ഇന്ധനവിലയില്‍ നേരിയ കുറവ്, പെട്രോള്‍ ലിറ്ററിന് ഒമ്പത് പൈസയും ഡീസലിന് 12പൈസയും കുറഞ്ഞു
ഇന്ധന വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി. പെട്രോള്‍ ലിറ്ററിന് ഒന്‍പത് പൈസയും ഡീസലിന് 12 പൈസയുമാണ് ഇന്ന് കുറഞ്ഞത്. കഴിഞ്ഞ ചൊവ്വാഴ്ച 13 പൈസ കൂടിയ ശേഷം ഇതുവരെ ഇന്ധന വില കുറഞ്ഞിരുന്നില്ല. കൊച്ചിയില്‍ 73 രൂപ 13 പൈസയും തിരുവനന്തപുരത്ത് 74.44 രൂപയും കോഴിക്കോട്ട് 73.45 രൂപയുമാണ് പെട്രോളിന്റെ ഇന്നത്തെ വില.
ഡീസലിന് കൊച്ചിയില്‍ 69 രൂപ 48 പൈസയും തിരുവനന്തപുരത്ത് 70.82 രൂപയും കോഴിക്കോട്ട് 69.80 രൂപയുമാണ് ഇന്നത്തെ നിരക്ക് .
"
https://www.facebook.com/Malayalivartha