Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ഫേയിസ്ബുക്ക് പ്രവര്‍ത്തനരഹിതമായി; ടെലഗ്രാമില്‍ പുതിയതായി അക്കൗണ്ടെടുത്തത് ലക്ഷങ്ങള്‍

15 MARCH 2019 02:03 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ബുധനാഴ്ച മുതലാണ് ലോകമെമ്പാടുമുള്ള ചില ഉപയോക്താക്കള്‍ക്ക് ഫേസ്ബുക്ക്, മെസഞ്ചര്‍, ഇന്‍സ്റ്റഗ്രാം എന്നിവ മണിക്കൂറുകളോളം പ്രവര്‍ത്തനരഹിതമായത്. ചിലയിടങ്ങളില്‍ പ്രശ്‌നം ഇപ്പോഴും തുടരുന്നുണ്ട്. ഈ സമയത്താണ് കൂടുതല്‍ ആളുകള്‍ മെസേജിംഗ് പ്ലാറ്റ്‌ഫോമായ ടെലഗ്രാമിനെ തേടിയെത്തിയത്. ഇതോടെ ടെലഗ്രാമില്‍ ഉപഭോക്താക്കളുടെ എണ്ണം കുതിച്ചുയര്‍ന്നു. ഫേസ്ബുക്ക് ഏതാനും മണിക്കൂറുകള്‍ പണിമുടക്കിയതോടെ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത് ടെലഗ്രാമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ടെലഗ്രാമില്‍ 3 മില്യണ്‍ പുതിയ ഉപഭോക്താക്കള്‍ എത്തിയെന്നാണ് കരുതുന്നത്. പ്രതിവര്‍ഷം 200 മില്യണ്‍ സജീവ ഉപയോക്താക്കളാണ് ടെലിഗ്രാമിനുള്ളത്. പുതിയ ഉപഭോക്താക്കളെ സ്വാഗതം ചെയ്തതിനൊപ്പം ടെലഗ്രാമില്‍ എല്ലാ ഉപഭോക്താക്കളുടെയും സ്വകാര്യത ഉറപ്പു വരുത്തുമെന്നും കമ്പനി വ്യക്തമാക്കി.

എന്നാല്‍ ഫേസ്ബുക്ക് നേരിടുന്ന സാങ്കേതിക തടസം ഉടന്‍ പരിഹരിക്കുമെന്ന് അധികൃതര്‍ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. 48 മണിക്കൂര്‍ കഴിഞ്ഞിട്ടും ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം സര്‍വീസുകള്‍ പരിപൂര്‍ണമായും പുനസ്ഥാപിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് പരസ്യക്കാര്‍ക്ക് പണം തിരികെ നല്‍കും. ഫേസ്ബുക്കിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് പരസ്യങ്ങളും പ്രത്യക്ഷപ്പെട്ടിരുന്നില്ല. ഇത് പരസ്യ വിപണിയെയും കാര്യമായി ബാധിച്ചു. തുടര്‍ന്നാണ് കമ്പനികള്‍ക്ക് പണം തിരികെ നല്‍കാന്‍ തീരുമാനിച്ചത്.



ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും നിലച്ചെങ്കിലും വാട്‌സ്ആപ്പിന് തകരാറൊന്നും സംഭവിച്ചിരുന്നില്ല. ഫെയ്‌സ്ബുക്കില്‍ ലോഗിന്‍ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ പരാജയപ്പെട്ടതോടെയാണ് ഫെയ്‌സ്ബുക്ക് പ്രവര്‍ത്തിക്കുന്നില്ലെന്ന കാര്യം പലരും ട്വിറ്ററിലൂടെ പങ്കുവെച്ചത്. ഫേസ്ബുക്കിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും ഡെസ്‌ക്ടോപ് സൈറ്റുകള്‍ക്ക് പുറമേ മൊബൈല്‍ ആപ്പുകളും പ്രവര്‍ത്തിച്ചിരുന്നില്ല.

ടെലഗ്രാം മെസഞ്ചര്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ നല്‍കുന്നതിനുള്ള ഗവണ്‍മെന്റിന്റെ അഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് ചില രാജ്യങ്ങളില്‍ ടെലഗ്രാമിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. റഷ്യ, ഇറാന്‍, ചൈന തുടങ്ങിയ രാജ്യങ്ങളാണ് ടെലഗ്രാമിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 2013ല്‍ ആരംഭിച്ച ടെലഗ്രാം മെസഞ്ചര്‍ സ്വന്തം രാജ്യമായ റഷ്യയില്‍ ബ്ലോക്ക് ചെയ്തതിനെ തുടര്‍ന്ന് നിയമപരവും സാങ്കേതികപരവുമായ നടപടികളിലൂടെ അത് മറികടക്കാന്‍ കമ്പനി ശ്രമിച്ചു. എന്നാല്‍ ഇത് പരാജയപ്പെടുകയും സ്വന്തം നാട് വിട്ട് പോകേണ്ടിയുവന്നു. 

വെബ്‌സൈറ്റുകള്‍ നിരീക്ഷിക്കുന്ന Downdetector.comന്റെ റിപ്പോര്‍ട്ട് അനുസരിച്ച് അമേരിക്ക, യൂറോപ്പ്, തെക്കേ അമേരിക്ക, ഏഷ്യ എന്നിവിടങ്ങളിലെ ഭൂരിഭാഗം പ്രദേശങ്ങളിലുമാണ് ഫേസ്ബുക്ക് പണിമുടക്കിയത്. ട്വിറ്ററില്‍ ഉപഭോക്താക്കള്‍ ഫേസ്ബുക്ക് പ്രവര്‍ത്തനരഹിതമായി എന്നറിയിക്കാനായി #facebookdown ഹാഷ്ടാഗ് ഉപയോഗിക്കാന്‍ തുടങ്ങിയതോടെ കഴിഞ്ഞ ദിവസം അമേരിക്കയിലെ ഏറ്റവും മികച്ച ട്രെന്‍ഡിംഗ് ടോപ്പിക്കായി ഇത് മാറി. ഇന്ത്യയില്‍ ഫേസ്ബുക്കിന്റെ പ്രവര്‍ത്തനമാണ് തടസ്സപ്പെട്ടത്. ഇന്‍സ്റ്റഗ്രാം പ്രവര്‍ത്തിച്ചിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (6 minutes ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (21 minutes ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (27 minutes ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (33 minutes ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (53 minutes ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (2 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (2 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (5 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (5 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (5 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (6 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (6 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (6 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (7 hours ago)

Malayali Vartha Recommends