Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാല

23 MAY 2017 05:07 PM IST
മലയാളി വാര്‍ത്ത

ഭക്തര്‍ക്കും പരിസ്ഥിതി സ്നേഹികള്‍ക്കും മണ്ണാറശ്ശാല എന്നും വിസ്മയമാണ്‌. ഐതിഹ്യങ്ങളോടൊപ്പം വിശ്വാസവും ചരിത്രവും ഇഴപിരിഞ്ഞ് കിടക്കുന്ന ക്ഷേത്രമാണ് മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്രം. നാഗദൈവ വിശ്വാസികളുടെയും നാഗത്താന്‍മാരുടെയും സങ്കേതമാണ് മണ്ണാറശ്ശാല ക്ഷേത്രം. പരശുരാമന്‍ പ്രതിഷ്ഠിച്ചതാണ്‌ ക്ഷേത്രമെന്നാണ് വിശ്വാസം. നാഗരാജാവിന്റെയും നാഗയക്ഷിയുടെയും സര്‍പ്പയക്ഷിയുടെയും നാഗചാമുണ്ഡിയുടെയും ക്ഷേത്രങ്ങള്‍ ഇവിടെ ഉണ്ട്. ഇല്ലാതെ നിലവറയിൽ ചിരംജീവിയായി വാഴുന്നു എന്നു വിശ്വസിക്കപ്പെടുന്ന സര്‍പ്പമുത്തച്ഛന്‍. എല്ലാറ്റിനേയും പൊതിഞ്ഞുനില്‍ക്കുന്ന കാവ് ആരെയും അതിശയിപ്പിക്കുന്നതാണ്.


മണ്ണാറശ്ശാല ക്ഷേത്രത്തെ ചുറ്റിപ്പറ്റി ധാരാളം ഐതിഹ്യങ്ങൾ നിലവിലുണ്ട്. മക്കളില്ലാതെ വിഷമിച്ചിരുന്ന മണ്ണാറശ്ശാല ഇല്ലത്തെ ദമ്പതികളായ വസുദേവനും ശ്രീദേവിയും സര്‍പ്പരാജാവിനെ പൂജിച്ചിരുന്നു.അങ്ങനെ അവര്‍ക്ക് മുന്നില്‍ മകനായി നാഗരാജാവായ അനന്തന്‍ സ്വയം അവതരിച്ചു എന്നാണ് ഐതിഹ്യം.
നാഗരാജവിന്റെ അധിവാസത്തിനു ചുറ്റുമുളള വനത്തില്‍ അപ്രതീക്ഷിതമായി തീപിടുത്തമുണ്ടായത്‌. അവിടെ നിന്നും ഇഴഞ്ഞെത്തിയ സർപ്പങ്ങളെ ഇല്ലത്തെ കാരണവരും ഭാര്യയും വേണ്ടവിധം ശുശ്രുഷിച്ചുവെന്നും അങ്ങനെ മണ്ണ് ആറിയ പര്ണശാലയാണ് മണ്ണാറശ്ശാലയായതെന്നും പറയപ്പെടുന്നു.

 

ശൈവ നാഗങ്ങളായ വാസുകിയും നാഗയക്ഷിയുമാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ക്ഷേത്രത്തോടു ചേര്‍ന്നുള്ള നിലവറയില്‍ അനന്തന്‍ കുടികൊള്ളുന്നു എന്നാണ് വിശ്വാസം. ക്ഷേത്രത്തിലെ പ്രധാന പൂജകള്‍ക്ക് നേതൃത്വം നല്കുന്നത് ഇല്ലത്തെ മുതിര്‍ന്ന സ്ത്രീയാണ്. വലിയമ്മ എന്ന പേരില്‍ അറിയപ്പെടുന്ന ഇവര്‍ക്ക് നാഗരാജാവിന്റെ അമ്മയുടെ സ്ഥാനമാണ് കല്പ്പിച്ചിരിക്കുന്നത്. ഇത് തലമുറകളായി കൈമാറിപ്പോരുന്നതാണ്.


