കേശസംരക്ഷണത്തിന് എളുപ്പത്തില്‍ ചെയ്യാവുന്ന ഹെയര്പാക്കുകളിതാ...
വീട്ടില്‍ വെച്ച് ചെയ്യാവുന്നതും വളരെ എളുപ്പമുളളതുമായ നാല് ഹെയര്‍പാക്കുകളാണ്
1) മുട്ടയുടെ വെളളയില്‍ ഒരു ടീസ്പൂണ്‍ ഒലിവ് ഓയില്‍ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.ഈ മിശ്രിതം തലയോട്ടിയില്‍ നന്നായി തേച്ചു പിടിപ്പിക്കുക. 15-20 മിനിട്ടിനുശേഷം വീര്യം കുറഞ്ഞ ഷാംമ്പൂ ഉപയോഗിച്ച് കഴുകിക്കളയുക. മുടി വളര്‍ച്ച വര്‍ധിപ്പിക്കാന്‍ ഈ ഹെയര്‍പാക്ക് ഉത്തമമാണ്.
2) ഒരു കപ്പ് തൈരില്‍ മുട്ടയുടെ മഞ്ഞക്കരു മിക്സ് ചെയ്ത് മുടിയില്‍ പുരട്ടുക. 20 മിനിട്ടിനു ശേഷം കഴുകിക്കളയാം. മണം ഒഴിവാക്കാനായി മുടി തണുത്തവെളളത്തില്‍ കഴുകിയാല്‍ മതി. വേണമെന്നുളളവര്‍ക്ക് തലകഴുകാനായി വീര്യം കുറഞ്ഞ ഷാംമ്പൂ ഉപയോഗിക്കാവുന്നതാണ്.
3) മുട്ടയുടെ മഞ്ഞക്കരുവില്‍ ഒരു ടേബിള്‍സ്പൂണ്‍ ഒലിവ് ഓയില്ചേര്ത്ത് നന്നായി കൂട്ടി യോജിപ്പിക്കുക. ഈ മിശ്രിതത്തെ ഇളംചൂട് വെളളത്തില്‍ ലയിപ്പിക്കുക. മുടി കഴുകിയതിനുശേഷം ഈ കൂട്ട് മുടിയില്‍ തേച്ചുപിടിപ്പിക്കുക. കുറച്ച് സമയത്തിന് ശേഷം കഴുകിക്കളയാവുന്നതാണ്.
https://www.facebook.com/Malayalivartha