സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ തുടരുന്നു, പവന് 24,400 രൂപ
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ശനിയാഴ്ച പവന് 400 രൂപ ഉയര്‍ന്ന് വില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. പവന് 24,400 രൂപയിലും ഗ്രാമിന് 3,050 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ആഗോള വിപണിയിലെ വിലക്കയറ്റമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.
ആറു വര്‍ഷത്തിന് ശേഷം കേരളത്തില്‍ സ്വര്‍ണവില വീണ്ടും റെക്കോഡ് ഭേദിച്ചിരിക്കുകയാണ്. ഗ്രാമിന് 3,050 രൂപയാണ് ശനി, ഞായര്‍ ദിവസങ്ങളിലെ വില. പവന് 600 രൂപ കൂടി ഉയര്‍ന്നാല്‍ സ്വര്‍ണവില 25,000ത്തിലെത്തും.
അതിനിടെ, അന്താരാഷ്ട്ര വിപണിയില്‍ വിലവര്‍ധന തുടരുമെന്നാണ് കണക്കാക്കുന്നത്. അമേരിക്കയിലെ ഭരണപ്രതിസന്ധിക്ക് പുറമെ, അമേരിക്കയും ചൈനയുമായുള്ള വ്യാപാരത്തര്‍ക്കവും ഇതിന് കാരണമാണ്. 2019- 20 കാലയളവില്‍ ആഗോള സാമ്പത്തിക മാന്ദ്യത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുകളും വരും ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.
https://www.facebook.com/Malayalivartha