ആദ്യ ആന്‍ഡ്രോയിഡ് ഗോ സ്മാര്‍ട്ട് ഫോണുമായി ഷവോമി
ചൈനീസ് മൊബൈല്‍ നിര്‍മാതാക്കളായ ഷവോമി ആദ്യ ആന്‍ഡ്രോയിഡ് ഗോ സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കുന്നു. ഷവോമി റെഡ് മീ ഗോ എന്ന പേരിലാണ് കമ്പനിയുടെ ആദ്യ ആന്‍ഡ്രോയിഡ് ഗോ ഫോണ്‍ പുറത്തിറങ്ങുക. 1280*720പിക്സല്‍ റെസലുഷനിലുള്ള 5.0 ഇഞ്ച് ഡിസ്പ്ലേ, ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 425 ചിപ്സെറ്റ്, 1 ജി.ബി റാം 8 ജി.ബി മെമ്മറി, 8 മെഗാപിക്സല്‍ പിന് കാമറ, 5 മെഗാപിക്സല്‍ മുന്‍ കാമറ എന്നിവയാണ് പ്രധാന സവിശേഷത. ആന്‍ഡ്രോയിഡ് ഓറിയോ 8.1 ആണ് ഓപ്പറേറ്റിങ് സിസ്റ്റം. ഡ്യുവല്‍ സിം, ഡെഡിക്കേറ്റഡ് കാര്‍ഡ് സ്ലോട്ട്, വൈഫൈ, ബ്ലൂടുത്ത് 4.1 എന്നിവയാണ് മറ്റ് സവിശേഷതകള്‍.
2
ഏകദേശം 5000 രൂപക്കടുത്തായിരിക്കും ഷവോമിയുടെ പുതിയ ഫോണിന്റെ വില. ഷവോമിയുടെ ഏറ്റവും വില കുറഞ്ഞ ഫോണുകളിലൊന്നായിരിക്കും ആന്‍ഡ്രോയിഡ് ഗോ അടിസ്ഥാനമാക്കിയുള്ള ഫോണ്‍.
"
https://www.facebook.com/Malayalivartha