മണ്ണാറശ്ശാല ഇല്ലത്തില്‍ വധുവായെത്തുന്ന ഏറ്റവും മുതിര്‍ന്ന സ്ത്രീയാണ് മണ്ണാറശ്ശാല അമ്മയായി അവരോധിക്കപ്പെടുന്നത്. തുലാം മാസത്തിലെ ആയില്യമാണ് മണ്ണാറശ്ശാല ആയില്യമായി അറിയപ്പെടുന്നത്. ആയില്യത്തിന് 15 മണിക്കൂര്‍ നീളുന്ന ചടങ്ങുകളാണുള്ളത്. ഇതിനെല്ലാത്തിനും മുഖ്യകാര്‍മ്മികത്വം വഹിക്കുന്നത് മണ്ണാറശ്ശാല വലിയമ്മയാണ്.
കുംഭമാസത്തിലെ ആയില്യത്തിനും ഇവിടെ പ്രാധാന്യമുണ്ട്. നാഗരാജാവിന്റെ പിറന്നാള്‍ ദിവസമായി ആഘോഷിക്കുന്ന അന്ന് വലിയമ്മ നാഗരാജാവിനെ ഇല്ലത്തേക്ക് എഴുന്നള്ളിച്ച് തെക്കേ തളത്തിലിരുത്തി നൂറും പാലും കുരുതിയും നടത്തുക പതിവാണ്.


ഇവിടുത്തെ ഒരു പ്രധാന വഴിപാടാണ് ഉരുളികമഴ്ത്തൽ. ഇവിടെ ഉരുളി കമഴ്ത്തിയാൽ സന്താന സൗഭാഗ്യം ഉണ്ടാകുമെന്നാണ് പ്രമാണം. സന്താനസൗഭാഗ്യത്തിനായി നിരവധി ഭക്തജനങ്ങളാണ്‌ മണ്ണാറശ്ശാലയിലെത്തുന്നത്‌. വ്രതം അനുഷ്ഠിച്ചുകൊണ്ട്‌ ദമ്പതികള്‍ ക്ഷേത്രത്തിലെത്തുന്നു. ഓടുകൊണ്ട്‌ നിര്‍മിച്ച ഉരുളി ക്ഷേത്രത്തില്‍നിന്നും ഇവര്‍ക്കു നല്‍കുന്നു. ദമ്പതികള്‍ താളമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിന്‌ മൂന്ന്‌ പ്രദക്ഷിണം വെച്ച്‌ ഉരുളി നാഗരാജാവിന്റെ നടയ്ക്കു വെയ്ക്കണം. മേല്‍ശാന്തി പറഞ്ഞുകൊടുക്കുന്ന പ്രാര്‍ത്ഥന ഇവര്‍ ഏറ്റുചൊല്ലണം. തുടര്‍ന്ന്‌ ദമ്പതികള്‍ ഇല്ലത്തു ചെന്ന്‌ അമ്മയെ ദര്‍ശിച്ച്‌ ഭസ്മം വാങ്ങണം. ഇവര്‍ നട്‌യ്ക്കു വെച്ച ഉരുളി പിന്നീട്‌ അമ്മ നിലവറയില്‍ കമഴ്ത്തിവെയ്ക്കുന്നു. എല്ലാശിവരാത്രിയുടെയും പൈറ്റ്ദിവസം ഉരുളി കമഴ്ത്തിയ സ്ഥാനത്ത്‌ അമ്മ പൂജ കഴിക്കുന്നു. സന്താനസൗഭാഗ്യം തേടി ദമ്പതിമാര്‍ കുഞ്ഞുമായി എത്തുമ്പോഴാണ്‌ ഉരുളി നിവര്‍ത്തുന്നത്‌.


ആലപ്പുഴ ജില്ലയിലെ ഹരിപ്പാടു നിന്നും മൂന്നു കിലോമീറ്റര്‍ അകലെയാണ് മണ്ണാറശ്ശാല നാഗരാജ ക്ഷേത്രം. സർപ്പദോഷം തീർക്കാനാണ് ധാരാളം ആളുകൾ ഇവിടേക്ക് എത്താറുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിലക്കുറവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍...  (4 minutes ago)

മൈക്രോ ആല്‍ഗെ പരീക്ഷണത്തിലാണ് ശുഭാംശു ശ്രദ്ധകേന്ദ്രീകരിച്ചത്..  (40 minutes ago)

അപകടത്തില്‍ രണ്ടുമരണം...അഞ്ചു പേര്‍ക്ക് പരുക്ക്  (1 hour ago)

അച്ഛനും അമ്മയും ഇല്ല നരുവാമ്മൂട്ടിലെ വീട്ടിൽ നിന്ന് നിലവിളിയും തീയും 20 വയസുകാരിയെ തീയിട്ട് കൊന്നു..?!  (1 hour ago)

ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ശക്തമാക്കും.  (1 hour ago)

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (1 hour ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (1 hour ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (1 hour ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (2 hours ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (2 hours ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (2 hours ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (2 hours ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (2 hours ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (3 hours ago)

യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന്  (3 hours ago)

Malayali Vartha Recommends