റെക്കോര്‍ഡുകള്‍ മറികടന്ന് സ്വര്‍ണവില മുന്നോട്ടു കുതിക്കുന്നു....
റിക്കാര്‍ഡുകള്‍ മറികടന്ന് സ്വര്‍ണ വില മുന്നോട്ടു കുതിക്കുന്നു. 160 രൂപയാണ് ഇന്ന് പവന് വര്‍ധിച്ചത്. ഇതോടെ പവന് 28,880 രൂപയിലെത്തി. ആഭ്യന്തര വിപണിയിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. ഇന്നലെ ഉച്ചയ്ക്ക് ശേഷവും പവന് 160 രൂപ കൂടിയിരുന്നു.
ആഗോള വിപണിയിലെ വില വര്‍ധനവാണ് ആഭ്യന്തര വിപണിയിലും ദൃശ്യമാകുന്നത്. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 3,610 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഓഗസ്റ്റ് മാസത്തില്‍ മാത്രം പവന് ഇതുവരെ 3,200 രൂപ വര്‍ധിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha