Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്ത്യന്‍ സ്മാര്‍ട് ഫോണ്‍ ബ്രാന്‍ഡ് ലാവയുടെ പുതിയ 5ജി ഫോണ്‍ പുറത്തിറങ്ങി

12 FEBRUARY 2023 12:33 PM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ സ്മാര്‍ട് ഫോണ്‍ ബ്രാന്‍ഡ് ലാവയുടെ പുതിയ 5ജി ഫോണ്‍ പുറത്തിറങ്ങി. ലാവ ബ്ലേസ് 5ജിയുടെ 4 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റാണ് വിപണിയില്‍ അവതരിപ്പിച്ചത്.

ഒക്ടോബറില്‍ നടന്ന ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് 2022 (കങഇ) യില്‍ കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇലക്ട്രോണിക്സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഈ ഹാന്‍ഡ്‌സെറ്റ് ആദ്യമായി പ്രദര്‍ശിപ്പിച്ചത്. ലാവ ബ്ലേസ് 5ജി യുടെ വില 11,999 രൂപയാണ്.

എന്നാല്‍, കമ്പനിയുടെ പ്രത്യേക ഓഫര്‍ പ്രകാരം ഈ ഹാന്‍ഡ്‌സെറ്റ് 11,499 രൂപയ്ക്ക് ലഭ്യമാണ്. ഗ്ലാസ് ബ്ലാക്ക് ഡിസൈനിലുള്ള ഫോണ്‍ ഗ്ലാസ് ഗ്രീന്‍, ഗ്ലാസ് ബ്ലൂ എന്നീ രണ്ട് കളര്‍ ഓപ്ഷനുകളിലാണ് വരുന്നത്.

ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളായ ലാവ ഇ-സ്റ്റോര്‍, ആമസോണ്‍ എന്നിവ വഴി സ്മാര്‍ട് ഫോണ്‍ വാങ്ങാവുന്നതാണ്.

ഫ്‌ലാറ്റ് എഡ്ജ് ഡിസൈനും വാട്ടര്‍ ഡ്രോപ്പ്-നോച്ച് ഡിസ്‌പ്ലേയുമുള്ള ലാവ ബ്ലേസ് 5ജി ലാവ ബ്ലേസ് പ്രോയോട് സാമ്യമുള്ളതായി തോന്നുന്നു. 90 ഹെര്‍ട്സ് റിഫ്രഷ് റേറ്റ് ഉള്ള 6.5 ഇഞ്ച് എച്ച്ഡി പ്ലസ് ഐപിഎസ് ഡിസ്പ്ലേയുമായാണ് സ്മാര്‍ട് ഫോണ്‍ വരുന്നത്. മുന്‍വശത്ത് സെല്‍ഫികള്‍ക്കായി സ്‌ക്രീന്‍ ഫ്‌ലാഷോടുകൂടിയ 8 മെഗാപിക്സല്‍ ഫ്രണ്ട് ക്യാമറയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

 

128 ജിബി ഇന്റേണല്‍ മെമ്മറിയുള്ള ലാവ സ്മാര്‍ട് ഫോണ്‍ മെമ്മറി 1 ടിബി വരെ വര്‍ധിപ്പിക്കാന്‍ മെമ്മറി കാര്‍ഡ് സ്ലോട്ടും വാഗ്ദാനം ചെയ്യുന്നു. 5000 എംഎഎച്ച് ആണ് ബാറ്ററി.


ലാവ ബ്ലേസ് 5ജിയില്‍ സൈഡ് മൗണ്ടഡ് ഫിംഗര്‍പ്രിന്റ് അണ്‍ലോക്കും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മീഡിയടെക് ഡൈമെന്‍സിറ്റി 700 ആണ് പ്രോസസര്‍. ലാവ ബ്ലേസ് 5ജി ആന്‍ഡ്രോയിഡ് 12 ഒഎസിലാണ് പ്രവര്‍ത്തിക്കുന്നത്. പിന്‍ഭാഗത്ത് ഇഐഎസ് പിന്തുണയും 2കെ വിഡിയോ റെക്കോര്‍ഡിങ് ശേഷിയുമുള്ള 50 മെഗാപിക്‌സല്‍ എഐ ട്രിപ്പിള്‍ റിയര്‍ ക്യാമറയാണ് ഉള്ളത്.  

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (2 minutes ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (51 minutes ago)

ടി.പി. വധക്കേസിൽ സുപ്രീം കോടതിയിൽ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റുക എന്ന തീരുമാനം; നേരത്തെ മാറ്റണമായിരുന്നു ; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (1 hour ago)

CPI പിണറായി വിജയനെ നേരത്തെ നിലയ്‌ക്ക്‌ നിർത്തണമായിരുന്നു...! ആഞ്ഞടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (1 hour ago)

ലോകമെമ്പാടും വലിയ ആവേശത്തോടെ ആഘോഷിക്കപ്പെടുന്ന ഊർജസ്വലമായ ഉത്സവം; തിരുവോണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (1 hour ago)

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (6 hours ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (13 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (13 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (14 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (15 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (15 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (15 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (15 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (21 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (21 hours ago)

Malayali Vartha Recommends