത് ഇത് ഈ പരട്ട തള്ളയെ കടലിൽ എറിയണമെന്ന്  (3 hours ago)

ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി  (3 hours ago)

ട്യൂഷന്‍ കഴിഞ്ഞ് മടങ്ങവേ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്...  (4 hours ago)

യുവാവിന്റെ കുടുംബത്തിന് 61 ലക്ഷം രൂപ നഷ്ടപരിഹാരം  (4 hours ago)

പ്രതിശ്രുതവരനുള്‍പ്പെടെ ഒരു കുടുംബത്തിലെ എട്ടുപേര്‍ക്ക് ദാരുണാന്ത്യം...  (4 hours ago)

Malayali Vartha Recommends